Subpage Banner
Subpage Banner
21
September 2018 - 9:36 am IST

Kollywood

ദളപതിക്കും ഉലകനായകനും പിന്നാലെ വിജയ്‌യും രാഷ്‌ട്രീയത്തിലേക്ക്

Published:17 April 2018

രജനീകാന്തും കമൽഹാസനും രാഷ്‌ട്രീയത്തിലേക്കിറങ്ങി. അവരുമായി താരതമ്യം ചെയ്യുമ്പോൾ വിജയ് എത്രയോ ജൂനിയർ ആണ്. അവർക്കൊപ്പം ഇപ്പോൾ വിജയ് കൂടി രാഷ്‌ട്രീയത്തിലേക്കിറങ്ങിയാൽ തമിഴകരാഷ്‌ട്രീയം സിനിമാതാരങ്ങളാൽ നിറയും. വിജയ് രാഷ്‌ട്രീയത്തിൽ ശോഭിക്കും

ചെന്നൈ: ദളപതിയും ഉലകനായകനും തമിഴ് രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശിച്ചതിന് പിന്നാലെ മറ്റൊരു നടൻ കൂടി രാഷ്‌ട്രീയത്തിലേക്ക്. തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ആരാധനാപാത്രമായ ഇളയദളപതി വിജയ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നു നടന്‍റെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ രാഷ്‌ട്രീയത്തിൽ ഇറങ്ങാൻ പറ്റിയ അന്തരീക്ഷമല്ല. ഉചിതസമയത്ത് വിജയ് രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുമെന്നും അദ്ദേഹം പറയുന്നു.


 രജനീകാന്തും കമൽഹാസനും രാഷ്‌ട്രീയത്തിലേക്കിറങ്ങി. അവരുമായി താരതമ്യം ചെയ്യുമ്പോൾ വിജയ് എത്രയോ ജൂനിയർ ആണ്. അവർക്കൊപ്പം ഇപ്പോൾ വിജയ് കൂടി രാഷ്‌ട്രീയത്തിലേക്കിറങ്ങിയാൽ തമിഴകരാഷ്‌ട്രീയം സിനിമാതാരങ്ങളാൽ നിറയും. വിജയ് രാഷ്‌ട്രീയത്തിൽ ശോഭിക്കും, സാമൂഹികകാര്യങ്ങളിൽ ഇടപെടാൻ പരിശീലനം നൽകിയിട്ടുണ്ട്. മൂന്നു വർഷത്തിന് ശേഷം വിജയ് സ്ഥാനാർഥിയായി മത്സരിക്കുമെന്നുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. മികച്ച നേതാക്കളുടെ അഭാവം സംസ്ഥാനത്തുണ്ട്. മാറ്റങ്ങൾ കൊണ്ടുവരുന്നവരെയാണ് നമുക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു.


 കമൽഹാസനും രജനിയും ഒന്നിച്ചു മത്സരിച്ചാൽ വിജയം ഉറപ്പാണ്. അടുത്ത 15 വർഷത്തേക്ക് തമിഴ്നാട് ഭരണത്തിന്‍റെ നേതൃത്വത്തിൽ ഇവർ നിൽക്കാനാകും. എന്നാൽ ഇവർ രണ്ടു ചേരികളിലാണെങ്കിൽ പഴയ പാർട്ടികൾ തന്നെ ഭരണത്തിലിരിക്കുമെന്നും ചന്ദ്രശേഖർ. ഒരു സ്വകാര്യചാനലിന് നൽകിയ ഇന്‍റർവ്യൂവിലാണ് വിജയ്‌യുടെ അച്ഛന്‍റെ വെളിപ്പെടുത്തലുകൾ.


വാർത്തകൾ

Sign up for Newsletter



top