ISL-2018-219
10
December 2018 - 6:24 pm IST
Flash News
Archives

Kerala

കഠുവ പീഡനം: കശ്മീർ സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്

Published:16 April 2018

നിരപരാധികളാണെന്നും നുണ പരിശോധനയ്ക്ക് തയാറാണെന്നും കഠുവ കേസിലെ
പ്രതികൾ കോടതിയെ അറിയിച്ചു.  പ്രായപൂർത്തിയാകാത്ത പ്രതി
കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്

 ന്യൂഡൽഹി: കഠുവയിൽ എട്ട് വയസുകാരിയെ ബലാത്സം ചെയ്തു കൊലപ്പെടുത്തിയ കേസിൽ സുപ്രീം കോടതി ജമ്മുകശ്മീർ സർക്കാരിന് നോട്ടീസ് അയച്ചു. വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹർജിയിലാണ് നടപടി. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി തേടിയാണ് നോട്ടീസ് അയച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകരായ ദീപിക രജാവത്ത്, താലിബ് ഹുസൈന്‍ എന്നിവര്‍ക്കും സുരക്ഷ ഏര്‍പ്പാടാക്കണമെന്നും കോടതി. ഈ മാസം 27നകം നോട്ടീസിന് മറുപടി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.


  കശ്മീരില്‍ കേസ് നടന്നാൽ നീതി ലഭിക്കില്ലെന്നും അതിനാൽ വിചാരണ ചണ്ഡീഗഡിലേക്ക് മാറ്റണമെന്നും പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കൂടാതെ ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തരാണെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട മറ്റ് ഹര്‍ജികള്‍ തളളിക്കളയണമെന്നും കുട്ടിയുടെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 


വിചാരണ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ സുപ്രീം കോടതിയെ സമീപിച്ചതിനാൽ സംസ്ഥാനത്തെ കേസിന്‍റെ വിചാരണ ഈ മാസം 28ലേക്ക് മാറ്റിവച്ചിരുന്നു. കേസ് നടപടികൾക്കായി ജമ്മു കശ്മീർ സർക്കാർ രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്.    


 അതേസമയം തങ്ങൾ നിരപരാധികളാണെന്നും നുണ പരിശോധനയ്ക്ക് തയാറാണെന്നും പ്രതികൾ കോടതിയെ അറിയിച്ചു.   കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.  ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വിധി പറയും. കേസിലെ ചാർജ് ഷീറ്റിന്‍റെ പകർപ്പ് പ്രതികൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top