Subpage Banner
Subpage Banner
21
September 2018 - 9:51 am IST

Offbeat

കാമുകിയെ കാണാൻ 9000 മൈലുകൾ താണ്ടിയെത്തുന്ന ആൺകൊക്ക്

Published:16 April 2018

ക്ലിപ്പാറ്റൻ വരുന്ന നാളുകളിൽ മക്കളെ നോക്കുന്നതും പറക്കാൻ പഠിപ്പിക്കുന്നതുമെല്ലാം ആൺ കൊക്കാണ്.

9000 മൈലുകൾ താണ്ടിയാണ് ക്ലിപ്പാറ്റൻ പെൺകൊക്കിന് അരികിലെത്തുന്നത്. ഈ യാത്രയ്ക്ക് ഒരു മാസമെടുക്കും

കഴിഞ്ഞ പതിനാറു വർഷങ്ങളായി തുടരുന്ന ഒരു പ്രണയക്കഥ.. ഇവരുടെ പ്രണയക്കഥ കേട്ടാൽ ആരും വിസ്മയിച്ചു പോകും.. വർഷത്തിലൊരിക്കലെങ്കിലും മലേനയെ കണാതിരിക്കാനാകില്ല.. ദൂരങ്ങൾ താണ്ടി ക്ലിപ്പാറ്റൻ വരുന്നതും പ്രിയതമയെ ഒന്നു കാണാനാണ്. മനുഷ്യരെ പോലും വെല്ലുന്ന പ്രണയജീവിതമാണ് ഈ രണ്ടു പക്ഷികളുടേത്. മലേനയെന്ന പെൺകൊക്കിന്‍റെ കാമുകനാണ് ക്ലിപ്പാറ്റൻ എന്ന ആൺ കൊക്ക്. 


 ഇരുവരും രണ്ട് ദിക്കിലാണ് ജീവിക്കുന്നത്. മലേനയ്ക്ക് അപകടത്തിൽ പരുക്കേറ്റ് നാളുകളായി പറക്കാനാകാത്ത അവസ്ഥയിലാണ് ജീവിക്കുന്നത്. അങ്ങനെയൊരു സാഹചര്യത്തിലാണ് മലേനയെ കാണാൻ ദൂരങ്ങൾക്ക് അപ്പുറത്ത് നിന്ന് പറന്ന് കാമുകൻ കൊക്കിന്‍റെ വരവ്. തുടർച്ചയായ പതിനാറാം വർഷവും ക്ലിപ്പാറ്റൻ എത്തിയിരിക്കുകയാണ്, തന്‍റെ 62 കുഞ്ഞുങ്ങളുടെ അമ്മയെ കാണാൻ. ഇത്തവണത്തെ വരവിന് ഒരു പ്രത്യേകത കൂടിയുണ്ട്.. അടുത്ത കുഞ്ഞിക്കിളികൾക്കായി കാത്തിരിക്കുന്ന നേരത്താണ് ക്ലിപ്പാറ്റന്‍റെ വരവ്. ഈ രണ്ട് കൊക്കുകളാണിപ്പോൾ കൊറേഷ്യയിലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. 


 സ്റ്റെപ്പാൻ വോക്കി എന്ന 71കാരന്‍റെ സംരക്ഷണത്തിലാണ് മലേന ജീവിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1993ലാണ് നായാട്ടുകാരുടെ ആക്രമത്തിൽ മലേനയ്ക്ക് പരുക്കേൽക്കുന്നത്. അതിനു ശേഷം അന്നാട്ടിലെ  പ്രാദേശിക സ്കൂളിലെ കെയർടേക്കർ ആയിരുന്ന സ്റ്റെപ്പാൻ വോക്കിയാണ് ഈ പെൺകൊക്കിനെ സംരക്ഷിക്കുന്നത്. നായാട്ടുകാരുടെ വെടിയേറ്റ് പറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സ്റ്റെപ്പാന് കൊക്കിന് കിട്ടുന്നത്. പിന്നീട് ഇയാൾ കൊക്കിയെടുത്ത് വളർത്തുകയായിരുന്നുവത്രേ.


 മഞ്ഞുകാലത്ത് താമസിക്കുന്നതിന് ഒരു സ്റ്റോറേജിൽ ഇവൾക്ക് സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട് സ്റ്റെപ്പാൻ. ചൂടു നിലനിറുത്താനുള്ള സൗകര്യവും കൊച്ചു അക്വേറിയവുമൊക്കെ അതിനൊപ്പമുണ്ട്. പിന്നീട് മുട്ടയിടുന്ന നാളിൽ താമസിക്കുന്നതിനായ് ഒരു വലിയ കൂടു നിർമിച്ചു നൽകാറുണ്ട് കൊക്കിന്‍റെ കെയർടേക്കർ. ഇരുവരും നല്ല ചങ്ങാതിമാരാണ്. മീൻ പിടിക്കാൻ പോകുമ്പോഴെല്ലാം മലേനയെ കൂടെ കൂട്ടാറുണ്ട്. ചില നേരം ടെലിവിഷൻ കാണുന്നതും ഒരുമിച്ചാണെന്നും സ്റ്റെപ്പാൻ പറയുന്നു. അന്നു രക്ഷിച്ചില്ലായിരുന്നുവെങ്കിൽ അ കൊക്കിനെ വല്ല മൃഗവും ഭക്ഷണമാക്കിയേനെ. ഇനി അവളെ സംരക്ഷിക്കേണ്ടത് എന്‍റെ കൂടി ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറയുന്നു. 


  എന്നാൽ ക്ലിപ്പാറ്റൻ വരുന്ന നാളുകളിൽ മക്കളെ നോക്കുന്നതും പറക്കാൻ പഠിപ്പിക്കുന്നതുമെല്ലാം ആൺ കൊക്കാണ്. 9000 മൈലുകൾ താണ്ടിയാണ് ക്ലിപ്പാറ്റൻ പെൺകൊക്കിന് അരികിലെത്തുന്നത്. ഈ യാത്രയ്ക്ക് ഒരു മാസമെടുക്കും.  കൊക്കുകളുടെ പ്രിയപ്പെട്ട ഇടമാണ് ക്രൊയേഷ്യ. ഇന്നാട്ടിൽ മനുഷ്യരെക്കാൾ കൂടുതലും കൊക്കുകളാണ്. 1994 മുതൽ കൊറേഷ്യയിലെ സിഗോക്ക് എന്ന കൊച്ചുഗ്രാമത്തെ യൂറോപ്പിലെ കൊക്കുകളുടെ ഗ്രാമം എന്നാണറിയപ്പെടുന്നത്.


വാർത്തകൾ

Sign up for Newsletter



top