Flash News
Archives

Kerala

കോൺഗ്രസിൽ ഗ്രൂപ്പു കളികൾ വീണ്ടും; മുരളീധരന്‍റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ്

കോൺഗ്രസിൽ ഗ്രൂപ്പു കളികൾ വീണ്ടും; മുരളീധരന്‍റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ്

Published:17 April 2018

വിശാല ഐ ഗ്രൂപ്പിന്‍റെ പ്രവർത്തനത്തിൽ അസംതൃപ്തിയുള്ളവരാണ് മുരളീധരനെ മുന്നിൽ നിറുത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിന് ശ്രമിക്കുന്നത്. വിശാല ഐ ഗ്രൂപ്പിനോടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനോടും അതൃപ്തിയുള്ളവരുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു

കൊച്ചി: കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് കളമൊരുങ്ങുന്നു. കെ.മുരളീധരൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ് രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. വിശാല ഐ ഗ്രൂപ്പിന്‍റെ പ്രവർത്തനത്തിൽ അസംതൃപ്തിയുള്ളവരാണ് മുരളീധരനെ മുന്നിൽ നിറുത്തി പുതിയ ഗ്രൂപ്പ് രൂപീകരണത്തിന് ശ്രമിക്കുന്നത്. വിശാല ഐ ഗ്രൂപ്പിനോടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനോടും അതൃപ്തിയുള്ളവരുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്നിരുന്നു. 


  പുതിയ ഗ്രൂപ്പ് രൂപീകരിക്കുന്നതിനു വേണ്ടിയുള്ള യോഗം കെ. കരുണാകരന്‍ സ്റ്റഡി സെന്‍റർ എന്ന പേരിലാണ് സംഘടിപ്പിച്ചത്. ഇന്നലെ നടന്ന യോഗം മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന്‍റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.ഡിഐസി(കെ) എന്ന പേരിൽ കരുണാകരൻ പുതിയ പാർട്ടി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പാർട്ടിയിൽ നിന്നു പുറത്തുപോവുകയും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി ഐ ഗ്രൂപ്പിന്‍റെ ഭാഗമാകുകയും ചെയ്തവരാണ് കൂട്ടായ്മയ്ക്ക് പിന്നിലുള്ളത്. പുതിയ ഗ്രൂപ്പിനെപ്പറ്റി പരസ്യമായി ആരും ഒന്നും പറയുന്നില്ലെങ്കിലും നിലവിലെ ഗ്രൂപ്പ് നേതൃത്വത്തിന്‍റെ പ്രവർത്തനത്തിൽ അസംതൃപ്തിയുണ്ടെന്ന കാര്യം ഇവർ തുറന്നു സമ്മതിക്കുന്നുണ്ട്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter