Subpage Banner
Subpage Banner
21
September 2018 - 10:27 am IST
Flash News
Archives

Special

ഇ​ന്ന​ലെ​ക​ളി​ലെ പോ​രാ​ളി

Published:17 April 2018

ജ​ന​യു​ഗം ഫോ​ട്ടൊ​ഗ്ര​ഫ​റാ​യ വി. ​എ​ൻ കൃ​ഷ്ണ​പ്ര​കാ​ശ് പ​ക​ർ​ത്തി​യ ഈ ​ചി​ത്രം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും  നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. സ​ഖാ​വ് ബാ​ല​യി​ൽ പ്ര​ഭാ​ക​ര​ൻ.

വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ പോ​യ​കാ​ല​ത്തി​ന്‍റെ വി​പ്ല​വ​വീ​ര്യ​ത്തോ​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന ഒ​രു വ​യോ​ധി​ക​ന്‍റെ ചി​ത്രം കു​റ​ച്ചു​നാ​ൾ മു​മ്പു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ജ​ന​യു​ഗം ഫോ​ട്ടൊ​ഗ്ര​ഫ​റാ​യ വി. ​എ​ൻ കൃ​ഷ്ണ​പ്ര​കാ​ശ് പ​ക​ർ​ത്തി​യ ഈ ​ചി​ത്രം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും  നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. സ​ഖാ​വ് ബാ​ല​യി​ൽ പ്ര​ഭാ​ക​ര​ൻ.
 പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​കാ​ല​ത്ത് ചോ​ര തി​ള​യ്ക്കു​ന്ന വി​പ്ല​വ​ച്ചൂ​ട് ഏ​റ്റു​വാ​ങ്ങി​യ വ്യ​ക്തി. ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി തോ​മ​സ് ഐ​സ​ക് സ​ഖാ​വ് പ്ര​ഭാ​ക​ര​നെ വീ​ട്ടി​ലെ​ത്തി ക​ണ്ടു. പോ​യ​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. പ്ര​ക്ഷു​ബ്ധ​മാ​യി​രു​ന്ന കാ​ല​ത്തി​ലെ വി​പ്ല​വ​ച്ചൂ​രും ചൂ​ടും നേ​രി​ട്ട​റി​ഞ്ഞു. ആ ​അ​നു​ഭ​വം മ​ന്ത്രി തോ​മ​സ് ഐ​സ​ക് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ചു. ആ ​കു​റി​പ്പി​ന്‍റെ പൂ​ർ​ണ്ണ​രൂ​പം:-
വ​യ​ലാ​ര്‍ ര​ക്ത​സാ​ക്ഷി സ്മാ​ര​ക​ത്തി​ന്‍റെ മു​ന്നി​ല്‍ നി​ന്ന് വി​കാ​ര വി​ക്ഷു​ബ്ധ​നാ​യി അ​ല​റി മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ മു​ഖം ന​മ്മ​ളാ​രും മ​റ​ന്നി​രി​ക്കാ​ന്‍ ഇ​ട​യി​ല്ല . ജ​ന​യു​ഗം ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ വി ​എ​ന്‍ കൃ​ഷ്ണ​പ്ര​കാ​ശ് ക​ഴി​ഞ്ഞ തു​ലാം പ​ത്തി​നു പ​ക​ര്‍ത്തി​യ ചി​ത്രം അ​ന്ന് വൈ​റ​ൽ ആ​യി​രു​ന്നു . ക​ഴി​ഞ്ഞ ദി​വ​സം ക​ഞ്ഞി​ക്കു​ഴി​യി​ലെ ഒ​രു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഒ​രു ക​ത്ത് കി​ട്ടി. സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി സ​ഖാ​വ് ബാ​ല​യി​ല്‍ പ്ര​ഭാ​ക​ര​ന് സ​ഖാ​വി​നെ ഒ​ന്ന് കാ​ണാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട്, വീ​ട് ഒ​ന്ന് സ​ന്ദ​ര്‍ശി​ക്കാ​മോ എ​ന്ന് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ക​ത്ത്. ക​ത്തി​ല്‍ നി​ന്ന് ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ല. എ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​ല​ത്തി​ലെ തി​ര​ക്കു​ക​ള്‍ക്കി​ട​യി​ല്‍ നി​ന്നു സ​മ​യം ക​ണ്ടെ​ത്തി. വീ​ട്ടി​ല്‍ ചെ​ന്ന് ആ​ളെ ക​ണ്ട​പ്പോ​ള്‍ കൂ​ടു​ത​ല്‍ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍ ആ​വ​ശ്യ​മു​ണ്ടാ​യി​ല്ല . 93 വ​യ​സ് ക​ഴി​ഞ്ഞു. വേ​റൊ​ന്നും വേ​ണ്ട , സ​ഖാ​വി​നെ ഒ​ന്നു കാ​ണ​ണം എ​ന്നു മോ​ഹം അ​ത്ര​യേ​യു​ള്ളൂ .

പു​ന്ന​പ്ര വ​യ​ലാ​ര്‍ സ​മ​ര​കാ​ല​ത്ത് ചോ​ര തി​ള​യ്ക്കു​ന്ന 22 കാ​ര​ന്‍ ആ​യി​രു​ന്നു പ്ര​ഭാ​ക​ര​ന്‍.  ക​ള​വം​കോ​ടം ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ക്യാ​മ്പി​ല്‍ ആ​യി​രു​ന്നു . അ​വി​ടെ നി​ന്നു വാ​രി​ക്കു​ന്ത​വു​മാ​യി വ​യ​ലാ​റി​ലേ​ക്കു പോ​യ​താ​ണ് . കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​ട്ട​ന​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു . പ്ര​ഭാ​ക​ര​ന്‍ ക​സ്റ്റ​ഡി​യി​ലു​മാ​യി . ചേ​ര്‍ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ണ്ണി​ല്‍ കു​ഴി കു​ഴി​ച്ച് അ​തി​ല്‍ ഇ​ല വി​രി​ച്ചാ​യി​രു​ന്നു ക​സ്റ്റ​ഡി​യി​ലു​ള്ള​വ​ര്‍ക്ക് ക​ഞ്ഞി വീ​ഴ്ത്തി കൊ​ടു​ത്തി​രു​ന്ന​ത് . അ​തി​ലൊ​രു പോ​ലീ​സു​കാ​ര​ന്‍റെ വി​നോ​ദം ക​ഞ്ഞി കു​ടി​ക്കാ​ന്‍ കു​നി​യു​മ്പോ​ള്‍ അ​തി​ല്‍ കു​റ​ച്ചു മ​ണ്ണ് വാ​രി ഇ​ടു​ക എ​ന്ന​താ​യി​രൂ​ന്നു. ഒ​ന്ന് ര​ണ്ടു ത​വ​ണ പ്ര​ഭാ​ക​ര​ന്‍ അ​പേ​ക്ഷി​ച്ചു നോ​ക്കി, പ​ക്ഷെ പോ​ലീ​സു​കാ​ര​ന്‍ ത​ന്‍റെ ക്രൂ​ര​വി​നോ​ദം തു​ട​ര്‍ന്നു. സ​ഹി​കെ​ട്ട ഒ​രു ദി​വ​സം ചാ​ടി​യെ​ണീ​റ്റ് ക​ര​ണ​ക്കു​റ്റി​ക്ക് അ​ടി​ച്ചു. അ​തി​നെ തു​ട​ര്‍ന്ന് പോ​ലീ​സു​കാ​ര്‍ ന​ട​ത്തി​യ മ​ര്‍ദ്ദന​ത്തി​ല്‍ താ​ടി​യെ​ല്ല് പൊ​ട്ടി​യ​താ​ണ്, ഇ​ന്നും കോ​ടി​യി​രി​ക്കു​ന്ന​ത് . തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ആ​യി​രു​ന്നു പി​ന്നീ​ട് ത​ട​വ്‌ . ഇ​പ്പോ​ഴും പ​ഴ​യ ക​ഥ​ക​ള്‍ പ​റ​യു​മ്പോ​ള്‍ പ​ഴ​യ ആ​വേ​ശം തി​ര​ച്ചു വ​രും. സ്ട്രോ​ക്ക് വ​ന്നു സം​സാ​ര​ശേ​ഷി ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്, പ​റ​യു​ന്ന​തി​ല്‍ പാ​തി​യും തി​രി​യു​ന്നി​ല്ല . പ​ല​തും ഭാ​ര്യ സ​ര​സ​മ്മ ആ​ണു വി​ശ​ദീ​ക​രി​ച്ച​ത്. വ​യ​ലാ​റി​ലെ സി​പി എം ​എ​ല്‍ സി ​സെ​ക്ര​ട്ട​റി ആ​യി​രു​ന്നു . അ​ക്കാ​ല​ത്തെ ക​ഥ​ക​ള്‍ മ​ക​ള്‍ സി​നി ആ​ണു വി​വ​രി​ച്ച് ത​ന്ന​ത് . പ​ക്ഷാ​ഘാ​തം പി​ടി​പെ​ട്ടു കി​ട​പ്പി​ലാ​യി . അ​തി​നെ തു​ട​ര്‍ന്നാ​ണ് ക​ഞ്ഞി​ക്കു​ഴി​യി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത് . രോ​ഗ​ത്തി​ല്‍ നി​ന്ന് കു​റ​ച്ചൊ​ക്കെ വി​ടു​ത​ല്‍ നേ​ടി​യെ​ങ്കി​ലും പൂ​ര്‍ണ്ണാ​രോ​ഗ്യം പി​ന്നെ തി​രി​ച്ചു കി​ട്ടി​യി​ല്ല . മ​ക​ള്‍ സി​നി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സം .  സി​നി എ ​ഡി എ​സ് പ്ര​സി​ഡ​ണ്ട്‌ ആ​ണ് . ഞാ​ന്‍ ചെ​ല്ലു​മ്പോ​ള്‍ വീ​ട്ടി​ല്‍ എ ​ഡി എ​സ് സെ​ക്ര​ട്ട​റി സോ​യ​യും ഉ​ണ്ട് . ക​ത്തെ​ഴു​തി​യ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പി​ന്നെ കേ​ട്ട​റി​ഞ്ഞു വ​ന്ന കു​റ​ച്ച് അ​യ​ല​ത്തു​കാ​രും. കു​റ​ച്ചു നേ​രം പ​ഴ​യ ക​ഥ​ക​ള്‍ ഒ​ക്കെ പ​റ​ഞ്ഞി​രു​ന്നു . വ​ള​രെ പെ​ട്ടെ​ന്നു വീ​ട്ടി​ല്‍ ഒ​രം​ഗം പോ​ലെ​യാ​യി . പി​ന്നീ​ടു വ​രാം എ​ന്നു പ​റ​ഞ്ഞു എ​ഴു​ന്നേ​റ്റ​തോ​ടെ പ്ര​ഭാ​ക​ര​ന്‍ സ​ഖാ​വ് ഒ​റ്റ ക​ര​ച്ചി​ല്‍ , ഇ​പ്പോ​ഴി​ങ്ങ​നെ​യാ .സ​ഖാ​ക്ക​ള്‍ വ​ന്നു പോ​കു​മ്പോ​ഴെ​ക്കെ ക​ര​യും എ​ന്നു ഭാ​ര്യ സ​ര​സ​മ്മ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top