Analysis

ട്രെ​ൻ​ഡ് മാ​റി​മ​റി​യു​ന്നു

ട്രെ​ൻ​ഡ് മാ​റി​മ​റി​യു​ന്നു

Published:17 April 2018

# സു​നി​ർ‌ ഗ​വാ​സ്ക​ർ

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ സീ​സ​ണി​ലെ ട്രെന്‍ഡ് മാ​റ്റി​യെ​ടു​ത്തു. ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യു​ന്ന ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ജ​യി​ക്കു​ന്ന​തെ​ന്ന പ​തി​വ് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ആ​ദ്യം ബാ​റ്റു​ചെ​യ്ത് വ​ൻ സ്കോ​റു​ക​ൾ ക​ണ്ടെ​ത്തി​യ ടീ​മു​ക​ളാ​ണ് വി​ജ​യി​ച്ച​ത്. ‌

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ സീ​സ​ണി​ലെ ട്രെന്‍ഡ് മാ​റ്റി​യെ​ടു​ത്തു. ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്യു​ന്ന ടീ​മു​ക​ൾ മാ​ത്ര​മാ​ണ് ജ​യി​ക്കു​ന്ന​തെ​ന്ന പ​തി​വ് അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ആ​ദ്യം ബാ​റ്റു​ചെ​യ്ത് വ​ൻ സ്കോ​റു​ക​ൾ ക​ണ്ടെ​ത്തി​യ ടീ​മു​ക​ളാ​ണ് വി​ജ​യി​ച്ച​ത്. ‌
   ടോ​സ് നേ​ടി ബാ​റ്റ്ചെ​യ്ത് ആ​ദ്യം 200 ന് ​മു​ക​ളി​ൽ സ്കോ​ർ ക​ണ്ടെ​ത്തി​യാ​ൽ അ​നാ​യാ​സം ജ​യി​ക്കാ​നാ​കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ര​ണ്ട് മ​ത്സ​ര​ങ്ങ​ളും സ​മ്മാ​നി​ച്ച​ത്. ഓ​വ​റി​ൽ 10 റ​ൺ​സി​ന് മു​ക​ളി​ൽ റ​ൺ​സ് ക​ണ്ട​ത്തേ​ണ്ട​തി​നാ​ൽ പി​ന്തു​ട​രു​ന്ന​വ​ർ സ​മ്മ​ർ​ദ​ത്തി​ന് അ​ടി​പ്പെ​ട്ടു​പോ​കും. കൂ​ടാ​തെ വ​ലി​യ സ്കോ​റു​ക​ൾ പി​ന്തു​ട​രു​മ്പോ​ൾ ഒ​ന്ന് ര​ണ്ട് വി​ക്ക​റ്റു​ക​ൾ അ​ടു​ത്ത​ടു​ത്ത് വീ​ണാ​ൽ ഈ ​സ​മ്മ​ർ​ദം ഇ​ര​ട്ടി​യാ​കും, അ​പ്പോ​ൾ പി​ന്തു​ട​രേ​ണ്ട സ്കോ​ർ ഒ​രു ഓ​വ​റി​ൽ 12 ന് ​അ​പ്പു​റം ക​ട​ക്കും. ഈ ​അ​വ​സ​ര​ങ്ങ​ളി​ൽ പ​ത്ത് ഓ​വ​റു​ക​ൾ​ക്ക് ശേ​ഷം ര​ണ്ടോ മൂ​ന്നോ ഓ​വ​റു​ക​ളി​ൽ റ​ണ്ണൊ​ഴു​ക്ക് നി​യ​ന്ത്രി​ച്ചാ​ൽ ആ​ദ്യം ബാ​റ്റു​ചെ​യ്ത​വ​ർ​ക്ക് അ​നാ​യാ​സം വി​ജ​യം ഉ​റ​പ്പി​ക്കാം.

  എ​ന്നാ​ൽ ഈ ​ക​ണ​ക്കു​ക​ളെ കാ​റ്റി​പ്പ​റ​ത്തു​ന്ന ചി​ല പ്ര​ക​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കാം. അ​തി​ന് വ​ലി​യൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ന​ലെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന് വേ​ണ്ടി എം.​എ​സ്. ധോ​ണി ന​ട​ത്തി​യ ഒ​റ്റാ​യ​ൾ പോ​രാ​ട്ടം. നാ​ല് റ​ൺ​സി​ന് ചെ​ന്നൈ തോ​ൽ​വി വ​ഴ​ങ്ങി​യെ​ങ്കി​ലും ഗ്യാ​ല​റി​യെ ചും​ബി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​ക്സു​ക​ൾ അ​വ​സാ​ന പ​ന്തു​വ​രെ ആ​വേ​ശം നി​ല​നി​ർ​ത്തി. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ പ​തി​നൊ​ന്നാം സീ​സ​ൺ ഒ​രു ആ​ഴ്ച പി​ന്നി​ടു​മ്പോ​ൾ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും, സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും ഒ​രു​പ​ടി മു​ന്നി​ലാ​ണ്. 
   ഐ​പി​എ​ല്ലി​ൽ തോ​റ്റു​തു​ട​ങ്ങു​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സ് ഇ​ക്കു​റി​യും പ​തി​വ് തെ​റ്റി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് അ​വ​ർ. ബാ​റ്റ്സ്മാ​ന്മാ​രു​ടെ ഫോ​മി​ല്ലാ​യ്മ​യാ​ണ് മും​ബൈ​യു​ടെ പ്ര​ധാ​ന പ്ര​ശ്നം. ഓ​പ്പ​ണ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച സൂ​ര്യ​കു​മാ​ർ യാ​ദ​വും, വി​ൻ​ഡീ​സ് ഓ​പ്പ​ണ​ൽ എ​വി​ൻ ലൂ​യി​സും മൂ​ന്നാം ന​മ്പ​റി​ൽ ക്രീ​സി​ലെ​ത്തു​ന്ന ഇ​ഷാ​ൻ കി​ഷ​നും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്നു​ണ്ട്. 

പ​ക്ഷേ, ഫോ​മി​ലേ​ക്ക് എ​ത്താ​ത്ത മ​ധ്യ​നി​ര​യാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ ത​ല​വേ​ദ​ന. അ​നാ​വ​ശ്യ ഷോ​ട്ടി​ന് മു​തി​ർ​ന്നാ​ണ് മും​ബൈ മ​ധ്യ​നി​ര പു​റ​ത്താ​യി​രി​ക്കു​ന്നു. ഹ​ർ​ദി​ക് പാ​ണ്ഡ്യ ക്രീ​സി​ലെ​ത്തി​യാ​ൽ ഏ​ത് പ​ന്തും ഗ്യാ​ല​റി​ക്ക് മു​ക​ളി​ലൂ​ടെ പ​റ​ത്താ​നു​ള്ള ശ്ര​മ​മാ​കും ന​ട​ത്തു​ക​യെ​ന്ന് സ്പി​ന്ന​ർ​മാ​ർ​ക്ക് വ്യ​ക്ത​മാ​യി അ​റി​യാം. അ​തി​നാ​ൽ സ്പി​ന്ന​ർ​മാ​രു​ടെ ഗൂ​ഗ്ലി​യി​ൽ അ​ദ്ദേ​ഹം വീ​ഴു​ന്നു. പ​വ​ർ​പ്ലേ ഓ​വ​റു​ക​ളി​ലാ​ണ് ഹ​ർ​ദി​ക് ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും പ​ന്തെ​റി​ഞ്ഞ​ത്. ഫീ​ൽ​ഡി​ങ് നി​യ​ന്ത്ര​ണ​മു​ള്ള ഈ ​ഓ​വ​റു​ക​ൾ ഹ​ർ​ദി​ക് റ​ൺ​സും വ​ഴ​ങ്ങു​ന്നു​ണ്ട്. ഹ​ർ​ദി​കി​നേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് സ​ഹോ​ദ​ര​ൻ ക്രൂ​നാ​ൽ പാ​ണ്ഡ്യ ന​ട​ത്തു​ന്ന​ത്. ഇ​ടം​കൈ​യ​ൻ സ്പി​ന്ന​റാ​യ ക്രൂ​നാ​ൽ റ​ണ്ണൊ​ഴു​ക്ക് നി​യ​ന്ത്രി​ക്കു​ക​യും, ബാ​റ്റി​ങ്ങി​നി​റ​ങ്ങു​മ്പോ​ൾ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ റ​ൺ​നി​ര​ക്ക് ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്. 
  രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ വ​ൻ​സ്കോ​റി​നെ​തി​രേ ബാം​ഗ്ലൂ​ർ പൊ​രു​തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. കോ​ഹ്‌​ലി​യും, ഡി​വി​ല്ല്യേ​ഴ്സും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ക്കാ​ൻ ഇ​രു​വ​ർ​ക്കും സാ​ധി​ച്ചി​ല്ല. സീ​സ​ണി​ലെ മ​റ്റ് ഏ​ത് ടീ​മി​നേ​ക്കാ​ളും മി​ക​ച്ച നാ​ല് ബാ​റ്റ്സ്മാ​ന്മാ​രാ​ണ് ബാം​ഗ്ലൂ​രി​ന് വേ​ണ്ടി ആ​ദ്യം ക്രീ​സി​ലെ​ത്തു​ന്ന​ത്. വ​ലി​യ കൂ​ട്ടു​കെ​ട്ടു​ക​ൾ പി​റ​ക്കു​ന്നി​ല്ലെ​ന്ന​ത് ത​ന്നെ​യാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന പ്ര​ശ്നം. വാം​ങ്ക​ഡെ​യി​ൽ ഏ​റ്റ​വും മി​ക​ച്ച റെ​ക്കോ​ഡു​ള്ള താ​ര​ങ്ങ​ളാ​ണ് കോ​ഹ്‌​ലി​യും ഡി​വി​ല്ല്യേ​ഴ്സും അ​തു​കൊ​ണ്ട് ത​ന്നെ മും​ബൈ ഇ​ന്ത്യ​ൻ​സ് വി​ജ​യ​ത്തി​നാ​യി വി​യ​ർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും.  
Professional Management Group / ESP


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter