18
June 2019 - 10:16 am IST

Download Our Mobile App

Flash News
Archives

Hollywood

amber-heard-johnny-depp

ആഴ്ച തോറും ഫോൺ നമ്പർ മാറ്റേണ്ട സ്ഥിതി: ജോണി ഡെപ്പിനെതിരെ മുൻ ഭാര്യ

Published:28 December 2018

ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാകാനാണ് തന്‍റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ മൂലം തന്‍റെ കരിയറില്‍ ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വന്നു.

പൈറേറ്റ്സ് ഒഫ് ദി കരീബിയൻ ചിത്രങ്ങളിലെ ജാക്ക് സ്പാരോയായി ആരാധാകരരുടെ മനം കവർന്ന താരമാണ് ജോണി ഡെപ്പ്. എന്നാൽ താരത്തിന്‍റെ പേരിൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര സുഖകരമല്ല. ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് താരത്തിന്‍റെ മുൻ ഭാര്യയും അക്വാമാനിലെ പ്രധാന നായികയുമായ അമ്പർ ഹേഡ്.

ഡെപ്പിൽ നിന്നും നേരിടേണ്ടി വന്ന ഗാർഹിക പീഡനത്തെക്കുറിച്ചു തുറന്നു പറഞ്ഞ തനിക്ക് വധഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ആഴ്ചതോറും ഫോൺ നമ്പർ മാറ്റേണ്ട ഗതികേടിലാണെന്നും അമ്പർ ഹേഡ് വെളിപ്പെടുത്തി. 

ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് പ്രചോദനമാകാനാണ് തന്‍റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. ഈ വെളിപ്പെടുത്തല്‍ മൂലം തന്‍റെ കരിയറില്‍ ധാരാളം പ്രയാസങ്ങൾ നേരിടേണ്ടി വന്നു. പല സിനിമകളിൽ നിന്നും പുറത്താക്കി. കരിമ്പട്ടികയില്‍ ചെയ്യപ്പെട്ടാൽ ഒരിക്കലും ഒരു നടിയായി തുടരാനാവില്ലെന്നാണ് സിനിമ രംഗത്തുനിന്നും കിട്ടിയ ഉപദേശം.  

ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത റോളിൽ നിന്ന് അവരെന്നെ മാറ്റി. ഗ്ലോബൽ ഫാഷൻ ബ്രാൻഡിന്‍റെ പരസ്യത്തില്‍ നിന്നും പുറത്താക്കി. വ്യക്തി ജീവിതത്തിലെ ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനാലാണ് ഇതെല്ലാം സംഭവിച്ചത്. അമ്പർ വ്യക്തമാക്കി.

എന്നാൽ അമ്പറിന്‍റെ ആരോപണങ്ങളെല്ലാം അസത്യമാണെന്നാണ് ഡെപ്പിന്‍റെ വാദം. പൈറേറ്റ്സ് ഒഫ് ദി കരീബിയൻ സീരിസിൽ നിന്നും ഡെപ്പിനെ പുറത്താക്കിയത് വ്യക്തി ജീവിതത്തിലെ താളപ്പിഴകൾ മൂലമാണെന്നും റിപ്പോർട്ടുകളുണ്ട്. 2015ൽ വിവാഹിതരായ ഇവർ 2017ൽ വിവാഹ മോചിതരായി. 


വാർത്തകൾ

Sign up for Newsletter



top