ISL-2018-219
18
January 2019 - 11:19 pm IST

Comment

ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെടരുത്.

Published:26 December 2018

ഇരകൾക്കും പ്രതികൾക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സർക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെടരുത്.

ശ്രീജിത്തിന്‍റെ കൊലപാതകത്തിൽ കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടിക്കെതിരെ സർക്കാരിനെ ട്രോളി അഡ്വ.എ.ജയശങ്കറും രംഗത്തെത്തി.

വരാപ്പുഴ ലോക്കപ്പിൽ ഏമാന്‍റെ ചവിട്ടേറ്റു മരിച്ച ശ്രീജിത്തിൻ്റെ ഭാര്യയ്ക്ക് 10ലക്ഷം രൂപയും സർക്കാർ ജോലിയും കൊടുത്ത് സർക്കാർ മഹാമനസ്കത തെളിയിച്ചു.ഏഴു മാസത്തിനു ശേഷം ഏഴു പ്രതികളെയും സർവീസിൽ തിരിച്ചെടുത്തു കൊണ്ട് സർക്കാർ ഇതാ വീണ്ടും മഹാമനസ്കത തെളിയിച്ചിരിക്കുന്നു. പ്രതിസ്ഥാനത്ത് പേരു വരാതെ തടി രക്ഷിച്ച ആലുവാ റൂറൽ എസ്പിയെ കഴിഞ്ഞ പ്രളയത്തിനിടയിൽ തിരിച്ചെടുത്തിരുന്നു.

ഇനി പൊലീസിലിരുന്നു കൊണ്ടുതന്നെ പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാം, തെളിവുകൾ തേച്ചുമായ്ച്ചു കളയാം.ഇരകൾക്കും പ്രതികൾക്കും തുല്യമായ പരിഗണന, തുല്യ നീതി. അതാണ് ഈ സർക്കാരിന്റെ പോലീസ് നയം. ആയിരം നിരപരാധികൾ ചവിട്ടേറ്റു മരിച്ചാലും ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെടരുത്.

കണ്ടിട്ടില്ല, ഞാനീവിധം മലർച്ചെണ്ടു പോലുള്ള മാനസം...


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top