ISL-2018-219
18
January 2019 - 11:58 pm IST
Flash News
Archives

Travel

waterfalls.jpg

കേരളാംകുണ്ടിലേക്കൊരു യാത്ര ആയാലോ

Published:26 December 2018

വെള്ളച്ചാട്ടത്തിനു കുറുകെ നിർമിച്ചിരിക്കുന്ന ഇരുമ്പ് പാലം ഇവിടുത്തെ പ്രധാന ആകർഷണ ങ്ങളിലൊന്നാണ്. സൈലന്‍റ്‌വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നുമെത്തുന്ന ജലമാണ് കേരളാംകുണ്ടിലെത്തുന്നത്. മലമടക്കുകൾ നിറഞ്ഞ ഇവിടം സൈലന്‍റ്‌വാലിയുടെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

വെള്ളച്ചാട്ടങ്ങളിൽ പോയി തിമർക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. അത്തരക്കാർക്ക് പറ്റിയിടമാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിലെ കൽകുണ്ടെന്ന സ്ഥലത്ത്  കുമ്പൻ മലയുടെ അടിവാരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

വെള്ളച്ചാട്ടത്തിനു കുറുകെ നിർമിച്ചിരിക്കുന്ന ഇരുമ്പ് പാലം ഇവിടുത്തെ പ്രധാന ആകർഷണ ങ്ങളിലൊന്നാണ്. സൈലന്‍റ്‌വാലി ബഫർ സോണിലെ കാട്ടരുവികളിൽ നിന്നുമെത്തുന്ന ജലമാണ് കേരളാംകുണ്ടിലെത്തുന്നത്. മലമടക്കുകൾ നിറഞ്ഞ ഇവിടം സൈലന്‍റ്‌വാലിയുടെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്.

ദേശീയ സാഹസിക ടൂറിസം ഭൂപടത്തിലും ഇടംപിടിച്ചിരിക്കുകയാണ് കേരളാംകുണ്ട്. മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന നീർച്ചോലകൾ കൂടിച്ചേർന്നാണ് കേരളാംകുണ്ട് രൂപപ്പെട്ടത്. വേനൽക്കാലത്തും തണുത്ത കാലാവസ്ഥയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

അപൂർവയിനം സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും കേന്ദ്രം കൂടിയാണിവിടം. പാറക്കെട്ടുകളിൽ ഇരുന്ന് സന്ദർശകർക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയും ചെയ്യാം. 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top