Flash News
Archives

കാട് കത്തിക്കുന്നതാര് ?

കാട് കത്തിക്കുന്നതാര് ?

Published:17 April 2018

# വി.​കെ. സ​ഞ്ജു

വാ​ര്‍ത്ത​ക​ള്‍ സ​ജീ​വ​മാ​യ​പ്പോ​ള്‍ 2015ലും 2016​ലും
കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി.
2017ല്‍ ​വീ​ണ്ടും എ​ല്ലാം പ​ഴ​യ പ​ടി.

ലോ​ക​ത്ത് ഏ​റ്റ​വും ഉ​യ​ര​ത്തി​ലു​ള്ള തേ​യി​ല​ത്തോ​ട്ടം ഇ​ങ്ങ​ടു​ത്താ​ണ്, ത​മി​ഴ്നാ​ട്ടി​ലെ തേ​നി ജി​ല്ല​യി​ലു​ള്ള കൊ​ളു​ക്കു​മ​ല​യി​ല്‍, സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്ന് 8000 അ​ടി ഉ​യ​ര​ത്തി​ല്‍. ഉ​യ​രം കൂ​ടു​ന്തോ​റും ചാ​യ​യു​ടെ സ്വാ​ദ് കൂ​ടു​മോ എ​ന്നു​റ​പ്പി​ല്ല. എ​ങ്കി​ലും, ക​ഴി​ഞ്ഞ വ​നി​താ ദി​ന​ത്തി​ല്‍ അ​വി​ടേ​ക്കു പു​റ​പ്പെ​ട്ട 37 പേ​രി​ല്‍ ജീ​വ​നോ​ടെ തി​രി​ച്ചു വ​ന്ന 15 പേ​രു​ടെ ഓ​ര്‍മ​ക​ളി​ലി​പ്പോ​ള്‍ സ്വാ​ദ് തീ​രെ​യി​ല്ല. 22 പേ​രാ​ണ് കാ​ട്ടു​തീ​യി​ല്‍ വെ​ന്തു മ​രി​ച്ച​ത്. ഇ​ങ്ങ​നെ​യൊ​രു ദു​ര​ന്ത വാ​ര്‍ത്ത വേ​ണ്ടി വ​ന്നു ഈ ​വ​ര്‍ഷം ന​മു​ക്ക് കാ​ട്ടു​തീ​യെ​ക്കു​റി​ച്ച് ഓ​ര്‍മി​ച്ചു തു​ട​ങ്ങാ​ന്‍.

കേ​ര​ള​ത്തി​ന്‍റെ അ​തി​ര്‍ത്തി​ക്കു പു​റ​ത്താ​ണെ​ങ്കി​ലും ഒ​രു​പാ​ടൊ​ന്നും ദൂ​രെ​യ​ല്ല തേ​നി. ഒ​രേ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ഇ​രു​പു​റ​ങ്ങ​ള്‍. ഭൂ​പ​ട​ത്തി​ലെ അ​തി​രു​ക​ളൊ​ന്നും കാ​ട്ടു​തീ ക​ണ​ക്കി​ലെ​ടു​ക്കാ​റി​ല്ല, ചെ​ക്ക് പോ​സ്റ്റി​ല്‍ ക​രം കൊ​ടു​ക്കാ​റു​മി​ല്ല. വേ​ന​ല്‍ ഇ​നി​യും നീ​ണ്ടു കി​ട​ക്കു​ക​യാ​ണ് മു​ന്നി​ല്‍. ക​രി​ഞ്ഞു​ണ​ങ്ങി​യ പു​ല്‍ത്ത​കി​ടി​ക​ളും ഹ​രി​ത​കം വ​റ്റി​യ അ​ടി​ക്കാ​ടു​ക​ളും വേ​ന​ലി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ മ​ര​ങ്ങ​ള്‍ പൊ​ഴി​ച്ചി​ട്ട ഇ​ല​ക​ളും ചേ​ര്‍ന്ന് പ്ര​കൃ​തി ത​ന്നെ അ​ഗ്നി​ക്കു വ​ള​മി​ട്ടു വ​ച്ചി​രി​ക്കു​ന്നു. ആ​ന​യി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ പ്ര​കൃ​തി​ദ​ത്ത​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്നു....
 

കേ​ര​ള​ത്തെ കു​ടി​പ്പി​ച്ചു കി​ട​ത്താ​നു​ള്ള വ്യാ​ജ​മ​ദ്യ​ത്തി​ല്‍ വ​ലി​യൊ​രു പ​ങ്കും വാ​റ്റി​യെ​ടു​ക്കു​ന്ന​ത് കി​ഴ​ക്ക​ന്‍ മ​ല​യോ​ര​ങ്ങ​ളി​ലെ വ​ന മേ​ഖ​ല​യി​ലാ​ണ്. നാ​ട്ടി​ല്‍ വ്യാ​ജ​മ​ദ്യ വേ​ട്ട ഊ​ര്‍ജി​ത​മാ​യ​പ്പോ​ള്‍ കാ​ടു ക​യ​റി​യ​വ​ര്‍ വ​ന്യ​ജീ​വി​ക​ളെ അ​ക​റ്റി​നി​ര്‍ത്താ​ന്‍ കാ​ട്ടി​ല്‍ തീ​യി​ടു​ന്ന​തു ശീ​ല​മാ​ക്കി. മ​രം വെ​ട്ടി മാ​റ്റി​യ ശേ​ഷം തെ​ളി​വു ന​ശി​പ്പി​ക്കാ​ന്‍ കാ​ട്ടു കൊ​ള്ള​ക്കാ​രും ഇ​തു​ത​ന്നെ ചെ​യ്യും. ഈ ​മേ​ഖ​ല​യി​ല്‍ കാ​ട്ടു തീ ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പ​രി​മി​ത​വും. നേ​ര്യ​മം​ഗ​ലം- അ​ടി​മാ​ലി വ​ന​മേ​ഖ​ല​ക​ളി​ല്‍ മ​നു​ഷ്യ​ന്‍ തീ​വ​ച്ച് നൂ​റേ​ക്ക​റി​നു മു​ക​ളി​ല്‍ വ​ന പ്ര​ദേ​ശ​വും അ​വി​ട​ത്തെ ജീ​വ​ജാ​ല​ങ്ങ​ളും വെ​ന്തു വെ​ണ്ണീ​റാ​യ​ത് 2010ലാ​ണ്. കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ല്‍ അ​ഞ്ചും എ​ട്ടും ദി​വ​സം കാ​ട്ടു തീ ​നി​ന്നു ക​ത്തു​ന്ന​തി​നു പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ളു​ടെ​യും തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ​യും അ​ഭാ​വ​ത്തെ​യ​ല്ലാ​തെ ഒ​ന്നി​നെ​യും കു​റ്റ​പ്പെ​ടു​ത്താ​നി​ല്ല.

ക​ത്തു​ന്ന വേ​ന​ലി​ല്‍ കാ​റ്റും വേ​ഗ​മാ​ര്‍ജി​ക്കു​മ്പോ​ള്‍ കാ​ട്ടു​തീ​ക്ക് ക​രു​ത്തേ​റും. പെ​രി​യാ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തെ പോ​ലും ഇ​തി​ല്‍ നി​ന്നു സം​ര​ക്ഷി​ച്ചു നി​ര്‍ത്താ​ന്‍ ന​മു​ക്കാ​യി​ല്ല. ക​ഴി​ഞ്ഞ വ​ര്‍ഷം പെ​രി​യാ​ര്‍ റി​സ​ര്‍വി​ല്‍ വ​ള്ള​ക്ക​ട​വ് ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റെ ത​ങ്ക​മ​ല ഭാ​ഗ​ത്തു പ​ട​ര്‍ന്ന തീ​യി​ല്‍ വ​ഞ്ചി​വ​യ​ല്‍, ഗ​വി, പു​ല്ലു​മേ​ട്, വ​ള്ള​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ല്‍ 2000 ഹെ​ക്റ്റ​റോ​ളം വ​ന​മാ​ണ് ഇ​ല്ലാ​താ​യ​ത്. അ​ത്യ​പൂ​ര്‍വ സ​സ്യ ജ​നു​സു​ക​ളു​ടെ ക​ല​വ​റ​യാ​ണു പെ​രി​യാ​ര്‍ കാ​ടു​ക​ള്‍. വം​ശ​നാ​ശം നേ​രി​ടു​ന്ന മു​ന്നൂ​റി​ലേ​റെ അ​ത്യ​പൂ​ര്‍വ ജീ​വ​ജാ​ല​ങ്ങ​ളു​ടെ അ​വ​സാ​ന​ത്തെ ക​ല​വ​റ. 
വ​നം വ​കു​പ്പി​ന്‍റെ ഫ​യ​ര്‍ മാ​നെ​ജ്മെ​ന്‍റ് പ​ദ്ധ​തി​ക​ളി​ലെ പാ​ളി​ച്ച​യും കാ​ടു ക​യ​റു​ന്ന നാ​ട്ടു​മ​നു​ഷ്യ​രു​ടെ പ്ര​വൃ​ത്തി​ക​ളും തീ​യു​ടെ വ്യാ​പ​നം വ​ര്‍ധി​പ്പി​ക്കു​ന്നു. കാ​ട്ടു തീ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഫ​യ​ര്‍ലൈ​ന്‍ നി​ര്‍മാ​ണ​ത്തി​ലെ അ​പാ​ക​ത​യും ഇ​തി​ന് ഇ​ന്ധ​നം പ​ക​രു​ന്നു. ഫ​യ​ർ​ലൈ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന തു​ക​യു​ടെ 60% മാ​ത്ര​മാ​ണ് യ​ഥാ​ര്‍ഥ ആ​വ​ശ്യ​ത്തി​നു വി​നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. 40% ക​മ്മി​ഷ​ന്‍ ഇ​ന​ത്തി​ല്‍ വീ​തി​ക്ക​പ്പെ​ടു​ന്നു. ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യ്ക്കു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ത​ന്നെ കാ​ര്യ​ക്ഷ​മ​മ​ല്ല. ഫ​യ​ര്‍ലൈ​ന്‍ നി​ര്‍മാ​ണ​ത്തി​നും ക​ണ്‍ട്രോ​ള്‍ ബേ​ണി​ങ്ങി​നും മ​റ്റും അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന പ​ണം പ​ല​രു​ടെ​യും പോ​ക്ക​റ്റു​ക​ളി​ലേ​ക്കു പോ​കു​ന്ന​ത് പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​യോ​ഗി​ച്ച സം​ഘ​ങ്ങ​ള്‍ ത​ന്നെ കാ​ട്ടു തീ ​പ​ട​ര്‍ത്തു​ന്ന​താ​യും ആ​രോ​പ​ണ​ങ്ങ​ള്‍ നി​ല​നി​ല്‍ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​സ​മ​യ​ത്ത് വ​യ​നാ​ട്ടി​ല്‍ തീ ​പ​ട​ര്‍ന്ന​ത് അ​തി​ര്‍ത്തി​ക്ക​പ്പു​റ​ത്തു നി​ന്നാ​യി​രു​ന്നു. ക​ര്‍ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര്‍ വ​ന​മേ​ഖ​ല​യി​ല്‍നി​ന്ന് വ​യ​നാ​ട്ടി​ലെ കു​റി​ച്യാ​ട്, ഗോ​ളൂ​ര്‍, ദൊ​ഡ്ഡ​ക്കു​ള​സി മേ​ഖ​ല​ക​ളി​ലൂ​ടെ തീ ​പ​ട​രാ​ന്‍ സാ​ധ്യ​ത ഏ​റെ​യാ​ണ്. ബ​ന്ദി​പ്പൂ​ര്‍ ക​ടു​വാ സ​ങ്കേ​ത​ത്തി​ല്‍ പ​ട​ര്‍ന്ന കാ​ട്ടു​തീ​യി​ല്‍ അ​ഞ്ചു റേ​ഞ്ചു​ക​ളി​ലെ വ​ന​മാ​ണു ക​ത്തി​ച്ചാ​മ്പ​ലാ​യ​ത്. എ​ട​യാ​ള സ​ബ് ഡി​വി​ഷ​നി​ലെ ബേ​ഗൂ​ര്‍, ഗു​ണ്ട​റ, ക​ല്‍ക്ക​ര, മു​ള​യൂ​ര്‍, എ​ട​യാ​ള റേ​ഞ്ചു​ക​ളി​ലാ​ണു സ​ര്‍വ​നാ​ശം വി​ത​ച്ച കാ​ട്ടു​തീ പ​ട​ര്‍ന്ന​ത്. പ​തി​നാ​യി​ര​ത്തി​ല​ധി​കം ഏ​ക്ക​ര്‍ വ​നം ക​ത്തി​യെ​ന്ന് വ​നം വ​കു​പ്പു ത​ന്നെ പ​റ​യു​ന്നു. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ ഇ​തി​ലും കൂ​ടു​ത​ലാ​ണ്. രാ​ജ്യ​ത്തെ പ്ര​ധാ​ന ക​ടു​വാ സ​ങ്കേ​ത​മാ​യ ബ​ന്ദി​പ്പൂ​രി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം മ​തി​യാ​യ കാ​ട്ടു​തീ പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. പ​തി​വി​ലേ​റെ മ​ഴ കി​ട്ടി​യി​രു​ന്ന​താ​ണു കാ​ര​ണം. ഇ​വി​ടെ ഫ​യ​ര്‍ലൈ​ന്‍ പോ​ലും നി​ര്‍മി​ച്ചി​രു​ന്നി​ല്ലെ​ന്നു പി​ന്നീ​ടു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ളെ​ത്തി​ക്കു​ക​യോ ഓ​രോ ക്യാം​പി​ലും കൂ​ടു​ത​ല്‍ ഫ​യ​ര്‍ വാ​ച്ച​ര്‍മാ​രെ നി​യ​മി​ക്കു​ക​യോ ചെ​യ്യു​ന്ന പ​തി​വും തെ​റ്റി.

ഏ​റെ തീ ​പി​ടു​ത്ത സാ​ധ്യ​ത​യു​ള്ള​ത് കു​റി​ച്യാ​ട് വ​ന​മേ​ഖ​ല​യി​ല്‍പ്പെ​ട്ട ഗോ​ളൂ​ര്‍, നെ​ല്ലി​ക്ക​ല്‍, ഗൂ​ളി​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളാ​ണ്. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫി​സി​ല്‍ നി​ന്ന് 22 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് ഈ ​സ്ഥ​ല​ങ്ങ​ള്‍. ബേ​ഗൂ​ര്‍ പേ​ര്യ റേ​ഞ്ചി​ല്‍ വ​രു​ന്ന വ​ന​ഭാ​ഗ​ങ്ങ​ളി​ല്‍ കാ​ട്ടു തീ ​പ​ട​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ അ​തി​ന്‍റെ ആ​ഘാ​തം ചി​ന്തി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രി​ക്കും.

1960 മു​ത​ലാ​ണു കേ​ര​ള​ത്തി​ല്‍ മ​നു​ഷ്യ​നി​ര്‍മി​ത കാ​ട്ടു​തീ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടു തു​ട​ങ്ങു​ന്ന​ത്. 1983, 2003, 2014 വ​ര്‍ഷ​ങ്ങ​ളി​ല്‍ വ​യ​നാ​ട്ടി​ല്‍ ഉ​ള്‍പ്പെ​ടെ പ​ട​ര്‍ന്ന കാ​ട്ടു​തീ​ക്കു പി​ന്നി​ല്‍ മ​നു​ഷ്യ​രാ​യി​രു​ന്നു എ​ന്നു സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ക​സ്തൂ​രി​രം​ഗ​ന്‍ റി​പ്പോ​ര്‍ട്ട് ച​ര്‍ച്ച സ​ജീ​വ​മാ​യി​രു​ന്ന​പ്പോ​ള്‍ സം​ഘ​ടി​ത ശ​ക്തി​ക​ള്‍ വ​യ​നാ​ട്ടി​ല്‍ കാ​ടി​നു തീ​യി​ട്ടെ​ന്നു വ​നം വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക്രൈം​ബ്രാ​ഞ്ചി​ന് ഒ​രാ​ളെ​പ്പോ​ലും അ​റ​സ്റ്റ് ചെ​യ്യാ​നാ​യി​ല്ല. 1200 ഹെ​ക്റ്റ​ര്‍ വ​ന​പ്ര​ദേ​ശ​മാ​ണ് അ​ന്ന് അ​ഗ്നി​ക്കി​ര​യാ​യ​ത്. വാ​ര്‍ത്ത​ക​ള്‍ സ​ജീ​വ​മാ​യ​പ്പോ​ള്‍ 2015ലും 2016​ലും കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി. 2017ല്‍ ​വീ​ണ്ടും എ​ല്ലാം പ​ഴ​യ പ​ടി. ഈ ​വ​ര്‍ഷ​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ളും മ​റ്റു ത​ര​ത്തി​ല​ല്ല. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന​ടു​ത്തു​ള്ള ഹി​ല്‍വ്യൂ പാ​ര്‍ക്ക് പൂ​ര്‍ണ​മാ​യി ക​ത്തി​ന​ശി​ച്ച​ത് ക​ഴി​ഞ്ഞ വ​ര്‍ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ്. അ​ന​വ​ധി സ​ന്ദ​ര്‍ശ​ക​ര്‍ ദി​വ​സേ​ന​യെ​ന്നോ​ണം വ​ന്നു​പോ​കു​ന്ന ഒ​രു പാ​ര്‍ക്കി​ലെ അ​വ​സ്ഥ ഇ​താ​ണെ​ങ്കി​ല്‍ ഉ​ള്‍ക്കാ​ട്ടി​ലെ കാ​ര്യം പ​റ​യാ​തി​രി​ക്കു​ക​യാ​ണു ഭേ​ദം!

11 വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് പ​റ​മ്പി​ക്കു​ളം വ​ന​മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ വേ​ന​ലി​ല്‍ കാ​ട്ടു​തീ വ​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍നി​ന്ന് ര​ണ്ടു ഫ​യ​ര്‍ലൈ​ന്‍ ക​ട​ന്ന് ഇ​വി​ടേ​ക്കു തീ ​പ​ട​ര്‍ന്നു എ​ന്ന​റി​യു​മ്പോ​ള്‍ മ​ന​സി​ലാ​ക്കാം പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത! വ​യ​നാ​ട്ടി​ല്‍ ക​ഴി​ഞ്ഞ വേ​ന​ല്‍ക്കാ​ല​ത്ത് നൂ​റോ​ളം സ്ഥ​ല​ങ്ങ​ളി​ലാ​ണു കാ​ട്ടു തീ ​റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. കോ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ മ​ണ്ണാ​റ​പ്പാ​റ റെ​യ്ഞ്ചി​ല്‍ നൂ​റി​ലേ​റെ ഏ​ക്ക​ര്‍ സ്വാ​ഭാ​വി​ക വ​നം ക​ത്തി​ന​ശി​ച്ചു. ഈ​ട്ടി​യും തേ​ക്കും ച​ന്ദ​ന​വും മ​ഹാ​ഗ​ണി​യും അ​ട​ക്കം ല​ക്ഷ​ങ്ങ​ള്‍ മ​തി​ക്കു​ന്ന കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍ ക​ത്തി​ച്ചാ​മ്പ​ലാ​യി. മ​ണ്ണാ​റ​പ്പാ​റ റെ​യ്ഞ്ചി​ലെ കൊ​ര​ങ്ങാ​ടി, വ​ള​യം, ചി​റ്റാ​ര്‍ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ തീ ​പ​ട​രാ​ന്‍ കാ​ര​ണ​മാ​യ​ത് ഫ​യ​ര്‍ലൈ​നി​ലെ കാ​ര്യ​ക്ഷ​മ​ത​യി​ല്ലാ​യ്മ​യെ​ന്നാ​ണു നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. അ​ച്ച​ന്‍കോ​വി​ല്‍ കോ​ട​വ​ന​ത്തി​ല്‍ തെ​ന്‍മ​ല, ഇ​ട​മ​ണ്‍ അ​ണ്ടൂ​ര്‍പ​ച്ച എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥി​തി സ​മാ​ന​മാ​യി​രു​ന്നു. 

മ​നു​ഷ്യ ജീ​വ​ൻ ന​ഷ്ട​മാ​കു​മ്പോ​ൾ മാ​ത്ര​മ​ല്ല കാ​ട്ടു​തീ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഉ​യ​രേ​ണ്ട​ത്. വി​ല​യേ​റി​യ ജൈ​വ​സ​മ്പ​ത്തി​നെ കാ​ട്ടു​തീ​യി​ൽ​നി​ന്നു സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​ല്ലാ​ത്ത​ത​ല്ല പ്ര​ശ്നം. അ​വ ഫ​ല​പ്ര​ദ​മാ​കാ​ത്ത​താ​ണ്, അ​തി​നാ​രാ​ണു കാ​ര​ണം? അ​തെ​ക്കു​റി​ച്ചു നാ​ളെ. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter