Subpage Banner
Subpage Banner
21
September 2018 - 9:30 am IST

National

ചു​വ​പ്പ​ണി​ഞ്ഞ് ഹൈ​ദ​രാ​ബാ​ദ്, സി​പി​എം കോ​ണ്‍ഗ്ര​സി​ന് നാ​ളെ തു​ട​ക്കം

Published:17 April 2018

# സൂ​ര​ജ് സ​ജി

രാ​ജ്യ​ത്താ​കെ ആ​ളി​പ്പ​ട​ര്‍ന്ന ക​ര്‍ഷ​ക ‘ലോ​ങ്മാ​ര്‍ച്ച്’, സി​പി​എ​മ്മി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ തെ​ലു​ങ്കു​ദേ​ശം സ​മ്മാ​നി​ച്ച പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ര്‍മ​പ്പെ​ടു​ത്ത​ലു​ക​ള്‍, പി​ന്നെ മാ​ര്‍ക്സും, എം​ഗ​ല്‍സും, ലെ​നി​നും സി​പി​എ​മ്മി​ന്‍റെ 22ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​നെ​ത്തു​ന്ന​വ​രെ വ​ര​വേ​ല്‍ക്കാ​ന്‍ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഹൈ​ദ​രാ​ബാ​ദ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ന​ഗ​ര​വീ​ഥി​ക​ളും തെ​രു​വീ​ഥി​ക​ളും ചു​വ​പ്പ​ണി​ഞ്ഞു. 

ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യ​ത്താ​കെ ആ​ളി​പ്പ​ട​ര്‍ന്ന ക​ര്‍ഷ​ക ‘ലോ​ങ്മാ​ര്‍ച്ച്’, സി​പി​എ​മ്മി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ തെ​ലു​ങ്കു​ദേ​ശം സ​മ്മാ​നി​ച്ച പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ര്‍മ​പ്പെ​ടു​ത്ത​ലു​ക​ള്‍, പി​ന്നെ മാ​ര്‍ക്സും, എം​ഗ​ല്‍സും, ലെ​നി​നും സി​പി​എ​മ്മി​ന്‍റെ 22ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​നെ​ത്തു​ന്ന​വ​രെ വ​ര​വേ​ല്‍ക്കാ​ന്‍ ച​രി​ത്ര​മു​റ​ങ്ങു​ന്ന ഹൈ​ദ​രാ​ബാ​ദ് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ന​ഗ​ര​വീ​ഥി​ക​ളും തെ​രു​വീ​ഥി​ക​ളും ചു​വ​പ്പ​ണി​ഞ്ഞു. 

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് 780 പ്ര​തി​നി​ധി​ക​ളും 70ഓ​ളം നി​രീ​ക്ഷ​ക​രു​മാ​ണു സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക. നാ​ളെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി സ​മ്മേ​ള​നം ഉ​ദ്ഘാ​നം ചെ​യ്യും. തു​ട​ര്‍ന്നു അ​ഞ്ചു ദി​വ​സം നീ​ളു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. ലോ​ക ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. 
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പും, രാ​ഷ്‌​ട്രീ​യ അ​ട​വു ന​യ​രേ​ഖ​യും യോ​ഗം ച​ര്‍ച്ച ചെ​യ്യും. സീ​താ​റാം യെ​ച്ചൂ​രി പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യാ​യ​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സാ​ണ് ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന​ത്. 21ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് വി​ശാ​ഖ​പ​ട്ട​ണ​ത്താ​യി​രു​ന്നു. പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യാ​യി പ്ര​കാ​ശ് ക​രാ​ട്ട് ചു​മ​ത​ല ഒ​ഴി​ഞ്ഞ​തും സീ​താ​റാം യെ​ച്ചൂ​രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തും വി​ശാ​ഖ​പ​ട്ട​ണ​ത്തു ന​ട​ന്ന പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ലാ​യി​രു​ന്നു.
ഹ​രി​ത​നി​മ​യാ​വ​ലി മു​ന്‍നി​ര്‍ത്തി​യാ​ണ് 22ാം പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സ് ഒ​രു​ക്ക​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​പ്പു​ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​തും ത​ന​തു ശൈ​ലി​യി​ൽ. പ​ന​യോ​ല കൊ​ണ്ടാ​ണ് മേ​ല്‍ക്കൂ​ര. കു​രു​ത്തോ​ല​യും ഓ​ല​യും കൊ​ണ്ട് ഭ​ക്ഷ​ണ​പ്പു​ര അ​ല​ങ്ക​രി​ച്ചു. 

സ്റ്റീ​ല്‍ ഗ്ലാ​സു​ക​ളും വാ​ഴ​യി​ല​യും സ്റ്റീ​ല്‍ പ്ലേ​റ്റു​ക​ളു​മാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​രി​യു​ടെ മു​ഖ്യ​ക​വാ​ടം ഇ​ത്ത​വ​ണ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത് ക​ര്‍ഷ​ക മാ​ര്‍ച്ചി​നെ മു​ന്‍ നി​ര്‍ത്തി​യാ​ണ്. ലോ​ങ് മാ​ര്‍ച്ചി​നെ അ​നു​സ്മ​രി​ക്കു​ന്ന ത​ര​ത്തി​ല്‍ കൊ​ടി​യു​മേ​ന്തി മു​ന്‍പി​ലൂ​ടെ പോ​കു​ന്ന ക​ര്‍ഷ​ക​ന് പി​ന്നാ​ലെ അ​ണി​നി​ര​ക്കു​ന്ന ജ​ന​ത​യെ​യാ​ണ് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​പ​രി​വാ​ര്‍ ആ​ക്ര​മ​ങ്ങ​ളും രാ​ജ്യ​ത്ത് വ​ര്‍ധി​ച്ചു വ​രു​ന്ന വ​ര്‍ഗീ​യ ക​ലാ​പ​ങ്ങ​ളു​ടേ​യും ടാ​ബ്ലോ​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഹൈ​ദ​രാ​ബാ​ദി​ന്‍റെ ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പോ​ലും കൂ​ടു​ത​ല്‍ പ്ര​ച​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ സം​ഘാ​ട​ക​ര്‍ക്കാ​യി​ട്ടു​ണ്ട്. മ​ര​ങ്ങ​ളി​ല്‍ ചാ​യം പൂ​ശു​ന്ന​തി​ന് പ​ക​ര​മാ​യി ഇ​ത്ത​വ​ണ ചി​ത്ര​ങ്ങ​ള്‍ പ​തി​പ്പി​ച്ച തു​ണി​ക​ള്‍ മ​ര​ത്തി​ല്‍ ചു​റ്റു​ക​യാ​യി​രു​ന്നു. ച​രി​ത്ര ചു​വ​ര്‍ചി​ത്ര​ങ്ങ​ളും ചു​വ​രെ​ഴു​ത്തു​ക​ളും പ്ര​ച​ര​ത്തി​ന് മി​ഴി​വേ​കി​യ​പ്പോ​ള്‍ ഫ്ള​ക്സ് ബോ​ര്‍ഡു​ക​ള്‍ ഒ​ഴി​വാ​ക്കാ​നും സം​ഘാ​ട​ക​ര്‍ക്ക് ക​ഴി​ഞ്ഞു. തെ​ലു​ങ്കാ​നാ​യു​ടെ ത​ന​ത് അ​ല​ങ്കാ​ര ശൈ​ലി​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​നി​ധി സ​മ്മേ​ള​ന വേ​ദി​യു​ടെ നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 
സി​പി​എ​മ്മി​ന്‍റെ മു​ന്‍കാ​ല പോ​രാ​ട്ട​ങ്ങ​ളേ​യും സി​പി​എം ര​ക്ത​സാ​ക്ഷി​ക​ളേ​യും സം​ഘ​പ​രി​വാ​ര്‍ അ​ക്ര​മ​ങ്ങ​ളേ​യും ഓ​ര്‍മ​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ര്‍ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​രി​ത്ര പ്ര​ദ​ര്‍ശ​നം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എ​മ്മി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ന്‍റെ മു​ഖ്യ​ല​ക്ഷ്യ​മെ​ന്ന് എം.​എ. ബേ​ബി പ​റ​ഞ്ഞു. 
രാ​ജ്യ​ത്ത് വ​ര്‍ധി​ച്ചു വ​രു​ന്ന വ​ര്‍ഗീ​യ​ത​യ്ക്കെ​തി​രേ വ​ലി​യ മു​ന്നേ​റ്റം രാ​ജ്യ​ത്ത് രൂ​പ​പ്പെ​ടേ​ണ്ട​തു​ണ്ട്. അ​ത്ത​രം മു​ന്നേ​റ്റ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​യ്ക്കാ​ന്‍ ക​ര്‍ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ സി​പി​എ​മ്മി​നാ​യി. 
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബി​ജെ​പി സ​ര്‍ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ളും സ​മ്മേ​ള​നം ച​ര്‍ച്ച ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ല്‍ രൂ​പ​പ്പെ​ടു​ന്ന അ​ടു​വ​ന​യ​ത്തി​ന് അ​ടി​സ്ഥാ​നി​പ്പെ​ടു​ത്തി​യാ​യി​രി​ക്കും സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക. രാ​ജ്യ​ത്ത് കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കും നേ​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​മ്പോ​ഴും കു​റ്റ​വാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ട് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും എം.​എ. ബേ​ബി കു​റ്റ​പ്പെ​ടു​ത്തി.


വാർത്തകൾ

Sign up for Newsletter



top