Flash News
Archives

National

രണ്ടായിരത്തിന്‍റെ നോട്ടുകൾ അപ്രത്യക്ഷമാകുന്നതിന് പിന്നിൽ ഗൂഡാലോചന: ശിവരാജ് സിങ് ചൗഹാൻ

Published:17 April 2018

വിതരണം ചെയ്യപ്പെട്ട നോട്ടുകൾ ആരുടെ കൈകളിലാണ്. ഈ രണ്ടായിരം നോട്ടുകൾ എല്ലാം എവിടേക്കാണ് പോകുന്നത്. ഇതിനു പിന്നിൽ ഗൂഢാലോചനയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ നടപടികളെടുക്കണം

ഭോപ്പാൽ: സംസ്ഥാനത്ത് രണ്ടായിരത്തിന്‍റെ നോട്ടുകൾ കിട്ടാനില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. നോട്ടുകൾ കിട്ടാത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. നോട്ട് നിരോധനത്തിന് മുൻപ് സംസ്ഥാനത്ത് 15 ലക്ഷം കോടിയുടെ ഇടപാടുകളാണ് വിപണിയിൽ നടന്നത്. എന്നാൽ നോട്ട് നിരോധനം ഏർപ്പെടുത്തിയതോടെ 16,50000 കോടിയായി ഉയർന്നു. എന്നിട്ടും സംസ്ഥാനത്ത് 2000 രൂപയുടെ നോട്ടുകൾ കിട്ടാനില്ലെന്നും അദ്ദേഹം പറയുന്നു. 


 വിതരണം ചെയ്യപ്പെട്ട നോട്ടുകൾ ആരുടെ കൈകളിലാണ്. ഈ രണ്ടായിരം നോട്ടുകൾ എല്ലാം എവിടേക്കാണ് പോകുന്നത്. ഇതിനു പിന്നിൽ ഗൂഢാലോചനയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഉടൻ നടപടികളെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടായിരത്തിന്‍റെ നോട്ടുകൾ കിട്ടാത്തതിനെക്കുറിച്ച് കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top