Flash News
Archives

Kerala

ഡോക്റ്ററുടെ മരണത്തിൽ ആർസിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

Published:17 April 2018

മേരിയുടെ മരണത്തിൽ ആർസിസിക്ക് വീഴ്ച പറ്റിയെന്നാണ് അവരുടെ ഭർത്താവും റാസൽഖൈമയിൽ ഫിസിഷ്യനുമായ ഡോ. റെജി ജേക്കബ് ആരോപിച്ചിരുന്നത്. ആർസിസിയിൽ ചികിത്സ തേടിയ വനിത ഡോക്റ്റർ ചികിത്സാപിഴവ് മൂലം മരിച്ചെന്ന  ഭർത്താവിന്‍റെ പ്രതികരണം സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് ആർസിസി അന്വേഷണം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ചികിത്സക്കിടെ ഡോ. മേരി റെജി മരിച്ച സംഭവത്തിൽ ആർസിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. ആശുപത്രിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തൽ. സാധ്യമാകുന്ന ചികിത്സകളൊക്കെയും നൽകിയിരുന്നു. രണ്ടാമതും ക്യാൻസർ ബാധിച്ച മേരി റെജി ഗുരുതരാവസ്ഥയിലായിരുന്നുവെന്നും  റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. 


 മേരിയുടെ മരണത്തിൽ ആർസിസിക്ക് വീഴ്ച പറ്റിയെന്നാണ് അവരുടെ ഭർത്താവും റാസൽഖൈമയിൽ ഫിസിഷ്യനുമായ ഡോ. റെജി ജേക്കബ് ആരോപിച്ചിരുന്നത്. ആർസിസിയിൽ ചികിത്സ തേടിയ വനിത ഡോക്റ്റർ ചികിത്സാപിഴവ് മൂലം മരിച്ചെന്ന  ഭർത്താവിന്‍റെ പ്രതികരണം സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് ആർസിസി അന്വേഷണം പ്രഖ്യാപിച്ചത്. ആഭ്യന്തര സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ആർസിസി ആഭ്യന്തര അന്വേഷണം നടത്തിയത്. ആർസിസി അഡീഷണൽ ഡയറക്റ്റർ ഡോ.രാംദാസ് അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തിയത്. ഡോക്റ്റർമാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡോ.റെജി ജേക്കബിന്‍റെ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നുമാണ് സമിതി കണ്ടെത്തിയത്.   


  മേരിക്ക് ആദ്യം ബാധിച്ച അർബുദം ചികിത്സിച്ചു ഭേദമാക്കിയെങ്കിലും പിന്നീട് വയറിലെ പ്ലീഹയിലെ രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ആർസിസിയിൽ ചികിത്സ തേടി. ചികിത്സയ്ക്കിടെയാണ് മേരി റെജിക്ക് മരണം സംഭവിച്ചത്. ശസ്ത്രക്രിയ മുതൽ പിഴവ് സംഭവിച്ചെന്നാണ് ഭർത്താവ് പറയുന്നത്. പലവട്ടം ആവശ്യപ്പെട്ടിട്ടും വിദഗ്ധ ചികിത്സ നൽകാൻ ഡോക്റ്റർമാർ തയാറായില്ല. മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് റഫർ ചെയ്യാനും വൈകി. ഒടുവിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ഭർത്താവ് ആരോപിച്ചിരുന്നത്.


 എന്നാൽ അന്വേഷണ റിപ്പോർട്ട് വെറും പ്രഹസനമാണെന്നു ഡോ.റെജി ജേക്കബ് പ്രതികരിച്ചു. ആർസിസിയിലെ ഡോക്റ്റർമാർക്കെതിരായുള്ള പരാതി അവർ തന്നെ അന്വേഷിച്ചാൽ എങ്ങനെയുണ്ടാകുമെന്നു എല്ലാവർക്കും അറിയാം. പരാതിക്കാരനായ എന്നോട് ഇതുവരെ പരാതി കേൾക്കുകയോ പ്രതികരണം ആരായുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top