ISL-2018-219
10
December 2018 - 6:56 pm IST
Flash News
Archives

Kerala

ചർച്ച വിജയം: സർക്കാർ ഡോക്റ്റർമാരുടെ സമരം പിൻവലിച്ചു

Published:16 April 2018

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് നാലു ദിവസമായി തുടർന്നുവന്ന സമരം പിൻവലിക്കാൻ ധാരണയിലെത്തിയത്.  

ഇതോടെ ആർദ്രം പദ്ധതിയുമായി തുടർന്നു സഹകരിക്കുമെന്ന് ഡോക്റ്റർമാരുടെ സംഘടനയായ കെജിഎംഒഎ പ്രതിനിധികൾ അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഡോക്റ്റർമാർ നടത്തിവന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് നാലു ദിവസമായി തുടർന്നുവന്ന സമരം പിൻവലിക്കാൻ ധാരണയിലെത്തിയത്. ഇതോടെ ആർദ്രം പദ്ധതിയുമായി തുടർന്നു സഹകരിക്കാമെന്ന് ഡോക്റ്റർമാരുടെ സംഘടനയായ കെജിഎംഒഎ പ്രതിനിധികൾ അറിയിച്ചു. മൂന്നു ഡോക്റ്റർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകിട്ടു വരെ ഒപി പ്രവർത്തിപ്പിക്കാമെന്നും ഡോക്റ്റർമാർ മന്ത്രിക്ക് ഉറപ്പുനൽകി.

സമരത്തിനെതിരേ സർക്കാർ ശക്തമായ നിലപാടു സ്വീകരിച്ചതോടെ ചർച്ചയ്ക്കു തയാറാണെന്ന നിലപാട് സ്വീകരിക്കാൻ ഡോക്റ്റർമാരുടെ സംഘടന നിർബന്ധിതമായി. അതേസമയം, സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയ്ക്കു തയാറുള്ളൂവെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാൽ, സിപിഎം പാർട്ടി കോൺഗ്രസിനായി ചൊവ്വാഴ്ച ഹൈദരാബാദിലേക്കു പോകുന്ന ആരോഗ്യമന്ത്രി ഒരാഴ്ചയ്ക്കു ശേഷമേ തിരിച്ചെത്തൂ. അത്രയും സമയം സമരം നീട്ടിക്കൊണ്ടു പോകുന്നതു ശരിയാവില്ലെന്ന തിരിച്ചറിവാണ് ഇരുപക്ഷത്തേയും അടിയന്തര ചർച്ചയ്ക്കു പ്രേരിപ്പിച്ചത്.


വാർത്തകൾ

Sign up for Newsletter



top