ISL-2018-219
18
January 2019 - 11:19 pm IST

Religious

purusha-mangalam

ശ്രീ​പു​രു​ഷ​മം​ഗ​ല​ത്ത് വി​ശ്വ​രൂ​പ​ദ​ർ​ശ​നം

Published:22 December 2018

# അനിൽ കാക്കൂർ

ക്ഷേ​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന അ​ത്ഭു​ത​മാ​ണ് സ്വ​ർ​ണ്ണ ആ​മ.​ ഭ​ക്ത​ജ​ന​ങ്ങ​ൾ കു​ള​ത്തി​ന​രി​കി​ൽ വ​രു​മ്പോ​ൾ ആ​മ വെ​ള്ള​ത്തി​നു മു​ക​ളി​ൽ ദ​ർ​ശ​നം ന​ൽ​കും. കൂ​ർ​മ്മ അ​വ​താ​ര​മാ​യി​ട്ടാ​ണ് ഇ​ത് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്ത് മ​റ്റൊ​രി​ട​ത്തും ഇ​ല്ലാ​ത്ത  അ​തി​വി​ശി​ഷ്ട​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന വി​ശ്വ​രൂ​പ​ദ​ർ​ശ​നം, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പി​റ​വം ക​ക്കാ​ട് ശ്രീ​പു​രു​ഷ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ലെ പ്ര​ത്യേ​ക​ത​യാ​കു​ന്നു. ഡി​സം​ബ​ർ 16ന് ​ആ​രം​ഭി​ച്ച ഈ ​വി​ശേ​ഷം ജ​നു​വ​രി ര​ണ്ടു വ​രെ​യാ​ണ്. മ​ഹാ​ഭാ​ര​ത യു​ദ്ധം ന​ട​ന്നി​ട്ടു​ള്ള പ​തി​നെ​ട്ടു ദി​വ​സ​ത്തെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടാ​ണ് പ​തി​നെ​ട്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​ശ്വ​രൂ​പ​ദ​ർ​ശ​നം.​ ഹൈ​ന്ദ​വ പു​രാ​ണ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ധ​നു ഒ​ന്നു മു​ത​ൽ പ​തി​നെ​ട്ടു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളെ കു​രു​ക്ഷേ​ത്ര ദി​നം എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

കു​രു​ക്ഷേ​ത്ര യു​ദ്ധ​ഭൂ​മി​യി​ൽ എ​ങ്ങ​നെ​യാ​ണോ ഭ​ഗ​വാ​ൻ ശ്രീ​കൃ​ഷ്ണ​ൻ പാ​ണ്ഡ​വ​ർ​ക്കു​ണ്ടാ​യ പ്ര​തി​ബ​ന്ധ​ങ്ങ​ൾ തീ​ർ​ത്ത​ത്, അ​തു​പോ​ലെ ഈ ​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മു​ള്ള ദ​ർ​ശ​നം ഭ​ക്ത​രെ വി​ഘ്നം അ​ക​റ്റാ​ൻ പ്രാ​പ്ത​രാ​ക്കു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ലെ പ്ര​ത്യേ​ക വ​ഴി​പാ​ടാ​ണ് 'ദ​ദ്ധ്യ​ന്നം' എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്.​യു​ദ്ധ​ത്തി​നു പു​റ​പ്പെ​ടും മു​ൻ​പ് ഭ​ഗ​വാ​ൻ ഭു​ജി​ച്ച​ത് എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.വി​ശ്വ​രൂ​പ​ദ​ർ​ശ​ന ദി​വ​സ​ങ്ങ​ളി​ലെ മു​ഴു​വ​ൻ പൂ​ജ​യ്ക്ക് 15000 രൂ​പ​യും വി​ശ്വ​രൂ​പ പൂ​ജ​യ​യ്ക്ക് 5000 രൂ​പ​യു​മാ​ണ്.​ഈ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30 മു​ത​ൽ 11.30 വ​രെ​യും വൈ​കി​ട്ട് 5 മു​ത​ൽ 8 വ​രെ​യും ന​ട തു​റ​ന്നി​രി​ക്കും.

ദി​വ​സ​വും മൂ​ന്നു പൂ​ജ​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ൽ. ത​ന്ത്രി ബ്ര​ഹ്മ​ശ്രീ കാ​വ​നാ​ട് പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ.ക്ഷേ​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന അ​ത്ഭു​ത​മാ​ണ് സ്വ​ർ​ണ്ണ ആ​മ.​ ഭ​ക്ത​ജ​ന​ങ്ങ​ൾ കു​ള​ത്തി​ന​രി​കി​ൽ വ​രു​മ്പോ​ൾ ആ​മ വെ​ള്ള​ത്തി​നു മു​ക​ളി​ൽ ദ​ർ​ശ​നം ന​ൽ​കും. കൂ​ർ​മ്മ അ​വ​താ​ര​മാ​യി​ട്ടാ​ണ് ഇ​ത് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

കു​രു​ക്ഷേ​ത്ര​യു​ദ്ധ​ഭൂ​മി​യി​ൽ വ​ച്ച് പാ​ർ​ത്ഥ​ന് ശ്രീ​കൃ​ഷ​ണ​ൻ ന​ൽ​കി​യ വി​രാ​ട് രൂ​പ ദ​ർ​ശ​ന​മാ​ണ് ഈ ​പ​തി​നെ​ട്ട് ദി​ന​ങ്ങ​ളി​ൽ ഇ​വി​ടെ ന​ട​ക്കു​ക. അ​ഭീ​ഷ്ട​കാ​ര്യ സി​ദ്ധി​ക്കാ​യി വി​ശ്വ​രൂ​പ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം നാ​ൾ​ക്കു​നാ​ൾ വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണ്. ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള​ള മാ​ർ​ഗം-​എ​റ​ണാ​കു​ള​ത്തു​നി​ന്നും പി​റ​വം,ക​ക്കാ​ട് വ​ഴി ക്ഷേ​ത്ര​ത്തി​ലെ​ത്താം.കോ​ട്ട​യ​ത്ത് നി​ന്നും കൂ​ത്താ​ട്ടു​കു​ളം വ​ഴി​യും ക​ടു​ത്തു​രു​ത്തി വ​ഴി​യും മൂ​വാ​റ്റു​പു​ഴ നി​ന്നും പാ​മ്പാ​ക്കു​ട വ​ഴി​യും എ​ത്തി​ച്ചേ​രാം.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top