Flash News
Archives

Hollywood

charlie-chaplin

ചി​​രി​​പ്പി​​ച്ച് ചിന്തി​​പ്പി​​ച്ച ചാ​​പ്ലി​​ൻ

Published:28 December 2018

1977 ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ലാ​​ണു ചാ​​ർ​​ലി
ചാ​​പ്ലി​​ൻ ജീ​​വി​​ത​​ക്കു​​പ്പാ​​യം അ​​ഴി​​ച്ചു​​വ​​ച്ചു
യാ​​ത്ര​​യാ​​യ​​ത്. തി​​ര​​ശീ​​ല​​യെ ആ​​വേ​​ശ​​മാ​​ക്കി​​യ പ്ര​​തി​​ഭ, തി​​രു​​പ്പി​​റ​​വി ദി​​ന​​ത്തി​​ൽ തി​​രി​​കെ പോ​​യ​​പ്പോ​​ൾ, അ​​ഭ്ര​​പാ​​ളി​​ക​​ളി​​ൽ വ​​ര​​ച്ചു ചേ​​ർ​​ത്ത​​തു ച​​രി​​ത്രം ത​​ന്നെ​​യാ​​യി​​രു​​ന്നു.

ആ​​യി​​ര​​ത്തി​​ത്തൊ​​ള്ളാ​​യി​​ര​​ത്തി എ​​ഴു​​പ​​ത്തി​​ര​​ണ്ടി​​ലെ ഓ​​സ്ക​​ർ പു​​ര​​സ്കാ​​ര​​ദാ​​ന വേ​​ദി. സി​​നി​​മ​​യി​​ലെ അ​​സാ​​മാ​​ന്യ പ്ര​​തി​​ഭ​​യ്ക്കു​​ള്ള പു​​ര​​സ്കാ​​രം പ്ര​​ഖ്യാ​​പി​​ക്കു​​ന്നു. പു​​ര​​സ്കാ​​ര​​ജേ​​താ​​വി​​ന്‍റെ പേ​​രു പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ൾ ആ ​​സ​​ദ​​സ് ഒ​​ന്ന​​ട​​ങ്കം എ​​ഴു​​ന്നേ​​റ്റു.  ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നേ​​രം കാ​​ണി​​ക​​ൾ എ​​ഴു​​ന്നേ​​റ്റു നി​​ന്നു കൈ​​യ​​ടി​​ച്ചു ച​​രി​​ത്രം കു​​റി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ ​​പു​​ര​​സ്കാ​​ര​​ദാ​​നം. നി​​ശ​​ബ്ദ​​ഹാ​​സ്യ​​ത്തെ ആ​​യു​​ധ​​മാ​​ക്കി​​യ ക​​ലാ​​കാ​​ര​​ൻ. അ​​നു​​ഭ​​വി​​ച്ച ജീ​​വി​​താ​​വ​​സ്ഥ​​ക​​ളെ അ​​ഭ്ര​​പാ​​ളി​​യി​​ലെ ന​​ർ​​മ​​മാ​​ക്കി മാ​​റ്റി​​യ മ​​നു​​ഷ്യ​​ൻ. ഹാ​​സ്യ​​സാ​​മ്രാ​​ട്ട് എ​​ന്ന വി​​ശേ​​ഷ​​ണം ലോ​​ക​​സി​​നി​​മ ആ​​ദ്യം ചാ​​ർ​​ത്തി ന​​ൽ​​കി​​യ വ്യ​​ക്തി, സ​​ർ ചാ​​ൾ​​സ് സ്പെ​​ൻ​​സ​​ർ ചാ​​പ്ലി​​ൻ എ​​ന്ന ചാ​​ർ​​ലി ചാ​​പ്ലി​​ൻ.

1977 ക്രി​​സ്മ​​സ് ദി​​ന​​ത്തി​​ലാ​​ണു ചാ​​ർ​​ലി ചാ​​പ്ലി​​ൻ ജീ​​വി​​ത​​ക്കു​​പ്പാ​​യം അ​​ഴി​​ച്ചു​​വ​​ച്ചു യാ​​ത്ര​​യാ​​യ​​ത്. തി​​ര​​ശീ​​ല​​യെ ആ​​വേ​​ശ​​മാ​​ക്കി​​യ പ്ര​​തി​​ഭ, തി​​രു​​പ്പി​​റ​​വി ദി​​ന​​ത്തി​​ൽ തി​​രി​​കെ പോ​​യ​​പ്പോ​​ൾ, അ​​ഭ്ര​​പാ​​ളി​​ക​​ളി​​ൽ വ​​ര​​ച്ചു ചേ​​ർ​​ത്ത​​തു ച​​രി​​ത്രം ത​​ന്നെ​​യാ​​യി​​രു​​ന്നു. ലോ​​ക​​ത്ത് ഒ​​ന്നും ശാ​​ശ്വ​​ത​​മാ​​യി​​ട്ടി​​ല്ല, പ്ര​​ശ്ന​​ങ്ങ​​ൾ പോ​​ലും താ​​ൽ​​ക്കാ​​ലി​​ക​​മാ​​ണ്, പ​​റ​​ഞ്ഞ​​വാ​​ച​​ക​​ങ്ങ​​ൾ പോ​​ലും ജീ​​വി​​ത​​ത്തി​​ൽ നി​​ന്ന് അ​​ദ്ദേ​​ഹം നേ​​ടി​​യെ​​ടു​​ത്ത അ​​റി​​വി​​ൽ നി​​ന്നാ​​യി​​രു​​ന്നു. ക്ലേ​​ശ​​ബാ​​ല്യ​​ത്തി​​ന്‍റെ പാ​​ത​​ക​​ളി​​ൽ പ​​ത​​റാ​​തെ സ​​ഞ്ച​​രി​​ച്ച​​യാ​​ൾ നേ​​ടി​​യെ​​ടു​​ത്ത തി​​രി​​ച്ച​​റി​​വു​​ക​​ളാ​​ണു പി​​ന്നീ​​ട് സി​​നി​​മ​​യാ​​യി തി​​ര​​ശീ​​ല​​യി​​ൽ പി​​റ​​വി​​യെ​​ടു​​ത്ത​​ത്. അ​​മ്മ​​യ്ക്കു പ​​ക​​രം അ​​ഭി​​ന​​യി​​ച്ചു കൊ​​ണ്ടാ​​യി​​രു​​ന്നു ചാ​​പ്ലി​​ന്‍റെ തു​​ട​​ക്കം. 

പി​​ന്നീ​​ട് നാ​​ട​​ക​​ക​​മ്പ​​നി​​ക​​ളി​​ലൂ​​ടെ അ​​ഭി​​ന​​യ​​ത്തി​​ന്‍റെ ത​​ട്ടി​​ലെ​​ത്തി. മേ​​ക്കി​​ങ് എ ​​ലി​​വി​​ങ് എ​​ന്ന​​താ​​ണു ചാ​​പ്ലി​​ന്‍റെ ആ​​ദ്യ​​സി​​നി​​മ. ആ​​ദ്യ​​സി​​നി​​മ ചാ​​പ്ലി​​നെ സ​​ന്തോ​​ഷി​​പ്പി​​ച്ചി​​രു​​ന്നി​​ല്ല. ര​​ണ്ടാ​​മ​​ത്തെ സി​​നി​​മ സ്ട്രെ​​യ്ഞ്ച് പ്രെ​​ഡി​​ക്ക​​മ​​ന്‍റ് ആ​​കു​​മ്പോ​​ഴേ​​ക്കും അ​​ദ്ദേ​​ഹം സ്വ​​ന്തം വേ​​ഷം നി​​ർ​​ണ​​യി​​ച്ചി​​രു​​ന്നു, പി​​ന്നീ​​ട് പ്ര​​ശ​​സ്ത​​മാ​​യ ചാ​​പ്ലി​​ൻ കോ​​സ്റ്റ്യൂം. കോ​​ട്ട് ഇ​​ൻ ദ ​​റെ​​യ്ൻ എ​​ന്ന ചി​​ത്ര​​മാ​​ണു ചാ​​പ്ലി​​ൻ സം​​വി​​ധാ​​യ​​ക​​നാ​​യി അ​​ര​​ങ്ങേ​​റി​​യ ചി​​ത്രം. പി​​ന്നീ​​ട് അ​​ദ്ദേ​​ഹം ത​​ന്നെ കേ​​ന്ദ്ര ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​കു​​ന്ന ചെ​​റു​​ചി​​ത്ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​യി നി​​ർ​​മി​​ച്ചു തു​​ട​​ങ്ങി. കാ​​ര്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ല്ലാ​​തെ അ​​വ പു​​റ​​ത്തി​​റ​​ങ്ങി. പ​​തു​​ക്കെ പ​​തു​​ക്കെ പു​​തി​​യ ഹാ​​സ്യ​​താ​​ര​​ത്തി​​നു ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ അം​​ഗീ​​കാ​​രം വ​​ർ​​ധി​​ച്ചു വ​​ന്നു. ടി​​ല്ലീ​​സ് പ​​ഞ്ചേ​​ഡ് റൊ​​മാ​​ൻ​​സ് എ​​ന്ന ചി​​ത്രം വ​​ൻ വി​​ജ​​യ​​മാ​​യ​​പ്പോ​​ൾ, ചാ​​പ്ലി​​ന്‍റെ ക​​ഥാ​​പാ​​ത്ര​​വും വ​​ള​​രെ​​യേ​​റെ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ടു. 

പ​​തി​​ഞ്ഞ താ​​ള​​ത്തി​​ൽ ഹാ​​സ്യ​​ത്തി​​ന്‍റെ ന​​വ​​രീ​​തി​​ക​​ൾ പ്രേ​​ക്ഷ​​ക​​ർ അം​​ഗീ​​ക​​രി​​ച്ചു തു​​ട​​ങ്ങി. ചാ​​പ്ലി​​ന്‍റെ കൂ​​ടു​​ത​​ൽ ചി​​ത്ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്നു. എ ​​നൈ​​റ്റ് ഔ​​ട്ട്, ദ ​​ചാം​​പ്യ​​ൻ തു​​ട​​ങ്ങി​​യ​​വ. എ​​ന്നാ​​ൽ ദ ​​ട്രാം​​പ് എ​​ന്ന ചി​​ത്ര​​മാ​​യി​​രു​​ന്നു വ​​ഴി​​ത്തി​​രി​​വ്. ഒ​​രു മ​​ര​​വാ​​തി​​ലി​​നു മു​​ന്നി​​ൽ പ​​ട്ടി​​യോ​​ടൊ​​പ്പം ഇ​​രി​​ക്കു​​ന്ന ട്രാം​​പി​​ലെ ചാ​​പ്ലി​​ന്‍റെ ക​​ഥാ​​പാ​​ത്ര​​ത്തി​​ന്‍റെ ചി​​ത്രം ലോ​​ക​​മെ​​ങ്ങും പ്ര​​ച​​രി​​ച്ചു. പി​​ന്നീ​​ട് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റേ​​താ​​യി പു​​റ​​ത്തു​​വ​​ന്ന സി​​നി​​മ​​ക​​ളി​​ലെ​​ല്ലാം ട്രാം​​പി​​ന്‍റെ വേ​​ഷ​​പ്പ​​ക​​ർ​​ച്ച​​ക​​ൾ വ്യ​​ക്ത​​മാ​​യി​​രു​​ന്നു. നി​​ർ​​ധ​​ന​​നാ​​യ ഒ​​രു മ​​നു​​ഷ്യ​​നെ ലോ​​ക​​ത്തെ​​വി​​ടെ​​യും കാ​​ണാം എ​​ന്ന വ​​സ്തു​​ത​​യാ​​യി​​രു​​ന്നു ട്രാം​​പി​​ന് ലോ​​ക​​മെ​​ങ്ങും ആ​​രാ​​ധ​​ക​​ർ ഉ​​ണ്ടാ​​വാ​​നു​​ള്ള പ്ര​​ധാ​​ന കാ​​ര​​ണം. 

സ്വ​​ന്തം നി​​ല​​പാ​​ടു​​ക​​ളെ അ​​റി​​യി​​ക്കാ​​നും, ചൂ​​ഷ​​ണ​​ത്തി​​നെ​​തി​​രെ പ്ര​​തി​​ക​​രി​​ക്കാ​​നും അ​​ദ്ദേ​​ഹം ആ​​യു​​ധ​​മാ​​ക്കി​​യ​​തും സി​​നി​​മ ത​​ന്നെ​​യാ​​ണ്. അ​​തി​​ൽ ഏ​​റ്റ​​വും ന​​ല്ല ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ദ ​​ഗ്രേ​​റ്റ് ഡി​​ക്റ്റേ​​റ്റ​​ർ. വ്യ​​ക്ത​​മാ​​യ രാ​​ഷ്ട്രീ​​യം ഉ​​ണ്ടാ​​യി​​രു​​ന്ന സി​​നി​​മ. അ​​ഡോ​​ൾ​​ഫ് ഹി​​റ്റ്ല​​റി​​നെ​​തി​​രെ ആ​​ക്ഷേ​​പ​​ഹാ​​സ്യ​​ത്തി​​ലൂ​​ടെ ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ടു ചാ​​പ്ലി​​ൻ. ര​​ണ്ടു വ​​ർ​​ഷം കൊ​​ണ്ടാ​​ണു ദ ​​ഗ്രേ​​റ്റ് ഡി​​ക്റ്റേ​​റ്റ​​റി​​ന്‍റെ തി​​ര​​ക്ക​​ഥ അ​​ദ്ദേ​​ഹം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. അ​​തു​​വ​​രെ കൂ​​ടെ​​ക്കൂ​​ട്ടി​​യ ട്രാം​​പി​​നെ ഉ​​പേ​​ക്ഷി​​ച്ച്, ഹി​​റ്റ്ല​​റി​​ന്‍റെ പു​​തു​​രൂ​​പം ഡി​​ക്റ്റേ​​റ്റ​​റി​​ലൂ​​ടെ ചാ​​പ്ലി​​ൻ സ്വീ​​ക​​രി​​ച്ചു. അ​​ക്കാ​​ല​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ​​ണം വാ​​രി​​യ ചി​​ത്രം കൂ​​ടി​​യാ​​യി​​രു​​ന്നു ഇ​​ത്. ചി​​ത്ര​​ത്തി​​ന് അ​​ഞ്ച് ഓ​​സ്ക​​ർ നോ​​മി​​നേ​​ഷ​​നു​​ക​​ളും ല​​ഭി​​ച്ചു. 

ദ ​​കി​​ഡ്, എ ​​വു​​മ​​ൺ ഓ​​ഫ് പാ​​രി​​സ്, സി​​റ്റി ലൈ​​റ്റ്സ്, മോ​​ഡേ​​ൺ ടൈം​​സ്, ലൈം​​ലൈ​​റ്റ്, എ ​​കി​​ങ് ഇ​​ൻ ന്യൂ​​യോ​​ർ​​ക്ക് തു​​ട​​ങ്ങി നി​​ര​​വ​​ധി സി​​നി​​മ​​ക​​ൾ ചാ​​പ്ലി​​നി​​ലൂ​​ടെ ലോ​​കം ക​​ണ്ടു. ത​​നി​​ക്കു പ​​റ​​യാ​​നു​​ള്ള​​തെ​​ല്ലാം ഹാ​​സ്യ​​ത്തി​​ലൂ​​ടെ ആ ​​സി​​നി​​മ​​ക​​ളി​​ൽ അ​​ദ്ദേ​​ഹം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രു​​ന്നു. അ​​ഭി​​ന​​യം, ക​​ഥാ​​ര​​ച​​ന, സം​​വി​​ധാ​​നം, നി​​ർ​​മ്മാ​​ണം എ​​ന്നി​​വ​​യൊ​​ക്കെ സ്വ​​യം നി​​ർ​​വ​​ഹി​​ച്ച് സി​​നി​​മ​​ക​​ളെ പൂ​​ർ​​ണ​​മാ​​യും സ്വ​​ന്തം വ​​രു​​തി​​യി​​ലാ​​ക്കി ചാ​​പ്ലി​​ൻ. അ​​തു​​കൊ​​ണ്ടു ത​​ന്നെ ആ​​ശ​​യ​​ങ്ങ​​ളെ അ​​ഭ്ര​​പാ​​ളി​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ന്ന​​തി​​ൽ വി​​ട്ടു​​വീ​​ഴ്ച്ച വ​​രു​​ത്തി​​യി​​ല്ല. 

അ​​റു​​പ​​തു​​ക​​ളു​​ടെ അ​​വ​​സാ​​നം നി​​ര​​വ​​ധി ത​​വ​​ണ പ​​ക്ഷാ​​ഘാ​​തം ഉ​​ണ്ടാ​​യ​​തോ​​ടെ ചാ​​പ്ലി​​ന്‍റെ ആ​​രോ​​ഗ്യം ക്ഷ​​യി​​ക്കാ​​ൻ തു​​ട​​ങ്ങി. എ​​ങ്കി​​ലും ആ ​​മ​​ന​​സി​​ൽ സി​​നി​​മ ത​​ന്നെ​​യാ​​യി​​രു​​ന്നു. വീ​​ൽ​​ച്ചെ​​യ​​റി​​ലാ​​യി ജീ​​വി​​തം. റി​​ച്ചാ​​ർ​​ഡ് പാ​​റ്റേ​​ഴ്സ​​ൺ സം​​വി​​ധാ​​നം ചെ​​യ്ത ദി ​​ജ​​ന്‍റി​​ൽ​​മാ​​ൻ ട്രാം​​പ് എ​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി​​യി​​ൽ അ​​ദ്ദേ​​ഹം പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടു. 1975ൽ ​​ഇം​​ഗ്ല​​ണ്ടി​​ലെ ക്വീ​​ൻ എ​​ലി​​സ​​ബ​​ത്ത് II ചാ​​പ്ലി​​നു സ​​ർ പ​​ദ​​വി ന​​ൽ​​കി ആ​​ദ​​രി​​ച്ചു. 1977 ഡി​​സം​​ബ​​ർ ഇ​​രു​​പ​​ത്ത​​ഞ്ചി​​നു മ​​ര​​ണ​​പ്പെ​​ടു​​മ്പോ​​ൾ ചാ​​പ്ലി​​ന് എ​​ൺ​​പ​​ത്തെ​​ട്ടു വ​​യ​​സാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ഗ്ര​​ഹ​​പ്ര​​കാ​​രം കു​​ടും​​ബാം​​ഗ​​ങ്ങ​​ളും അ​​ടു​​ത്ത സു​​ഹൃ​​ത്തു​​ക്ക​​ളും പ​​ങ്കെ​​ടു​​ത്ത സ്വ​​കാ​​ര്യ ച​​ട​​ങ്ങി​​ലാ​​യി​​രു​​ന്നു സം​​സ്കാ​​രം ന​​ട​​ന്ന​​ത്. 

മ​​ര​​ണ​​ശേ​​ഷ​​വും അ​​ദ്ദേ​​ഹം വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞു നി​​ന്നു. മ​​ര​​ണ​​പ്പെ​​ട്ട​​തി​​ന്‍റെ തൊ​​ട്ട​​ടു​​ത്ത വ​​ർ​​ഷം ഒ​​രു സം​​ഘം ചാ​​പ്ലി​​ന്‍റെ മൃ​​ത​​ദേ​​ഹം മോ​​ഷ്ടി​​ച്ചു. കു​​ടും​​ബ​​ത്തി​​ൽ നി​​ന്നും പ​​ണം ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം. എ​​ന്നാ​​ൽ അ​​വ​​രെ പൊ​​ലീ​​സ് പി​​ടി​​കൂ​​ടി. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹം ഒ​​രു ത​​ടാ​​ക​​ത്തി​​നു സ​​മീ​​പ​​ത്തു നി​​ന്നു ല​​ഭി​​ക്കു​​ക​​യും ചെ​​യ്തു. രാ​​ജ്യാ​​തി​​ർ​​ത്തി​​ക​​ളേ​​യും കാ​​ല​​ത്തേ​​യും അ​​തി​​ജീ​​വി​​ച്ച പ്ര​​തി​​ഭ​​യാ​​യി​​രു​​ന്നു ചാ​​പ്ലി​​ൻ. നി​​ശ​​ബ്ദ​​ത​​യും ശ​​ബ്ദ​​വു​​മൊ​​ക്കെ സ്വ​​ന്തം നി​​ല​​പാ​​ടു​​ക​​ൾ തു​​റ​​ന്നു പ​​റ​​യു​​ന്ന​​തി​​നാ​​യി വി​​നി​​യോ​​ഗി​​ച്ചു. ഹാ​​സ്യം ആ​​യു​​ധ​​മാ​​ക്കി. ഇ​​ന്നും ഹാ​​സ്യ​​ത്തി​​ന്‍റെ മി​​ന്ന​​ലാ​​ട്ട​​ങ്ങ​​ൾ ക​​ണ്ടാ​​ൽ, ഉ​​പ​​മി​​ക്കാ​​ൻ ഒ​​രു പേ​​രു മാ​​ത്ര​​മേ ലോ​​ക​​മെ​​ങ്ങും ശേ​​ഷി​​ക്കു​​ന്നു​​ള്ളൂ, ചാ​​ർ​​ലി ചാ​​പ്ലി​​ൻ. 


വാർത്തകൾ

Sign up for Newsletter



top