ISL-2018-219
10
December 2018 - 6:26 pm IST
Flash News
Archives

National

മാധവൻ ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടുകൾ തള്ളണമെന്ന് അൽഫോൻസ് കണ്ണന്താനം

Published:16 April 2018

പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പാക്കണമെന്നതാണ് ബിജെപി നിലപാട്. ഈ അഭിപ്രായം തള്ളിയാണ് കേന്ദ്രമന്ത്രി കത്ത് നൽകിയിരിക്കുന്നത്

ന്യൂഡൽഹി: മാധവ് ഗാഡ്ഗിൽ, കസ്തൂരി റിപ്പോർട്ടുകൾ തള്ളണമെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. അന്തിമ വിജ്ഞാപനത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാണമെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യമുന്നയിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കത്തും നൽകിയിട്ടുമുണ്ട്.


 പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പാക്കണമെന്നതാണ് ബിജെപി നിലപാട്. ഈ അഭിപ്രായം തള്ളിയാണ് കേന്ദ്രമന്ത്രി കത്ത് നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്എസിനും വ്യത്യസ്ത അഭിപ്രായമില്ല. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് ബിജെപി കേരളഘടകം നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഈ രണ്ട് റിപ്പോർട്ടുകളും കേരളത്തിന് പ്രായോഗികമല്ലെന്നാണ് അൽഫോൻ കണ്ണന്താനം പറയുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top