Flash News
Archives

National

മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധി പറഞ്ഞതിനു പിന്നാലെ ജഡ്ജി രാജിവച്ചു

Published:16 April 2018

എൻഐഎ കോടതി സ്പെഷ്യൽ ജഡ്ജി രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്.

കേസിൽ വിധി പ്രസ്താവം നടത്തി ഏഴ് മണിക്കൂറുകൾക്കുള്ളിലാണ് റെഡ്ഡിയുടെ രാജി.

ഹൈദരാബാദ്: ദേശീയതലത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മക്ക മസ്ജിദ് സ്ഫോടനക്കേസിൽ വിധി പറഞ്ഞു മണിക്കൂറുകൾക്കം ജഡ്ജി രാജിവച്ചു. എൻഐഎ കോടതി സ്പെഷ്യൽ ജഡ്ജി രവീന്ദർ റെഡ്ഡിയാണ് രാജിവച്ചത്. കേസിൽ വിധി പ്രസ്താവം നടത്തി ഏഴ് മണിക്കൂറുകൾക്കുള്ളിലാണ് റെഡ്ഡിയുടെ രാജി. അതേസമയം രാജിക്ക് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല.

മക്ക മസ്ജിദ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളേയും തിങ്കളാഴ്ച രാവിലെയാണ് എൻഐഎ കോടതി കുറ്റവിമുക്തരാക്കിയത്. ഇവർക്കെതിരേ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. ഈ വിധി പ്രസ്താവം നടത്തി മണിക്കൂറുകൾക്കം അദ്ദേഹം രാജിവെച്ചതോടെ കേസിനു പിന്നിലെ ദുരൂഹത വർധിപ്പിക്കുകയാണ്. നേരത്തെ വിവാദ കേസുകളിൽ വിരമിക്കുന്നതിനു തൊട്ടുമുമ്പ് വിധി പറയുന്നതിനായി ജഡ്ജിമാർ തെരഞ്ഞെടുക്കാറുണ്ടായിരുന്നു എങ്കിലും ദേശീയശ്രദ്ധയാകർഷിച്ച കേസിൽ വിധി പറഞ്ഞതിനു പിന്നാലെ രാജിവയ്ക്കുന്നത് അപൂർവ സംഭവമാണ്.

2007ലാണ് ഹൈദരാബാദിലെ പ്രശസ്തമായ മക്ക മസ്ജിദിലുണ്ടായ സ്ഫോടനത്തിൽ ഒമ്പതു പേർ കൊല്ലപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നബാകുമാർ ശർമ എന്ന സ്വാമി അസീമാനന്ദ അടക്കം പത്തു പേർക്കെതിരേ കേസെടുത്തു. ഇതിൽ വിചാരണ നേരിട്ട അസീമാനന്ദ അടക്കമുള്ള അഞ്ച് പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ തിങ്കളാഴ്ച രാവിലെ രവീന്ദർ റെഡ്ഡി അധ്യക്ഷനായ ബെഞ്ച് വെറുതേവിട്ടത്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top