Subpage Banner
Subpage Banner
21
September 2018 - 9:29 am IST

Updates

കി​യാ​ല്‍ ഒ​രു​ക്കു​ന്ന​ത് വ്യ​വ​സാ​യ​ വി​ക​സ​ന താ​വ​ളം

Published:17 April 2018

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

ക​ണ്ണൂ​രി​ന്‍റെ മ​ണ്ണി​ല്‍ നി​ന്ന് വി​മാ​ന​ങ്ങ​ള്‍ പ​റ​ന്നു പൊ​ങ്ങു​ന്ന​തി​നൊ​പ്പം ഒ​രു​ങ്ങു​ന്ന​ത് വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​ന്‍ലോ​കം. ഇ​താ​ദ്യ​മാ​യി വി​മാ​ന​താ​വ​ള​ത്തി​നൊ​പ്പം നി​ര​വ​ധി​വ്യ​വ​സാ​യ പ​ദ്ധ​തി​ക​ള്‍ കൂ​ടി എ​ത്തു​ന്ന പ​ദ്ധ​തി​യാ​യി മാ​റി​യി​രി​ക്കു​യാ​ണ് ക​ണ്ണൂ​ര്‍. 

കൊ​ച്ചി : ക​ണ്ണൂ​രി​ന്‍റെ മ​ണ്ണി​ല്‍ നി​ന്ന് വി​മാ​ന​ങ്ങ​ള്‍ പ​റ​ന്നു പൊ​ങ്ങു​ന്ന​തി​നൊ​പ്പം ഒ​രു​ങ്ങു​ന്ന​ത് വി​ക​സ​ന​ത്തി​ന്‍റെ പു​ത്ത​ന്‍ലോ​കം. ഇ​താ​ദ്യ​മാ​യി വി​മാ​ന​താ​വ​ള​ത്തി​നൊ​പ്പം നി​ര​വ​ധി​വ്യ​വ​സാ​യ പ​ദ്ധ​തി​ക​ള്‍ കൂ​ടി എ​ത്തു​ന്ന പ​ദ്ധ​തി​യാ​യി മാ​റി​യി​രി​ക്കു​യാ​ണ് ക​ണ്ണൂ​ര്‍. 

 ഇ​തി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ടി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന എ​യ​ര്‍പോ​ര്‍ട്ട് വി​ല്ലേ​ജാ​ണ്. താ​മ​സ​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു പു​റ​മേ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നും യാ​ത്ര​യാ​ക്കാ​നും എ​ത്തു​ന്ന​വ​ര്‍ക്ക് സ​മ​യം ചെ​ല​വി​ടാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ടാ​കും. കാ​ഴ്ച​ക​ള്‍ കാ​ണു​ന്ന​തി​നും ഷോ​പ്പി​ങ് ന​ട​ത്തു​ന്ന​തി​നും കു​ട്ടി​ക​ള്‍ക്ക് ക​ളി​ക്കാ​നും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ടാ​കും. യാ​ത്ര​ക്കാ​ര്‍ക്ക് പ്ര​ത്യേ​ക​മാ​യി ടെ​ര്‍മി​ന​ലി​ന​ക​ത്തും ഷോ​പ്പി​ങ് സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തും.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ഡേ ​ഹോ​ട്ട​ല്‍ ഒ​രു​ക്കു​ക​യാ​ണ് കി​യാ​ല്‍.  നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​റി​ന് മാ​ത്രം പ​ണം ന​ല്‍കി ഹോ​ട്ട​ല്‍ സൗ​ക​ര്യം അ​നു​ഭ​വി​ക്കാ​ന്‍ സാ​ധി​ക്കും. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ മു​ഴു​വ​ന്‍ ദി​വ​സ​ത്തെ വാ​ട​ക ന​ല്‍കി​യാ​ല്‍ മാ​ത്ര​മേ ഹോ​ട്ട​ല്‍ ല​ഭി​ക്കു​ക​യു​ള്ളൂ. ആ ​രീ​തി​ക്കാ​ണ് ഇ​വി​ടെ മാ​റ്റം വ​രു​ത്ത​ന്ന​ത്. 
 ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​രം​ഭ​ക അ​വ​സ​ര​ങ്ങ​ളും കി​യാ​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. അ​ഞ്ച​ര​ക്ക​ണ്ടി മു​ത​ല്‍ കാ​സ​ര്‍കോ​ട് വ​രെ ജ​ല​ഗ​താ​ഗ​ത​ത്തി​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ഴു​ണ്ട്. അ​ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ഞ്ചാ​രി​ക​ള്‍ക്കു​ള്ള നൗ​ക​ക​ള്‍ ഒ​രു​ക്കാ​നാ​ണ് ല​ക്ഷ്യം. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ടൂ​റി​സ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ക്കി ക​ണ്ണൂ​ര്‍ വി​മാ​ന താ​വ​ള​ത്തി​നെ മാ​റ്റാ​നാ​ണ് സ​ര്‍ക്കാ​ര്‍ ആ​ലോ​ച​ന.

 ടെ​ര്‍മി​ന​ല്‍ ബി​ല്‍ഡി​ങി​നു പു​റ​ത്ത് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ക്കു​ള്ള സൗ​ക​ര്യ​മു​ണ്ട്. അ​തി​നാ​യി ടെ​ന്‍ഡ​ര്‍ വി​ളി​ച്ചു ക​ഴി​ഞ്ഞു. വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്ത് ഒ​രു പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ല്‍ നി​ര്‍മി​ക്കു​ന്ന​തി​നാ​യി ക​രാ​ര്‍ ന​ല്‍കും. ഇ​തി​നു​ള്ള സ്ഥ​ലം കി​യാ​ല്‍ ന​ല്‍കും. ഒ​രു ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റും നി​ര്‍മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ണ്ട്. 
 എ​യ​ര്‍പോ​ര്‍ട്ടി​ന് പു​റ​ത്ത് മ​ള്‍ട്ടി സ്പെ​ഷ്യാ​ലി​റ്റി ഹോ​സ്പി​റ്റ​ല്‍ നി​ര്‍മി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​ണ്ട്. സ്ഥ​ലം കി​യാ​ല്‍ ന​ല്‍കും. ആ​യു​ര്‍വേ​ദി​ക് വെ​ല്‍നെ​സ് സെ​ന്‍റ​റും ഇ​തോ​ടൊ​പ്പം പ​രി​ഗ​ണ​ന​യി​ലു​ണ്ട്. റി​സോ​ര്‍ട്ട് മാ​തൃ​ക​യി​ല്‍ വി​ദേ​ശി​ക​ള്‍ക്ക് ഇ​വി​ടെ താ​മ​സി​ച്ച് ആ​യു​ര്‍വേ​ദ ചി​കി​ത്സ ന​ട​ത്താ​നും അ​തേ കു​റി​ച്ച് പ​ഠി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും. 
 വി​മാ​ന​ത്താ​വ​ള​ത്തി​ന് ആ​വ​ശ്യ​മാ​യ വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ കി​യാ​ല്‍ വാ​ങ്ങി​ല്ല, പ​ക​രം വാ​ട​ക​യ്ക്ക് എ​ടു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. താ​ല്‍പ്പ​ര്യ​മു​ള്ള​വ​ര്‍ക്ക് വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് ന​ല്‍കാം. അ​തി​ല്‍ ത​ന്നെ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യാ​നു​മാ​കും.വി​മാ​ന​ത്തി​ലേ​ക്കും ജീ​വ​ന​ക്കാ​ര്‍ക്കു​മു​ള്ള ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ഫ്ളൈ​റ്റ് കി​ച്ച​ന്‍ ന​ട​ത്തു​ന്ന​തി​നു ടെ​ന്‍ഡ​ര്‍ വി​ളി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ക​മ്പ​നി​ക​ളു​മാ​യി ക​രാ​ര്‍ വെ​ച്ച് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി ന​ല്‍കാം. 

 


വാർത്തകൾ

Sign up for Newsletter



top