Flash News
Archives

Fitness

Deepika-Padukone-1

ബോളിവുഡിൽ തിരിച്ചെത്താൻ ഫിറ്റ്നസ് മന്ത്രയുമായി ദീപിക

Published:27 December 2018

സൗന്ദര്യത്തിനു പുറമേ ശരീരത്തിന്‍റെ ഫിറ്റ്നസിനും പ്രാധാന്യം കൊടുക്കുന്ന ദീപിക വിട്ടു വീഴ്ചയില്ലാതെയാണ് തന്‍റെ വർക്ക്ഔട്ടുകൾ തുടരുന്നത്.

ബോളിവുഡ് ഏറെ ആഘോഷിച്ച വിവാഹമാണ് ദീപികയുടേയും രൺവീറിന്‍റേയും. വിവാഹ ആഘോഷങ്ങളിൾക്കു ശേഷം അധികനാൾ ഇടവേളയെടുക്കാതെ സിനിമയിലേക്കും തന്‍റെ പഴയ ജീവിത രീതികളിലേക്കും തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ദീപിക.

ഇതിനായി താരം തന്‍റെ വർക്ക് ഔട്ടുകൾ പുനരാരംഭിച്ചിരിക്കുകയാണ്. സൗന്ദര്യത്തിനു പുറമേ ശരീരത്തിന്‍റെ ഫിറ്റ്നസിനും പ്രാധാന്യം കൊടുക്കുന്ന ദീപിക വിട്ടു വീഴ്ചയില്ലാതെയാണ് തന്‍റെ വർക്ക്ഔട്ടുകൾ തുടരുന്നത്.

പടികൾ കയറിയിറങ്ങ് വ്യായാമം ചെയ്യുന്ന ദീപികയുടെ പുതിയ വിഡിയോ എല്ലാവർക്കു പാഠമാക്കാവുന്നതാണ്. ദീപിപികയുടെ പരിശീലകനാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാൻ‌  ഏറ്റവുമധികം സഹായിക്കുന്ന വ്യായാമമാണിത്.

രക്തസമ്മര്‍ദ്ദം ഉയരുന്നതും ധമനികളില്‍ തടസങ്ങളുണ്ടാകുന്നതും തടഞ്ഞ് എല്ലുകള്‍ക്കും പേശികള്‍ക്കും ബലം നല്‍കാൻ ഇത് സഹായിക്കും. ട്രെയ്നറുടെ നിർദേശപ്രകാരം ഇതു പരിശീലിക്കുന്നതാകും നല്ലത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Training With Nam (@trainingwithnam) on


വാർത്തകൾ

Sign up for Newsletter



top