ISL-2018-219
10
December 2018 - 7:39 pm IST
Flash News
Archives

World

അമെരിക്കയിൽ കാണാതായ കുടുംബത്തിന്‍റെ മൃതദേഹങ്ങൾ കണ്ടെത്തി

Published:17 April 2018

സാ​ന്‍റാക്ല​രി​റ്റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തെ ഏ​പ്രി​ൽ ആറി​നാ​ണു കാ​ണാ​താ​യ​ത്. വി​നോ​ദ​യാ​ത്ര​പോയ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന എസ്‌യുവി ഈ​ൽ ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്കു ​പ​തി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു

കലിഫോർണിയ: അമെരിക്കയിലെ കലിഫോർണിയയിൽ കാണാതായ മലയാളി കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. സന്ദീപ് തോട്ടപ്പിള്ളി (40), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (ഒമ്പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഈൽ നദയിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച വാഹനവും കരക്കെത്തിച്ചിട്ടുണ്ട്. 


   നദിയിൽ വെള്ളം താഴന്നപ്പോൾ സൗമ്യയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. അതിനു ശേഷം  തിങ്കളാഴ്ചയാണ് കാർ കണ്ടെത്തിയത്. കാറിൽ നിന്നാണ് സന്ദീപിന്‍റെയും മകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മകളെ രക്ഷിക്കാനായി ഡോർ തുറക്കാൻ ശ്രമിക്കുന്ന രീതിയിലാണ് സന്ദീപിന്‍റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹങ്ങളുടെ അവസ്ഥ മോശമായതിനാൽ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കില്ലെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.


 സാ​ന്‍റാക്ല​രി​റ്റ​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തെ ഏ​പ്രി​ൽ ആറി​നാ​ണു കാ​ണാ​താ​യ​ത്. വി​നോ​ദ​യാ​ത്ര​പോയ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന എസ്‌യുവി ഈ​ൽ ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ലേ​ക്കു ​പ​തി​ച്ചു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഒ​രാ​ഴ്ച​യാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു.


 സാന്‍റാക്ലാരിറ്റയില്‍ നിന്നും ഒറേഗോണിലേക്ക് റോഡ്‌ ട്രിപ്പ്‌ പോയതായിരുന്നു കുടുംബം. വ്യാഴാഴ്ചവരെ ഇന്ത്യയിലുള്ള കുടുംബവുമായി നാലുപേരും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളിയാഴ്ച സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു ബന്ധുവിനെ സന്ദര്‍ശിക്കേണ്ടിയിരുന്ന ഇവർ എത്താതിരുന്നതിനെ തുടര്‍ന്നാണ്‌ ബന്ധുക്കളും സുഹൃത്തുക്കളും ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിക്കുന്നത്. യൂണിയന്‍ ബാങ്ക് ട്രഷറി ടെക്നോളജി വൈസ് പ്രസിഡന്‍റ് ആയ സന്ദീപ്‌ തോട്ടപ്പിള്ളിയുടെ അച്ഛനും അമ്മയും സൂററ്റിലാണ് കഴിയുന്നത്. സൗമ്യ കൊച്ചി സ്വദേശിയാണ്.


വാർത്തകൾ

Sign up for Newsletter



top