18
June 2019 - 10:50 am IST

Download Our Mobile App

Flash News
Archives

Decor

mirror-decor

അഴകേകും കണ്ണാടിച്ചില്ലുകൾ

Published:26 December 2018

ചെറിയ മുറികളെ വലിപ്പമുള്ളവയായി തോന്നിപ്പിക്കാൻ കണ്ണാടികൾക്കാകും. ഇതുകൂടാതെ മുറികളെ കൂടുതൽ വെളിച്ചമുള്ളതാക്കി മാറ്റാനും കഴിയും. എന്നാൽ ഓരോ കണ്ണാടിയും തെരഞ്ഞെടുക്കുന്നതിൽ  അതീവ ശ്രദ്ധ വേണം. 

നിറയെ കണ്ണാടിച്ചില്ലുകൾ പതിപ്പിച്ച വീട് സർഗത്തിന്‍റെ പ്രതീതിയാണ് നമുക്ക് നൽകുന്നത്. വീടിനെ മനോഹരമായി ഒരുക്കുന്നതിൽ വലിയൊരു സ്ഥാനമുണ്ട് കണ്ണാടികൾക്ക്. ഒരു സാധാരണ വീടിന്‍റെ ലുക്ക് തന്നെ മാറ്റുന്നതിൽ വലിയ സ്ഥാനമുണ്ട് കണ്ണാടികൾക്ക്. ചെറിയ മുറികളെ വലിപ്പമുള്ളവയായി തോന്നിപ്പിക്കാൻ കണ്ണാടികൾക്കാകും. ഇതുകൂടാതെ മുറികളെ കൂടുതൽ വെളിച്ചമുള്ളതാക്കി മാറ്റാനും കഴിയും. എന്നാൽ ഓരോ കണ്ണാടിയും തെരഞ്ഞെടുക്കുന്നതിൽ  അതീവ ശ്രദ്ധ വേണം. 

കുളിമുറിയിലും ഡ്രസിങ് ഏരിയയിലും കണ്ണാടികൾ അത്യാവിശ വസ്തുക്കളാണെങ്കിലും വീടിന്‍റെ മറ്റു പലയിടങ്ങളിലും അവ ഒരു കലാസൃഷ്ടിയായി വീടിനെ അലങ്കരിക്കുന്നു. 

മുറിയിലും ഡ്രസിങ് ഏരിയയിലും വലിയ കണ്ണാടികൾ ഉപയോഗിക്കുക. സ്ഥല ലഭ്യതയ്ക്കനുസരിച്ചു വേണം കണ്ണാടി തെരഞ്ഞെടുക്കാൻ. മനോഹരമായ എന്തെങ്കിലും പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കണം കണ്ണാടിയുടെ സ്ഥാനം.

ഫാൻസി ലൈറ്റുകൾ, ആർട്ട് വർക്കുകൾ എന്നിവ അടങ്ങുന്ന കാണുന്ന രീതിയിലാണ് കണ്ണാടിയുടെ സ്ഥാനമെങ്കിൽ അത് വീടിനെ കൂടുതൽ ആകർഷകമാക്കും.

ബാത്ത്‌റൂമിലും മറ്റും കോൺകേവ് മിററുകൾ ഉപയോഗിക്കാം. കണ്ണാടികൾ സുരക്ഷിതമായ രീതിയിൽ ഭിത്തിയോടു ചേർന്നിരിക്കുകയാണെന്നു ഉറപ്പു വരുത്തുക. നല്ല ബ്രാൻഡിലുള്ള കണ്ണാടികൾ മാത്രം അലങ്കാരത്തിനായി തെരഞ്ഞെടുക്കുക. 


വാർത്തകൾ

Sign up for Newsletter



top