Crime

വാരാപ്പുഴ കേസ്: കസ്റ്റഡിയിൽ വെച്ചായിരുന്നു മർദനമെന്ന ശ്രീജിത്തിന്‍റെ മൊഴി പുറത്ത്

വാരാപ്പുഴ കേസ്: കസ്റ്റഡിയിൽ വെച്ചായിരുന്നു മർദനമെന്ന ശ്രീജിത്തിന്‍റെ മൊഴി പുറത്ത്

Published:16 April 2018

മഫ്തിയിലെത്തിയ രണ്ടു പൊലീസുകാരാണ് തന്നെ കസ്റ്റഡിയിൽ എടുത്തത്.

വീടിനു സമീപത്തു വെച്ചായിരുന്നു മർദനമെന്നും ആശുപത്രിയിൽ ചികിത്സിച്ചിരുന്ന ഡോക്റ്റർമാരോടു ശ്രീജിത് പറഞ്ഞിരുന്നു.

കൊച്ചി: വാരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പൊലീസിനെ കുരുക്കുന്ന മൊഴി പുറത്ത്. കസ്റ്റഡിയിൽ എടുത്തവരാണ് തന്നെ ക്രൂരമായി മർദിച്ചതെന്ന് ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റർമാരോടു മരിക്കുന്നതിനു മുമ്പ് ശ്രീജിത്ത് പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഡോക്റ്റർമാർ കൈമാറിയ പൊലീസ് ഇന്‍റിമേഷൻ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ പുറത്തായതോടെയാണ് സംഭവത്തിൽ പൊലീസിനെതിരേയുള്ള കരുക്ക് മുറുകിയത്.

മഫ്തിയിലെത്തിയ രണ്ടു പൊലീസുകാരാണ് തന്നെ കസ്റ്റഡിയിൽ എടുത്തത്. വീടിനു സമീപത്തു വെച്ചായിരുന്നു മർദനമെന്നും ആശുപത്രിയിൽ ചികിത്സിച്ചിരുന്ന ഡോക്റ്റർമാരോടു ശ്രീജിത് പറഞ്ഞിരുന്നു. ഡോക്ടർമാർ ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ വച്ച് ശ്രീജിത്തിന് ക്രൂര മർദ്ദനമേറ്റിരുന്നതായി വൈദ്യസംഘം നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അടിവയറ്റിൽ തുടർച്ചയായ മർദ്ദനത്തെ തുടർന്ന് ചെറുകുടലിന്‍റെ മുകൾഭാഗം പൊട്ടിയതും കൃത്യമായ സമയത്ത് ഇതിനു ചികിത്സ ലഭ്യമാക്കാത്തതുമാണ് ശ്രീജിത്തിന്‍റെ മരണത്തിനു ഇടയാക്കിയതെന്നും ഡോക്റ്റർമാരുടെ സംഘം കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മൊഴി നൽകിയിരുന്നു.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter