Flash News
Archives

National

ഉത്തരേന്ത്യയിൽ അപ്രതീക്ഷിത നോട്ട് ക്ഷാമം: പലയിടത്തും എടിഎമ്മുകൾ കാലി

ഉത്തരേന്ത്യയിൽ അപ്രതീക്ഷിത നോട്ട് ക്ഷാമം: പലയിടത്തും എടിഎമ്മുകൾ കാലി

Published:17 April 2018

രാജ്യത്ത് നോട്ട് ക്ഷാമമില്ലെന്ന് ധനകാര്യസഹമന്ത്രി എസ്.പി. ശുക്ല അവകാശപ്പെട്ടു. അടിയന്തിരമായി എടിഎമ്മുകളിൽ പണം എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്നും കൂടുതൽ പണമുള്ള എടിഎമ്മുകളിൽ നിന്ന് പണം സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം

കൊച്ചി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപ്രതീക്ഷിത നോട്ട് ക്ഷാമം രൂക്ഷമാകുന്നു. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകളിൽ പണമില്ലെന്ന് റിപ്പോർട്ട്. കര്‍ണാടക മഹാരാഷ്‌ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും കേരളത്തില്‍ ചിലയിടങ്ങളിലും എടിഎമ്മുകളിൽ കാശില്ല. ഇത് സംബന്ധിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിട്ടുളളത്. കൊച്ചിയില്‍ ചിലയിടങ്ങളില്‍ എടിഎമ്മുകള്‍ അടഞ്ഞുകിടക്കുകയാണ്. ഡല്‍ഹിയിലെ ആര്‍കെ പുരത്തിലും ഖാന്‍പൂരിലും നിരവധി എടിഎമ്മുകള്‍ പണമില്ലാതെ കാലിയാണ്. 


 നോട്ട് നിരോധനനാളുകളിലേതു പോലെ പല എടിഎമ്മുകൾക്ക് മുന്നിലും നീണ്ട നിര തന്നെ കാണാം. ഹൈദരാബാദ് നഗരത്തിലെ പല എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ കഴിയുന്നില്ലെന്ന് വാർത്താ ഏജൻസികളോട്  നിരവധി പേരാണ് പ്രതികരിച്ചത്. ഇന്നലെ മുതല്‍ വാരണാസിയിലും പണമില്ലെന്ന് ആളുകള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ അടിയന്തര നടപടി എടുക്കാനായി ധനമന്ത്രാലയം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതരെ കണ്ടതായും റിപ്പോര്‍ട്ടുണ്ട്. 


  എന്നാൽ രാജ്യത്ത് നോട്ട് ക്ഷാമമില്ലെന്ന് ധനകാര്യസഹമന്ത്രി എസ്.പി. ശുക്ല അവകാശപ്പെട്ടു. അടിയന്തിരമായി എടിഎമ്മുകളിൽ പണം എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രശ്നം പഠിക്കാൻ ഉന്നതതല സമിതി രൂപീകരിക്കുമെന്നും കൂടുതൽ പണമുള്ള എടിഎമ്മുകളിൽ നിന്ന് പണം സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർബിഐ അനുമതി നൽകിയാൽ കമ്മിറ്റി വഴി പണം നൽകാൻ തയാറാണ്. പ്രശ്നപരിഹാരത്തിന് മുന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സാധരണനിലയിലാകാൻ മൂന്നു ദിവസമെങ്കിലും വേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.


  ഉത്സവ സീസണില്‍ ജനങ്ങള്‍ കൂടുതൽ പണം പിന്‍വലിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. വിപണിയില്‍ നിന്നും 2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാവുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. നോട്ട് നിരോധനത്തിന് മുമ്പ് 15 ലക്ഷം കോടിയുടെ കറന്‍സികളാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇത് പതിനാറര ലക്ഷം കോടിയായി ഉയർന്നു. എന്നിട്ടും 2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമാവുന്നുവെന്നായിരുന്നു ചൗഹാന്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും നോട്ട് ക്ഷാമം ഉണ്ടെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter