Flash News
Archives

Kerala

ഡോക്റ്റർമാരുടെ സമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാർ; സമരം പിൻവലിച്ചാൽ മാത്രം ചർച്ചയെന്ന് ആരോഗ്യമന്ത്രി

Published:16 April 2018

 ആരോഗ്യമന്ത്രിയുടെ ഓഫിസിൽ ഡോക്റ്റർമാരുടെ സംഘടന നൽകിയ നിവേദനം പരിശോധിച്ച ശേഷം ഡോക്റ്റർമാരുമായി ചർച്ച നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തീരുമാനമെടുത്തേക്കും. ചർച്ചയ്ക്ക് അവസരം ലഭിച്ചാലുടൻ തൊട്ടുപിന്നാലെ ഡോക്റ്റർമാർ സമരം പിൻവലിക്കാനാണ് സാധ്യത

തിരുവനന്തപുരം: നാലു ദിവസമായി സമരം ചെയ്യുന്ന ഡോക്റ്റർമാർ സമരം പിൻവലിച്ചാൽ മാത്രം ചർച്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ആരോഗ്യമന്ത്രിയുടെ ഓഫിസിലെത്തി ചർച്ചയ്ക്ക് കെജിഎംഒഎ പ്രതിനിധികൾ ശ്രമിച്ചിരുന്നു. എന്നാൽ സമരം പിൻവലിച്ച ശേഷം മാത്രമേ ചർച്ച നടത്തൂവെന്ന് ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും ശക്തമായ നിലപാടെടുക്കുകയായിരുന്നു. അതോടെ സമരം വീണ്ടും നീളുകയാണ്. 


 മന്ത്രിസഭ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. അതിനിടെ സായാഹ്ന ഒപിയും ആർദ്രം പദ്ധതിയുമായും സഹകരിക്കാമെന്ന് സമരം ചെയ്യുന്ന ഡോക്റ്റർമാർ അറിയിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ഓഫിസിൽ എഴുതി നൽകിയിട്ടുമുണ്ട്. സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് ഡോക്റ്റർമർ അയഞ്ഞത്. ആവശ്യത്തിന് ഡോക്റ്റർമാരെ നൽകിയാൽ സായാഹ്ന ഒപി മാത്രമല്ല രാത്രി ഒപിയും ചെയ്യാൻ ഒരുക്കമാണെന്ന് ഡോക്റ്റർമാർ നേരത്തെ അറിയിച്ചിരുന്നു. 


 ആരോഗ്യമന്ത്രിയുടെ ഓഫിസിൽ ഡോക്റ്റർമാരുടെ സംഘടന നൽകിയ നിവേദനം പരിശോധിച്ച ശേഷം ഡോക്റ്റർമാരുമായി ചർച്ച നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തീരുമാനമെടുത്തേക്കും. ചർച്ചയ്ക്ക് അവസരം ലഭിച്ചാലുടൻ തൊട്ടുപിന്നാലെ ഡോക്റ്റർമാർ സമരം പിൻവലിക്കാനാണ് സാധ്യത.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top