ISL-2018-219
18
January 2019 - 11:30 pm IST
Flash News
Archives

Comment

one-day-with-prostitute

വേശ്യയെന്നു വിളിക്കപെടുന്നവളുടെ കൂടെ ഒരു രാത്രി

Published:22 December 2018

വേശ്യ എന്ന വാക്കിൽ എല്ലാവരും കാണുന്ന ഒരു അർത്ഥം ഉണ്ട്...പക്ഷെ അവൾ അങ്ങനെ ആയിപ്പെട്ട കഥ...ആർക്കും അറിയണ്ട. കാമം തീർക്കാൻ മാംസങ്ങൾ തേടി വരുന്നവർക്ക് അവൾ ആരാണെന്നോ എതിനെന്നോ ആരും അന്വേഷിക്കാറില്ല എന്നിങ്ങനെയുള്ള സമൂഹത്തിൻ്റെ പുറംമോടികളും, വികല്പ്പ ചിന്തകളെയും വലിച്ചു കീറുന്ന വാക്കുകളിലൂടെയാണ് സത്യ സമൂഹത്തിൻ്റെ അന്ധത തുറന്നു കാട്ടുന്നത്. 

വേശ്യ എന്ന മലയാളം വാക്കുതന്നെ അശുദ്ധമാണ് എന്ന ചിന്താഗതിക്കാരാണ് നമ്മളിൽ കൂടുതൽ പേരും. അങ്ങനെയെങ്കിൽ ആ സ്ത്രീയോടൊന്ന് മിണ്ടുകയോ നടക്കുകയോ ചെയ്താൽ സമൂഹം എങ്ങനെ പ്രതികരിക്കും? വേശ്യ എന്ന മുദ്ര കുത്തിയവൾക്ക് സമൂഹത്തിൽ നിന്നും ഏൽക്കുന്ന പോറലുകൾ എത്രെയെന്നു പോലും ആരും കാണുന്നില്ല. എന്നാൽ വേശ്യ എന്ന് വിളിക്കപെടുന്നവളുടെ കൂടെ ഒരു രാത്രിയുടെ അനുഭവം പങ്കു വെച്ച്   "സത്യ" എന്ന ഒരു യാത്രാ സ്നേഹിയുടെ ഫെയ്‌സ്ബൂക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

വേശ്യ എന്ന വാക്കിൽ എല്ലാവരും കാണുന്ന ഒരു അർത്ഥം ഉണ്ട്...പക്ഷെ അവൾ അങ്ങനെ ആയിപ്പെട്ട കഥ...ആർക്കും അറിയണ്ട. കാമം തീർക്കാൻ മാംസങ്ങൾ തേടി വരുന്നവർക്ക് അവൾ ആരാണെന്നോ എതിനെന്നോ ആരും അന്വേഷിക്കാറില്ല എന്നിങ്ങനെയുള്ള സമൂഹത്തിൻ്റെ പുറംമോടികളും, വികല്പ്പ ചിന്തകളെയും വലിച്ചു കീറുന്ന വാക്കുകളിലൂടെയാണ് സത്യ സമൂഹത്തിൻ്റെ അന്ധത തുറന്നു കാട്ടുന്നു

സത്യയുടെ ഫെയ്‌സ്ബൂക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം

#വേശ്യയെന്നു_വിളിക്കപെടുന്നവളുടെ_കൂടെ_ഒരു_രാത്രി

Request- അനുഭവങ്ങൾ അതേപടിക്ക് എഴുതുമ്പോൾ , പച്ചക്ക് എഴുതേണ്ട ആവശ്യം വന്നിട്ടുണ്ട് . മുഖം മുഷിയുന്നോര് വായിക്കരുത് ..

യാത്രകളിൽ പലഅനുഭവങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം യാത്രക്കിടയിൽ മാത്രമായിരുന്നു , ആദ്യമായി യാത്ര തീരുന്നിടത്ത് ഇതുവരെ ഒരാണായി അനുഭവപെടാത്ത അനുഭവദിവസം , യാത്രതീരുന്ന നേരം , ബസിലെ ഉറക്കത്തിൽ എന്റെ നീളൻ മുടികൾ കണ്ണിനും കാണാൻ സഹായിക്കുന്ന കണ്ണാടക്കും ഇടയിൽ കിടന്ന് കൂടിയാട്ടം കളിക്കുമ്പോൾ , പെട്ടന്ന് ഇട്ട ബസ് ബ്രേക്ക് അവിടെയുള്ള എല്ലാത്തിനേം നിശ്ചല മാക്കികൊണ്ട് , നിന്നപ്പോൾ ഞെട്ടിയെഴുന്നേറ്റതും ബാംഗ്ലൂർ എത്തിയെന്ന് ഒന്ന് പുറത്തേക്ക് പോലും നോക്കാതെ ഞാൻ ഉറപ്പിച്ചിരുന്നു . ചാക്കെന്നു അമ്മ ഓമന പേരിട്ട വിളിക്കുന്ന എന്റെ ബാഗിനെ നെഞ്ചോട് ചേർത്ത് വച്ച് , തണുപ്പിനെതിരെ ഒടിവെക്കാൻ തുടങ്ങി .. എല്ലാ യാത്രയിലും പതിവ് പോലെ ഓഫാകുന്ന രീതി ഫോൺ ആ ദിവസവും മറന്നില്ല ..ബസിന്റെ ഉള്ളിൽ നിന്ന് ബാംഗ്ലൂർ വീഥികളിലേക്ക് നോക്കുമ്പോൾ എന്റെ കണ്ണടയിലെ നിറങ്ങൾ എണ്ണിതീരാതെയിരുന്നു ... ഉറക്കക്ഷീണത്തിന്റെ ആ ഒരു മന്ദപ്പ് ആകെ വെറുപ്പിച്ച് കൊണ്ടിരിന്നു ... കാരണങ്ങൾ ഒന്നുമില്ലാതെ സമയവും കാലവും നോക്കാതെ തന്നെ ചായ കുടിക്കുന്ന എനിക്ക് ഒരു ചൂടുചായ കിട്ടിയാൽ എന്തോരം ഫ്രഷ്‌നെസ്സ് കിട്ടുമെന്ന് ആലോചിക്കാവുന്നതേ ഉള്ളു .... മാറത്തഹള്ളി ബ്രിഡ്ജിൽ ബസ് അങ്ങട് നേരത്തെ പോലത്തെ ബ്രേക്ക് ഇട്ടപ്പോ പിന്നിലായിരുന്ന എനിക്ക് മുന്നോട്ട് വരാൻ വല്യ സമയം വേണ്ടി വന്നില്ല .... ഞാൻ പോലും അറിയാതെ ബസിൽ നിന്നിറങ്ങി .. തിരക്കേ ഹോ....

ചാക്കിൽ നിന്ന് വെള്ളകുപ്പിയെടുത്ത് ബസ്റ്റോപ്പിലെ മരച്ചുവട്ടിൽ ഉറക്കത്തിന്റെ എല്ലാ ക്ഷീണവും മാറ്റാൻ മുഖവും കാതും കഴുത്തും , കൊറച്ച് തലയിലും ഒഴിച്ച് കുടഞ്ഞ് ,,പിന്നെ തണുപ്പായത് കൊണ്ട് ഒരു ശ്വാസംകൂടെ എടുത്തപ്പോ ഫ്രഷ്‌നെസ്സ് ചാടേന്ന് റീലോഡ്ഡ് ... ! ചാക്കെടുത്ത് ഒന്ന് ടൈറ്റായി തോളിൽ കേറ്റി ...

കൈ കുടഞ്ഞ് മാസ്സായി നടക്കാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ എന്റെ ഷൂ ലേസ് തട്ടി ഞാൻ തന്നെ വീഴേണ്ടതായിരിന്നു ... ദൂരയാത്ര ചെയ്യുമ്പോ ഒരുപാട് സമയം ഷൂ ഇട്ട് നടന്നിട്ട് , പിന്നീട് അഴിക്കുമ്പൊ ഒരു സുഹമുണ്ടാകും , അതിന് വേണ്ടി തന്നെ സോക്സ്‌ അഴിച്ച് ഒന്നൂടെ ലേ]സൊക്കെ ടൈറ്റായി കെട്ടുമ്പോൾ ... എന്നെ ആരോ നോക്കുന്നപോലെ ഇടക്കെ തോന്നിയർന്നു ...ചില സമയം തെറ്റാറുണ്ടെങ്കിലും ഇപ്പ്രാവശ്യം തെറ്റിയില്ല... മുഖത്ത് ഒരു പുഞ്ചിരിയുമായി അവൾ നിൽക്കുന്നു ...

മലയാളി ആയതുകൊണ്ടാണോ അതോ ഞാനിങ്ങനെ ആയതുകൊണ്ടാണോ എന്നറീല ,, എന്റെ ബാഗിന്റെയും പാന്റിന്റെയും സിപ്പ് അവളെ കാണാതെ ഒഴിഞ്ഞും മറഞ്ഞും തുറന്നിട്ടുണ്ടോ എന്ന് നോക്കി ,
ഒരു പെണ്ണ് ആണിനെ നോക്കി ചിരിച്ച് കഴിഞ്ഞാൽ സാധാരണക്കാരനായ മലയാളിയായ എനിക്ക് പേടിയോ ഞെട്ടലോ ആദ്യം വരുക , ഈശ്വര എന്തേലും പ്രശ്നം ഉണ്ടോ ഡ്രെസ്സിലോ മറ്റോ എന്തെങ്കിലും , അതെ പേടിയോടെ പിരി മേലെ പൊക്കി കൊണ്ട് അവളെ നോക്കി ...

അവൾ വീണ്ടും ചിരിക്കുന്നു ...  അവളുടെ ചിരി കവിളിൽ നിന്ന് കണ്ണിലേക്ക് എത്തുമ്പോഴേക്കും ഞാൻ ഒന്ന് നോർമലായി ... അവൾ അടുത്തേക്ക് വരുമ്പോഴേക്കും ബസിൽ നിന്നറങ്ങിയ തിരക്കെലാം ടൈം എലാപ്സ് പോലെ മിന്നി മാഞ്ഞിരിന്നു , ചിലപ്പോൾ തോന്നിയതായിരിക്കാം ...

എതിരെ നിന്ന് ഡിം ഇടാതെ വരുന്ന കാറുകളുടെ പ്രകാശത്തിൽ അവളെ മുഴുവനായി കണ്ടു ... കൂർമയുള്ള മൂക്കും ചെറിയ ചുണ്ടും വലിയ കവിളും ഇളം ഇരുട്ടിലും അവളുടെ കണ്ണുകളുടെ വെളുപ്പിന് വരെ വല്ലാത്ത പ്രകാശം തന്നെയായിരുന്നു .. നീലയിൽ മഞ്ഞപ്പൂക്കളുള്ള ടോപ്പും കറുപ്പ് ജീന്സും അവളുടെ തൊലിവെളുപ്പിനെ എടുത്ത് കാണിച്ചു ... കയ്യിൽ കുഞ്ഞൻ ലെതർ ബാഗും ഒക്കെയായി എന്റെ നേരോട്ട് വന്നപ്പോൾ .. ഹൈവേയിൽ പോകുന്ന കാറുകളെക്കാൾ ഹൃദയം ആർക്കോ വേണ്ടി ഓടിക്കൊണ്ടിരുന്നു ...

അവൾ വന്നു എന്റെ കണ്ണിലേക്ക് നോക്കി അതെ ചിരിയോടെ " ഹയ് "

പേടി മുഖത്തുണ്ടായിട്ടും കൈ മാത്രം വിറച്ചപ്പോൾ ലാലേട്ടനെ കടത്തിവെട്ടി കൊണ്ടുള്ള അഭിനയത്തോടെ 
തിരിച്ചൊരു ഹായ് പറഞ്ഞ് .... 

ഹിന്ദി ഓർ ഇംഗ്ലീഷ് , വാട്ട് യു നോ ...??

രണ്ടും എന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് റിലാക്‌സായി ... ഇനിയങ്ങോട്ട് ഹിന്ദി ഇംഗ്ലീഷും ഒക്കെയാണെങ്കിലും 
എഴുത്ത് മലയാളത്തിൽ തന്നെ തുടരും ...

ബാംഗ്ലൂർ എന്താ പരിപാടി , ജോലി ചെയ്യാണോ അതോ സ്റ്റുഡന്റാണോ , അതോ ട്രാവലർ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ തുരു തുരാന്നു വന്നപ്പോൾ .. 

എല്ലാത്തിനും ഒരു വരിയിൽ ഉത്തരം നൽകി -മൈ നെയിം ഈസ് സത്യാ , ബേസിക്കലി ആം എ മല്ലു .. ട്രാവലർ ആണോ എന്നെനിക്കറീല ,,അതിന് വേണ്ടി ഇപ്പഴും ശ്രമിച്ചോണ്ടിരിക്കുന്നു , അവസാന 5 വർഷങ്ങാളായി യാത്രകൾ ചെയ്തുകൊണ്ടിരിക്കുന്നു , ബൈ പ്രൊഫെഷൻ ആം എ ടെക്കി .... എനിത്തിങ് എൽസെന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീരാത്തപ്പോൾ അവളുടെ പിരിപൊങ്ങി ....

അവളുടെ കൈ കാർകൂന്തലിലേക്ക് തടവി മുന്നിൽ ഇണ്ടായിരുന്ന മുടി പിന്നിലേക്ക് ഇട്ടു ...

ആരോടായാലും കണ്ണുകളിലേക്ക് നോക്കി മാത്രം സംസാരിക്കുന്ന എന്നെ ഒരു നിമിഷം ബാക്കി പലയിടത്തേക്കും നോക്കാൻ അവളുടെ ശരീര അനക്കങ്ങൾ പ്രേരിപ്പിച്ചെങ്കിലും , വീണ്ടും കണ്ണുകളിലേക്ക് നോക്കാൻ ഞാൻ ശ്രമിച്ചു ... 

സംസാരിക്കാൻ എനിക്ക് വേറൊന്നും ഇല്ലാത്തത് കൊണ്ട് ഒരു നിമിഷത്തോളം എങ്ങു നിശബ്ദത പോലെ തോന്നുമ്പോഴേക്കും അവൾ നേരെ എന്റെ മുഖത്തോട്ട് നോക്കി ,,,

"സത്യാ എനിക്കറിയില്ല എങ്ങന പറയേണ്ടതെന്ന്, സാധാരണയിൽ ആണുങ്ങൾ ഇത്രേം നേരം സംസാരിച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഒരു റിപ്ലൈ മാത്രം കൊടുത്ത് കാര്യങ്ങളിലേക്ക് കടക്കാമായിരുന്നു , 
ഇനിയും മനസിലായില്ലേ ആം എ കാൾ ഗേൾ ... cant you understand , am a professional callgirl "

കേട്ടതും എനിക്ക് ചുറ്റുമുള്ള സകലമാന സാധനങ്ങളും ഞാനും നിശ്ചലമായി , ബാഗിൽ തൂക്കിയിട്ടിരുന്ന രണ്ടു കൈകളും താഴോട്ട് വീഴുന്നത് വരെ, ഒന്നാമത് ബാംഗ്ലൂരിൽ തണുപ്പ് സമയം ശരീരം ആകെ ഒന്നൂടെ വിറങ്ങലിച്ച പോലെ ... തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു ""വാട്ട് ...!!!"""

"യെസ് കാശിന് വേണ്ടി ബാക്കിയുള്ളോരേ ലൈംഗികമായി തൃപ്തി പെടുത്തുന്നവൾ "

"നിന്നെ കണ്ടാൽ പറയില്ല " എന്ന് ഞെട്ടലോടെ പറഞ്ഞതും

"അതിന് ഇതിന് മുൻപ് സത്യാ ആരോടേലും സെക്സ് ചെയ്തിട്ടുണ്ടോ .." എന്ന ചോദ്യത്തോടെ ദാമു ഞെട്ടിയപോലെ ഒരു ഞെട്ടൽ കൂടി ബാംഗ്ലൂർ നഗര മധ്യത്ത് സംഭവിച്ചു

നാണത്തോടെയാണോ എന്തോ ഒരു വൃത്തികെട്ട മുഖഭാവത്തോടെ ഞാനില്ലെന്ന് പറഞ്ഞ് ...

പിന്നെ എങ്ങനെയാണ് നിനക്ക് ഞങളുടെ സമൂഹത്തെ കുറിച്ചറിയുന്നത് .... മ്മ് ..

അതുപിന്നെ ഡൽഹി റെഡ്സ്ട്രീറ്റിൽ,, ഒരു യാത്രയിൽ അവിചാരിതാമായി കണ്ട കാഴ്ചകൾ ,, ചുമന്ന ലിപ്സ്റ്റക്കും 
സ്ത്രീകൾക്ക് ആണുങ്ങളെ വശീകരിക്കാൻ വേണ്ട എല്ലാ ഭാഗങ്ങളും കാണിച്ച് കൊണ്ട് , നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ,, ആ കാഴ്ചകളിൽ ഞാൻ കണ്ട വേശികൾ ,,, അതുമായി തനിക്ക് ഒരു സാമ്യവും ഇല്ല .. പിന്നെ തന്നെ കാണാൻ നല്ല ക്യൂട്ടും ആണും , എന്റെ ചിന്തകളിൽ നീ സംസാരിക്കുന്നതിന് മുൻപ് വരെ ഒരു തുള്ളി പോലും തോന്നിയിട്ടില്ല , ചിലപ്പോൾ ഞാനിതിന് പുറകെ പോകാത്തത് കൊണ്ടാകാം , പക്ഷെ ഒരു വട്ടം കാമാത്തിപുരയുടെ ഫോട്ടോ കണ്ടപ്പോൾ എന്റെ മനസ്സിൽ ആഴമായി പതിഞ്ഞത് കൊണ്ടായിരിക്കാം ,എല്ലാത്തിനപ്പുറം ഞാൻ കണ്ട സിനിമകൾ ..!
അല്ല നീ അവിടെന്നെങ്ങാനും ആണോ ...!

അവൾ അല്പം ദേഷ്യത്തോടെ "കാമാത്തിപുര അതെവിടെയാണെന്നും എനിക്കറിയില്ല .... എന്റെ വീട് ആന്ധ്രയിലെ നൽഗൊണ്ടയാണ് ... പിന്നെ കമത്തിപുരയിലുള്ള സ്ത്രീകൾക്ക് മാത്രമല്ല മൂടും മുലയും ഉള്ളത് എല്ലാ സ്ത്രീക്കൾക്കും ഉണ്ട് ... നീ അന്ന് യാത്രകളിൽ കണ്ട കാഴ്ചകളൊക്കെ കാല കാലങ്ങളായി ഒരുപാട് വേശികൾ കൊണ്ട് നടക്കുന്ന രൂപാന്തരങ്ങാളാണ് , ഇതൊക്കെ മാറിയിട്ട് കാലം കൊറേ ആയി , എസ്പെഷ്യലി  ബാംഗ്ലൂർ പോലൊരു സ്ഥലത്ത് സെക്സിനോടുള്ള അപ്പ്രോച്ച് തന്നെ വേറെയാണ് , പിന്നെ പോലീസ്‌കാരുടെ വെറുപ്പിക്കലൊക്കെ തുടങ്ങിയത് കൊണ്ട് അവർക്ക് മനസിലാകാതിരിക്കാൻ സാധരണ സ്ത്രീകളെപ്പോലെയായിരിക്കും വസ്ത്രധാരണകൾ... "

ഇതെല്ലം കേട്ട് പല്ല് ഇറുക്കി , പുല്ല് ചോദികണ്ടാർന്ന്‌ തോന്നി ....! വിശപ്പും തണുപ്പും വീണ്ടും ഓർമിച്ച് തുടങ്ങി ... പക്ഷെ എന്നോട് മുഖത്ത് നോക്കി ചോയിച്ച് , ഇന്ന് രാത്രി കൂടെ വരാൻ തല്പരയം ഉണ്ടോ , ഇല്ലയോ എന്ന് 
ദേഷ്യത്തോടെ തന്നെ ...

"അയ്യോ ഇല്ലപ്പ ഞാനില്ല ,, എനിക്കതു വരെ സെക്സ് കാശ് കൊടുത്തിട്ട് ചെയ്യാനുള്ള മൂടോന്നും വന്നിട്ടില്ല ...! മാത്രമല്ല ഒരു പെൺ വസ്ത്രം ഇല്ലാതെ നിന്നാലും എനിക്ക് അവളോട് ഒന്നും തോന്നില്ല , എന്റെ സെക്സിനോടുള്ള കാഴ്ചപ്പാട് വേറെയാണ് എന്നോട് എന്തിനാണ് ദേഷ്യ പെടുന്നത് ഞാൻ മാന്യമായല്ലേ സംസാരിക്കുന്നത് തന്നെ ഇപ്പഴും ഞാൻ ചീപ്പായിട്ട് കണ്ടിട്ടുകൂടിയില്ല "

" ഉഫ് ആ കഥ വേറെ സത്യാ , ഇന്നൊരുത്തൻ ആൾറെഡി ബുക്ക് ചെയ്തതായിരുന്നു , അര മണിക്കൂർ മുന്നേ വിളിച്ചിട്ട് ക്യാൻസൽ മെസ്സേജ് അയച്ചു , അവന്റെ ഭാര്യ ഇന്ന് വീട്ടിലുണ്ടെന്ന് പറഞ്ഞ് പുറത്തിറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് മെസ്സജ് അയച്ചു , ഫോൺ ഓഫാക്കി , സാല ബാൻചോദ് ... ചീപ്പ് ആയി കണ്ടാലും എനിക്കൊന്നുമില്ല " വിശപ്പും തണുപ്പും വീണ്ടും ഓർമിച്ച് തുടങ്ങി ...

"അതെ ഞാൻ എന്താ വിളിക്കേണ്ടത് എന്റെ വയസ് 25 ആണ് , നിന്റെ എത്രയാ ..?? "

"എന്നെ ചേച്ചി വിളിച്ചോ പ്രായം 28 ഉണ്ട് "

"ഇഹ് ഇതെന്ത് മായം മലയാളം അറിയോ "

"സെക്സിന് അതിർത്തികളും ഭാഷ്യയും അങ്ങനൊന്നും ഇല്ലല്ലോ , മലയാളികളും എന്റെ കസ്റ്റമെറായി ഉണ്ടായിരിന്നു .. എന്നേക്കാൾ നാല് വയസു പ്രായം കുറഞ്ഞ ഒരുത്തന്റെ കൂടെ കിടന്നപ്പോ കിട്ടിയ അറിവ് മാത്രം '

എവിടെപ്പോയാലും മലയാളി ഉണ്ടെന്നുള്ള ചൊല്ല് അങ്ങനെ പൂർണമാകുകയാണ് സൂറത്തുക്കളെ ....

"ചേച്ചി നല്ല വിശപ്പുണ്ട് ഒരു ചായേം കടിയും കഴിച്ചാലോ ഫ്രീ ആണേൽ പോര് ,,നാട്ടിൽ ആണെങ്കിൽ ഒരു വേശിടെ കൂടെ കണ്ടാൽ ജീവിതം നാട്ടുകാർ തന്നെ ഇല്ലാണ്ടാകും , ഇത് പിന്നെ ബാംഗ്ലൂര് അല്ലെ എന്നെ ആർക്കും അറിയില്ല , എനിക്ക് വേറെ ആരേം അറിയുകയും ഇല്ല ,, ആരുടെ കാര്യത്തിലും ഇടപെടാനും വരില്ല 
ആ ധൈര്യം കൊണ്ട് 
വിളിക്കുവാണ് ..."

"അഹ് എന്തയാലും ഇന്നത്തെ കാര്യത്തിൽ വല്യ പ്രതീക്ഷ ഇല്ലാത്തത് കൊണ്ട് ,, ചായെങ്കിൽ ചായ , ..."
അങ്ങനെയാണേൽ ഇവിടെന്നു നേരെ പാലത്തിന്റെ അവിടെന്നു വലത്തോട്ട് തിരഞ്ഞാൽ തലശ്ശേരി ചായക്കടയുണ്ട് പോയാലോ നല്ല അടിച്ച ചായ കിട്ടും , ഫ്ളാസ്കിലിട്ട ചായ കുടിച്ചാൽ എനിക്ക് ചായ കുടിച്ചപോലെ ഉണ്ടാവാത്തില അതാ .."

"ചേച്ചി തലയാട്ടിയതും നടക്കാൻ തുടങ്ങി , സംസാരിക്കാൻ ഒരുപാടുണ്ടായിട്ടും , അവളുടെ കണ്ണിലേക്ക് മാത്രം നോക്കി ഇടക്കെ ചിരിക്കും, രണ്ടുമിനിറ്റിന്റെ നിശബ്ദത എങ്ങും , അപ്പോഴേക്കും ഹോട്ടലെത്തി പക്ഷെ കടിയൊന്നും ഇല്ല എല്ലാം കഴിഞ്ഞെന്ന് കാഷ്യർ പറഞ്ഞപ്പോൾ , ഇനിയിപ്പോ ചായ മാത്രം കുടിച്ച് പോകാമെന്ന് കരുതിയെങ്കിലും , ഓപ്പോസിറ്റുള്ള തലശ്ശേരി കഫേയിലേക്ക് കൈചൂണ്ടി പ്രതീക്ഷ തന്നു ...."

നേരെ മാറത്തഹള്ളി മേൽനടപ്പാലത്തിലൂടെ കഫെയിൽ എത്തി രണ്ടു ചായേം പരിപ്പ് വടേം ഓർഡർ ചെയ്ത് അവളേം നോക്കി , അവളെന്തോ അവസാന കുറച്ച് സമയങ്ങാളായി സൈലന്റ് ആയിരിന്നു , അതിനെ ഇല്ലാതാക്കാൻ ചായ ഗ്ലാസ് അങ്ങട് മുട്ടിച്ച് കൈയ്യിൽ കൊടുത്തു .. വിശപ്പുള്ളത് കൊണ്ട് തന്നെ പരിപ്പ് വട വേഗം തീർത്തു ... ഞാന്പോഴേക്കും ഒരു ഇറച്ചി പത്തിരി എടുത്ത് വീണ്ടും കഴിച്ച് ,, അപ്പോഴേക്കും ചായേം തീർന്നു ,, ഒരു ചായകൂടെ പറഞ്ഞ് അവളുടെ അടുത്തേക്ക് വന്നു ചോദിച്ച് ,

" എന്തെ ഭയങ്കര സൈലന്റ് , ഇത്രേം നേരം എനിക്കർന്നു സൈലന്റ് ഇപ്പൊ ചേച്ചിയാണലോ എന്തേലും പ്രശ്നം 
ഉണ്ടോ..."

"ഏയ് ഒന്നൂല്ല രണ്ടുമൂന്നു കാര്യങ്ങൾ ആലോചിച്ചത, ഇന്നത്തെ ക്യാഷ് കിട്ടിയിരുന്നെങ്കിൽ കൊറച്ച് സാധനങ്ങൾ മേടിക്കാൻ പ്ലാൻ ചെയ്താരുന്നു , അതിന്റെ സങ്കടം അത്രേ ഉള്ളു "

"ഒന്ന് വിചാരിച്ചില്ലെങ്കിൽ ഒരു കാര്യം ചോദിച്ചോട്ടേ "

പരിപ്പ് വട മുഴുവൻ അവളുടെ കവിളുകൾക്ക് വീണ്ടും വലിപ്പം നൽകിയപ്പോൾ , തലയാട്ടി ചോദിച്ചൊന്നു പറഞ്ഞ്

" അല്ല ലോകത്ത് എത്രയോ ജോലിയുണ്ട് എന്ത് കൊണ്ട് ഇങ്ങനെ ആവാൻ തീരുമാനിച്ചത് , അതോ വന്ന് പെട്ടതാണോ "

"ഏയ് പ്ലസ് ടു മാത്രം പഠിച്ച എനിക്ക് , എന്റെ ആഗ്രഹങ്ങളെയും വീട്ടുകാരുടെയും ആഗ്രഹങ്ങളെയും തൃപ്‌തി പെടുത്താൻ എന്റെ നാട്ടിൽ നിന്നുള്ള വരുമാനം തികയാതെ വന്നു , കാശാണ് 'ഒരുപാട് പ്രശ്നങ്ങൾക്ക് ഉത്തരം 
എന്ന് മനസിലാക്കിയപ്പോൾ ട്രെയിൻ കേറി ബാംഗ്ലൂർ ഉള്ള സുഹൃത്തിന്റെ അടുത്തെത്തി ഒരുപാട് ജോലിക്ക് ശ്രമിച്ചു , അവസാനം അവൾ ചെയുന്ന ജോലി തന്നെ ചെയ്യാൻ സാഹചര്യങ്ങൾ നിർബന്ധിത മാക്കി
എന്ന് മനസിലാക്കി ഇറങ്ങി , വീട്ടിലെ കാര്യങ്ങൾ ചിലതൊക്കെ നടന്നു , പക്ഷെ അവർക്കിപ്പോഴും അറിയില്ല എന്റെ ജോലി ഇതാണെന്ന് , അറിയുന്നവരെയും ഞാനിത് തുടരും ആരോഗ്യം ഉള്ളവരെ കാശുണ്ടാക്കും """

.പിന്നെ ചോദിച്ചത് അവളെ ദേഷ്യ പെടുത്തി .

"സെക്സിൽ ആരുടെ കൂടെ ഉള്ളപ്പോഴാണ് തൃപ്തി തന്നത് "

"ഇവിടെന്താ ഇന്റർവ്യൂ ആണോ നടക്കുന്നത് "

"അയ്യോ അതല്ല ചേച്ചിടെ മാനസിക അവസ്ഥ ചോദിച്ചു എന്നെ ഉള്ളു , പിന്നെ നിങ്ങടെ കഥകേട്ടപ്പോൾ വേറെ ഒന്നും ചോദിക്കാനില്ല , സങ്കടപെടുത്തുന്നതിലും ബേദമെല്ലെ ദേഷ്യപ്പെടുത്തുന്നത് എന്ന് കരുതി ചോദിച്ചതാ , എന്തോ ഒരു പൊട്ടാ ധൈര്യത്തിൽ ചോദിച്ച് പോയത് ""... ഒന്ന് പരുങ്ങി ഞാൻ

"ഇട്സ് ഒകെ ,, പറയുംപോലെ ഞാൻ എന്തിനാ ദേഷ്യ പെടുന്നെ , വിട്ടേക്ക് .. പിന്നെ 'തേടി വരുന്ന ആൾക്കാരൊക്കെ അവർക്ക് സുഖം കിട്ടാനാണ് ,അവിടെ എന്റെ വികാരങ്ങൾക്ക് പ്രസക്തിയില്ല , മാംസം മാത്രം ഇഷ്ടപെട്ടാൽ പോരല്ലോ , മനസുകൂടെ മനസിലാക്കി വരണ്ടെ , ഒരു സ്നേഹം തരണ്ടേ , യഥാർത്ഥ കാമം ജനിക്കുന്നത് " 

"ആരേലും പറ്റിച്ചിട്ടുണ്ടോ "

"പരിപാടി കഴിഞ്ഞ് ഒരുപാട് പേര് ബാർഗൈൻ ചെയുന്നത് അനുഭവിച്ചിട്ടുണ്ട് , വേദനകൾ മൊത്തം അനുഭവിച്ചിട്ടും പൈസ തരാതെ ഇരിക്കുമ്പോഴാണ് തകർന്നു പോകുന്നത് ... പക്ഷെ അനുഭവങ്ങൾ സ്ട്രോങ്ങ് ആക്കിയതുകൊണ്ട് പിന്നീട് എല്ലാം നന്നായി നടന്നിട്ടുണ്ട് ...ചില വരുടെ കാമപ്രാന്തുകൾകൾക്ക് ഞാൻ പറഞ്ഞ് തുക തികയാതെ വരും ... പുറത്ത് നിഷ്കളമായി നടക്കുന്ന ആള്കാര്ക്കാണ് പ്രാന്തുകൾ കൂടുതലും എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം ,, നമ്മൾ നേരിട്ട് കാണുന്നത് പോലെയല്ല ബെഡിൽ എല്ലാം വേറെയാണ് ... "

"സത്യം പറഞ്ഞ സെക്‌സിനെ കുറിച്ച് ഒരാളോടും പോലും ഇത്രക്ക് പച്ചക്ക് ചോദിച്ചിട്ടില്ല , പെട്ടന്ന് കിട്ടിയ ധൈര്യം മാത്രമാണ് ചേച്ചി "

"സത്യാ ഉറപ്പിയിട്ടും ഇന്ന് എന്റെ കൂടെ വരില്ലെന്ന് ഉറപ്പിച്ചോ "

"ചേച്ചി സ്നേഹിക്കുന്ന ഒരു പെണ്ണുണ്ട് , ഫോണിൽ ചാർജ് ഉണ്ടേൽ കാണിച്ച് തന്നേനെ ,, എന്റെ സ്നേഹങ്ങളും സന്തോഷങ്ങളും കാമങ്ങളും അവൾക്ക് മാത്രം കൊടുക്കുമ്പോഴല്ലേ പ്രണയം മുഴുവനാകുന്നത് "

"ഓഹോ ഇതാണോ നീ കുറച്ച് മൂന്ന് നീ പറഞ്ഞ കാഴ്ചപ്പാട് ,, നന്നായിട്ടുണ്ട്, ആള്ക്കാര് കുറവാണ് നിന്നെ പോലെ , പക്ഷെ അവസാനം വരെയും ഈ തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കണം , കല്യാണം കഴിഞ്ഞാലും അതാണ് ഒരാണിന് ആണത്വം കൂട്ടുന്നത് , അതില്ലാത്ത ഒരുപാട് പേര് ഉള്ളതുകൊണ്ടാണ് ഞാനൊക്കെ ജീവിച്ച് പോകുന്നതും "

"ഞാൻ ശ്രമിച്ചിരിക്കും ജീവിതമല്ലേ എപ്പോ എന്ത് വേണമെങ്കിലും മാറാല്ലോ , ഏഹ് "

"ഞാനിതിൽ ഒന്നും പറയില്ല , ഒരുപാട് പേരുടെ ഭാര്യമാരെ പറ്റിക്കുന്നുണ്ട് , പറയാൻ അര്ഹതയിലെങ്കിലും പറയുവാ നിന്റെ സ്നേഹം സത്യമെങ്കിൽ അവളെ പറ്റിക്കരുത് , കാരണം കാമത്തെക്കാൾ സ്ത്രീകൾ ഇഷ്ടപ്പെടുന്നതും വിശ്വസിക്കുന്നതും നീ കൊടുക്കുന്ന സ്നേഹത്തിലാണ് "

"അയ്യോ നമ്മൾ രണ്ടുപേരും വല്യ വല്യ കാര്യങ്ങളൊക്കെ സംസാരിക്കുന്നു , നമ്മക്ക് വേറെ എന്തേലും സംസാരിച്ച് ഇരിക്കാം അടുത്ത എന്റെ ബസ് വരുന്നത് വരെ ..."

"സത്യാ എനിക്കൊരു ഹെല്പ് ചെയ്യാവോ , നമ്മൾ വന്ന മേൽപാലം ഇല്ലേ അതിന്റെ മേലെ കൊറച്ച് നേരം നിന്നാലോ എനിക്കേറ്റവും ഇഷ്ടമുള്ള സ്ഥലമാണ് ..."

പിന്നെന്താ പോവാലോ

"ഞാനീ പാലത്തിനെ ഒരു ഫോട്ടോ എടുത്തിട്ടുണ്ട് ഒരു വൈകുന്നേരം , ചെ ഫോൺ ഓഫായി പോയി "

ഇതിനിടക്ക് എന്നെ നോക്കി വേറൊരുത്തൻ ചിരിക്കുന്നുണ്ടായിരുന്നു ...

എന്താണെന്നു മനസിലാകത്തെ ഞാൻ ചോയിച്ച് "  എന്താ മാഷേ ചിരിക്കണേ , എന്തേലും പറയാനുണ്ടോ , അങ്ങനെയാണേൽ ഞാനും ചിരിക്കാം എന്തെ ..????"

"ഏയ് ഒന്നൂല്ല ചുമ്മാ " പതറിയ ശബ്ദത്തോടെ

"അപ്പൊ ഒക്കെ "

തോളിൽ തട്ടി അവൾ വിളിച്ചപ്പോൾ

"സത്യാ ആള്ക്ക് എന്നെ അറിയാം അതോണ്ടാ , ആൾ കരുതിക്കാണും നീ എന്റെ കൂടെ ഇന്ന് വരുമെന്ന് അതിന്റെയായിരിക്കും "

"അത് ശരി അപ്പൊ ചേച്ചിടെ കൂടെ ആരും നിന്നാലും സെക്‌സിന് വേണ്ടി മാത്രം വരുന്ന ആൾക്കാരയെ കാണൂ 
എന്താ അവസ്ഥ ല്ലേ , ചേച്ചിയെ ഒന്നും തൊടുക പോലും ചെയ്യാത്ത ഞാൻ അയാളുടെ മുന്നിൽ കാമപ്രാന്ത്യാനയി .. അഹ് എന്താച്ചാ ആയിക്കോട്ടെ എന്നെ എനിക്കറിയാം അത് മതീന്നെ , മ്മളെ വിശ്വസിക്കുന്നർ ആൾക്കാര് ഒരാളെങ്കിലും കാണുമല്ലോ , എനിക്ക് ജീവിതത്തിൽ അയാൾ മാത്രം ആണെങ്കിലും സന്തോഷായി ജീവിക്കും ""

"ഇപ്പൊ ഇവിടെ ആരാ വല്യ വല്യ കാര്യങ്ങൾ സംസാരിക്കണേ എന്ന് ചിരിച്ചിട്ട് ചോദിച്ച് "

"ആയോ സോറി ചേച്ചി ഒരു ഫ്ലോ അങ്ങനെ പോയതാണ് . കാര്യാക്കണ്ട " , രണ്ടുപേരും ചിരിച്ച് 
ബാംഗൂരിൽ മഞ്ഞ് വീഴുമ്പോൾ പാലത്തിന് കുറുകെ പോയി കൊണ്ടിരിക്കുന്ന വാഹനങ്ങളെയും നോക്കി കാറ്റും കൊണ്ട് നിന്നും .

"20 മിനിട്ടോളം കഴിഞ്ഞപ്പോൾ ചേച്ചി ഞാൻ അന്ന ഇറങ്ങിക്കോട്ടെ , ചേച്ചി എവിടെക്കാ പോണേ , എന്റെ ബസ് വരാറായി , ചേച്ചിക്ക് ഇറങ്ങിക്കൂടെ എന്തേലും സംഭവിക്കരുത് 
എന്ന് കൊണ്ട് പറഞ്ഞതാ "

"കാമം കാശിന് കൊടുക്കുന്ന എനിക്ക് പീഡിപ്പിക്കുന്നവരെ പേടിയില്ല സത്യാ , ലോകത്ത് പീഡിപ്പിക്കുന്നവർക്ക് എന്താണ് കാമം എന്ന് മനസിലാകാതെ പോയതുകൊണ്ടാണ് ... നീ ഇറങ്ങിക്കോ ഞാൻ സേഫ് ആയിരിക്കും "

"ജീവിതത്തിൽ ആദ്യായിട്ടാണ് ഒരു പ്രോസ്റ്റിട്യൂട്ടിന്റെ കൂടെ സംസാരിക്കുന്നത് , അതും ഇത്ര ധൈര്യത്തോടെ , ഇന്നത്തെ ദിവസം എന്നും ഓർക്കും , ചേച്ചി സോറി ഞാനിപ്പഴും പ്രോസ്ടിട്യൂറ്റ് വിളിച്ച് കൊണ്ടിരിക്കുന്നു , നിങ്ങളതിന്നപ്പുറം ഒരു നല്ല മനുഷ്യനാണ് , you have a good spirit of mind , കൂടുതൽ പഠിച്ചിരുന്നേൽ നിങ്ങൾ ഉറപ്പായും വേറെ എന്തെങ്കിലും ആയി മാറിയിട്ടുണ്ടാകാം ..."

"ആയിരിക്കാം, ചിലപ്പോൾ ജീവിതം എപ്പോഴേലും മാറുമായിരിക്കാം ആ ഒരു ദിവസം വന്ന് കഴിഞ്ഞാൽ സന്തോഷം തന്നെയാണ് സത്യാ ..... "

"ആ ദിവസം വന്നിരിക്കും ചേച്ചി , അല്ലാതെ എവിടെപ്പോകാൻ ''

"സത്യാ ഒരു കാര്യം കൂടെ പറയാനുണ്ട് "

ചെറിയ മൗനത്തിന് ശേഷം

"ജീവിതത്തിൽ ആദ്യായിട്ടാണ് ബാംഗ്ലൂരിൽ വന്നിട്ട് ഈ സമയത്ത് ഒരാണിനെ കണ്ടിട്ടും സെക്സ് ചെയ്യാതെ പോകുന്നത് ,,, കാശ് കിട്ടുമ്പഴാണ് ദിവസങ്ങളിൽ സന്തോഷം കിട്ടിയിരുന്നത് , ഇന്ന് പക്ഷെ കാശില്ലെങ്കിലും സന്തോഷം തന്നെയാണ് കുറച്ചെങ്കിലും , ചായക്ക് താങ്ക്സ് .. എന്റെ നമ്പർ നോട്ട് ചെയ്തോ എന്തേലും ആവശ്യം ഉണ്ടേൽ വിളിച്ചോ ഒരു മടിയും കാണിക്കണ്ട """

"ഇല്ല ചേച്ചി ഫോൺ ഓഫാണ് നമ്മൾ കാണാൻ ഉള്ളവരാണേൽ കണ്ടിരിക്കും " ചിരിച്ചോണ്ട് പറഞ്ഞ്

"എന്ന അങ്ങനെയാവട്ടെ അതാണ് അതിന്റെ രസം, നീ സേഫ് ആയിട്ട് പോ "

"ഒകെ ചേച്ചി ബായ് "..

പാലത്തിന്റെ രണ്ടു വഴികളിലേക്കും രണ്ടുപേർ പിരിഞ്ഞ് പോയി ....

അന്ന് ആ ദിവസം എനിക്ക് നോർമ്മലായിട്ടാണ് തോന്നിയത് പക്ഷെ സിനിമയിലും , സെക്സിന്റെ കാര്യങ്ങൾ എവിടേലും കാണുമ്പോഴോ , കേൾകുമ്പോഴോ ആദ്യം ഓർമ്മവരുന്ന ദേഷ്യപ്പെട്ട മുഖവും ചിരിച്ച മുഖവും ആ ചേച്ചി തന്നെയാണ്

പിന്നീട് മാറത്തഹള്ളിയിൽ ബസ് നിർത്തുമ്പോൾ ഞാൻ ആ മുഖം തിരയാറുണ്ട് , സെക്‌സിന് 
വേണ്ടിയല്ല , ഇത്രക്ക് ഓപ്പൺ ആയി സംസാരിച്ച ആ മനസ് , ബാക്കിയുള്ളവരെ പറ്റിക്കുകയാണെന്ന് ഒരു മടിയും കൂടാതെ പറഞ്ഞ തന്റേടം , അവൾ വേശിക്ക് അപ്പുറം വേറെ എന്തോ ആണ്

ഇപ്പൊ ഞാനീ എഴുത്ത് ഇന്ന് രാത്രിയിരിന്നു എഴുതുമ്പോൾ ,അവൾ അവളുടെ ജീവിതത്തിന് വേണ്ടി 
വേദന സഹിച്ച് , ഇഷ്ടപെടാത്ത ഒരാളുടെ കൂടെ കാശിന് വേണ്ടി കിടന്നുകൊടുക്കുന്നുണ്ടാകാം ....!!!
പക്ഷെ ഉറപ്പാണ് അതിനപ്പുറം അവൾ കണ്ട ആ നല്ല ദിവസങ്ങൾ വരുമെന്ന് ,

യാത്രയിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട് , ചിലോരൊക്കെ മാഞ്ഞുപോകും ചിലർ അവിടെ തന്നെ നില്കും , അവൾ വേശ്യയെന്ന കാര്യം കൊണ്ട് അറപ്പായിട്ട് മറക്കാതിരിന്നില്ല , ഇപ്പഴും ഓർക്കാൻ കാരണം അവളുടെ ശുദ്ധി ,അവളുടെ മനസ് തന്നെയാണ് ,, അത് കാണാതെ പോകുന്നവർ മാംസത്തിന് വേണ്ടി പോയി കൊണ്ടിരിക്കും , മാംസം തേടിവന്ന് അവളെ മനസിലാക്കുന്ന ഒരാൾ വരുകയാണെങ്കിൽ , സന്തോഷ ദിനങ്ങൾക്ക് തുടക്കമാകും...!

കല്യാണത്തിന് മുൻപ് സെക്സ് കഴിഞ്ഞിട്ടും , വേറൊരുത്തനെ കെട്ടിയിട്ട് സന്തോഷായി ഇരിക്കുന്നില്ലേ അതുപോലെ ആലോചിച്ചാൽ മതി ...

ഇതൊക്കെ നടക്കിലായിരിക്കാം നടക്കാം , പക്ഷെ മിറക്കിൾ ജീവിതത്തിൽ എപ്പോ വേണമെങ്കിലും കടന്നു പോകുന്നയൊന്നാണ് എന്ന് വിശ്വസിക്കുന്നൊരാളാണ് ... 

എനിക്കുറപ്പുണ്ട് തലശ്ശേരി ഹോട്ടലിലോ , മറാത്തഹള്ളി പാലത്തോ നമ്മൾ കണ്ടിരിക്കും നല്ല സുഹൃത്തുക്കളായി അന്നും ..

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top