ISL-2018-219
18
January 2019 - 11:24 pm IST

Offbeat

paipra-radhakrishnan-interview

ച​രി​ത്രം പ​റ​യു​ന്ന ക​ത്തു​ക​ൾ

Published:30 December 2018

# ഹിമ പ്രകാശ്

ഒ​രു കാ​ല​ത്ത് ക​ത്തു​ക​ളോ​ളം മ​നു​ഷ്യ​ന്‍റെ വി​കാ​ര​ങ്ങ​ള​റി​ഞ്ഞി​രു​ന്ന ഒ​രു മാ​ധ്യ​മം വേ​റെ​യു​ണ്ടാ​യി​രു​ന്നി​ല്ല, ക​ത്തു​ക​ൾ ക​ഥ പ​റ​ഞ്ഞി​രു​ന്ന കാ​ലം. സൗ​ഹൃ​ദ​വും, പ്ര​ണ​യ​വും വി​ര​ഹ​വു​മെ​ല്ലാം അ​ക്ഷ​ര​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് മ​ല​യാ​ളി​ക​ൾ എ​ഴു​തി​തീ​ർ​ത്തു. കാ​ലം മാ​റി ക​ത്തു​ക​ൾ​ക്ക് പ​ക​ര​ക്കാ​ര​നാ​യി മ​റ്റ് പ​ല മാ​ധ്യ​മ​ങ്ങ​ളും ക​ട​ന്നു​വ​ന്നു.

ഒ​രു കാ​ല​ത്ത് ക​ത്തു​ക​ളോ​ളം മ​നു​ഷ്യ​ന്‍റെ വി​കാ​ര​ങ്ങ​ള​റി​ഞ്ഞി​രു​ന്ന ഒ​രു മാ​ധ്യ​മം വേ​റെ​യു​ണ്ടാ​യി​രു​ന്നി​ല്ല, ക​ത്തു​ക​ൾ ക​ഥ പ​റ​ഞ്ഞി​രു​ന്ന കാ​ലം. സൗ​ഹൃ​ദ​വും, പ്ര​ണ​യ​വും വി​ര​ഹ​വു​മെ​ല്ലാം അ​ക്ഷ​ര​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് മ​ല​യാ​ളി​ക​ൾ എ​ഴു​തി​തീ​ർ​ത്തു. കാ​ലം മാ​റി ക​ത്തു​ക​ൾ​ക്ക് പ​ക​ര​ക്കാ​ര​നാ​യി മ​റ്റ് പ​ല മാ​ധ്യ​മ​ങ്ങ​ളും ക​ട​ന്നു​വ​ന്നു.  

പോ​സ്റ്റ്പെ​ട്ടി​യും ഇ​ല്ലെ​ന്‍റു​ക​ളും മ​ഷി കു​പ്പി​യു​മൊ​ക്കെ ഓ​ർ​മ​ക​ളി​ൽ മാ​ത്ര​മാ​യി. ത​ന്‍റെ സ്വ​കാ​ര്യ ശേ​ഖ​ര​ത്തി​ലു​ള്ള സാ​ഹി​ത്യ, രാ​ഷ്‌​ട്രീ​യ, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​രു​ടെ ക​ത്തു​ക​ൾ ഹ​സ്താ​ക്ഷ​ര ശേ​ഖ​ര​മെ‌​ന്ന പേ​രി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ.

എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്കം...​ക​ത്തു​ക​ളി​ലേ​ക്കു​ള്ള വ​ഴി...

എ​ഴു​പ​തു​ക​ളി​ൽ മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് എ​ഴു​ത്തി​ലേ​ക്ക് ഇ​ദ്ദേ​ഹം ക​ട​ക്കു​ന്ന​ത്. എ​ഴു​പ​തു​ക​ളി​ൽ ത​ന്നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ ക​ഥാ​സ​മി​തി രൂ​പ​പ്പെ​ടു​ന്ന​തും. എം.​അ​ച്യു​ത​ൻ, എ​സ്.​കെ മാ​രാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ സാ​ഹി​ത്യ​കാ​രാ​യി​രു​ന്നു ക​ഥാ​സ​മി​തി​ക്ക് പി​ന്നി​ൽ. ക​ഥാ​സ​മി​തി​യി​ലേ​ക്ക് എ​ഴു​തു​വാ​ൻ വേ​ണ്ടി​യാ​ണ് പ്ര​മു​ഖ​രാ​യ പ​ല​ർ​ക്കും പാ​യി​പ്ര ക​ത്തു​ക​ളെ​ഴു​തി തു​ട​ങ്ങി​യ​ത്. അ​ങ്ങ​നെ മ​ല​യാ​ള സാ​ഹി​ത്യ​ത്തെ ലോ​ക​സാ​ഹി​ത്യ​ത്തി​ലേ​ക്കു​യ​ർ​ത്തി​യ പ​ല​രു​ടെ​യും കൈ​യ്യെ​ഴു​ത്തു​ക​ൾ പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ന് സ്വ​ന്ത​മാ​യി. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഒ.​വി വി​ജ​യ​ൻ, ത​ക​ഴി തു​ട​ങ്ങി പ്ര​ശ​സ്ത​രെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന് ക​ത്തു​ക​ളെ​ഴു​തി. 1974 ൽ ​ക​ഥ 74 എ​ന്ന പേ​രി​ൽ ക​ഥാ​സ​മി​തി പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു.  

ക​ത്തു​ക​ളും ക​ഥ പ​റ​യും...

ഓ​രോ ക​ത്തു​ക​ളും പ​റ​യു​ന്ന​ത് ഓ​രോ​രോ ക​ഥ​ക​ളാ​ണ്. ഒ.​വി വി​ജ​യ​ൻ പാ​യി​പ്ര​യ്ക്ക് അ​യ​ച്ച ക​ത്ത് ഒ​രു ക​ഥ​യാ​യി​രു​ന്നു. ഖ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​കാ​ര​ന്‍റെ അ​ധി​ക​മാ​രും വാ​യി​ച്ചി​ട്ടി​ല്ലാ​ത്ത ആ ​ക​ഥ​യു​ടെ കൈ​യ്യെ​ഴു​ത്ത്പ്ര​തി പാ​യി​പ്ര​യു​ടെ കൈ​യി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ത്തി​ലൂ​ടെ അ​യ​ച്ച ക​ഥ​യു​ടെ പേ​ര് അ​ക്ബ​ർ ച​ക്ര​വ​ർ​ത്തി​യെ​ന്നാ​യി​രു​ന്നു. കാ​ല​ഘ​ട്ട​ത്തി​ന്‍റെ  പ്ര​ത്യേ​ക​ത​ക​ളും അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​മൊ​ക്കെ വി​ജ​യ​ന്‍റെ ക​ത്തു​ക​ളി​ൽ നി​റ​ഞ്ഞു നി​ന്നു. 

എം.​പി നാ​രാ​യ​ണ​പി​ള്ള​യു​ടെ ക​ത്തി​ൽ അ​ദ്ദേ​ഹം സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് വാ​ങ്ങാ​തെ​യി​രു​ന്ന​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​കു​തി അ​ട​യ്ക്കു​ന്ന പ​ണം അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ട​യെ​ന്നു പ​റ​ഞ്ഞാ​ണ​ദ്ദേ​ഹം നി​ര​സി​ച്ച​തെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. ക​ത്തു​ക​ളി​ലൂ​ടെ വെ​റും വാ​ക്കു​ക​ൾ മാ​ത്ര​മാ​യി​രു​ന്നി​ല്ല ഓ​രോ​രു​ത്ത​രു​ടെ​യും വ്യ​ക്തി​ത്വ​വും നി​ല​പാ​ടു​ക​ളും പ്ര​ക​ട​മാ​കു​മെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു. പ്രി​യ എ​ഴു​ത്തു​കാ​രു​ടെ​യെ​ല്ലാം കൂ​ടി 120 ക​ത്തു​ക​ളാ​ണ് നി​ധി പോ​ലെ ഇ​ദ്ദേ​ഹം കാ​ത്തു സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ക​ത്തു​ക​ൾ മാ​ത്ര​മ​ല്ല പ്ര​ശ​സ്ത​രാ​യ കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളു​ടെ കാ​ർ​ട്ടൂ​ണു​ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. 

ക​ത്തു​ക​ളി​ലെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ...

ഒ.​വി വി​ജ​യ​ന്‍റെ ക​ത്ത് വാ​യി​ച്ചാ​ൽ ഒ​രു ശി​ൽ​പ്പം പോ​ലെ​യി​രി​ക്കു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ക്ഷം. അ​ക്ഷ​ര​ങ്ങ​ളു​ടെ ഭം​ഗി​യും വ​ടി​വും എ​ല്ലാം ചേ​ർ​ന്നു വ​രു​മ്പോ​ൾ വാ​യി​ക്കു​ന്ന​വ​ർ​ക്ക് അ​ത് ഭം​ഗി​യു​ള്ള ശി​ല്പ​മാ​ണ​ന്നേ തോ​ന്നു. സ​ഞ്ചാ​ര സാ​ഹി​ത്യ​ത്തി​ന് പു​തി​യ മാ​നം സൃ​ഷ്ടി​ച്ചെ​ടു​ത്ത സാ​ഹി​ത്യ​കാ​ര​ൻ എ​സ്.​കെ പൊ​റ്റെ​ക്കാ​ട് ക​ത്തെ​ഴു​തു​മ്പോ​ൾ നി​റ​ങ്ങ​ളു​ടെ മാ​യി​ക​ലോ​ക​മാ​ണ് കാ​ണാ​ൻ ക​ഴി​യു​ക​യെ​ന്നും മ​റ്റൊ​രു ക​ണ്ടെ​ത്ത​ലാ​ണ്. പ​ച്ച​യും ചു​വ​പ്പും നീ​ല​യും തു​ട​ങ്ങി നി​റ​ങ്ങ​ളെ​ല്ലാം അ​ക്ഷ​ര​ങ്ങ​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടും. വി.​കെ.​എ​ൻ, എം.​പി നാ​രാ​യ​ണ​പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ ക​ത്തു​ക​ൾ മി​നി ക​ഥ വാ​യി​ക്കു​ന്ന​തു പോ​ലെ​യാ​ണ്. യൂ​സ​ഫ​ലി കേ​ച്ചേ​രി, സു​കു​മാ​ർ അ​ഴീ​ക്കോ​ട് എ​ന്നി​വ​രു​ടെ കൈ​പ്പ​ട വാ​യി​ച്ചെ​ടു​ക്കാ​ൻ കു​റ​ച്ച് പാ​ടു​പ്പെ​ടു​മെ​ന്ന​തും മ​റ്റൊ​രു കാ​ര്യം.

പ്ര​ത്യേ​ക​ത​ക​ൾ നി​റ​ഞ്ഞ ക​ത്തു​ക​ളൊ​ക്കെ​യും ച​രി​ത്ര​ത്തി​ലെ ത​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്. വാ​യി​ച്ചും കേ​ട്ടു​മ​റി​ഞ്ഞി​ട്ടു​ള്ള എ​ഴു​ത്തു​കാ​രു​ടെ സ്വ​ന്തം കൈ​പ്പ​ട ക​ണ്ട് അ​വ​രെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യു​വാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബ​ഷീ​റി​നെ വാ​യി​ച്ചും കേ​ട്ടും പ​രി​ച​യ​മു​ള്ള ഒ​രു കു​ട്ടി​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യ​ക്ഷ​രം കൂ​ടി കാ​ണു​വാ​നു​ള്ള സു​വ​ർ​ണാ​വ​സ​രം. ഇ​തി​ല​പ്പു​റം ഒ​രു സാ​ഹി​ത്യ​കാ​ര​നെ എ​ങ്ങ​നെ മ​റ്റൊ​രാ​ൾ​ക്ക് മ​ന​സി​ലാ​കും.

നാ​ടി​ന്‍റെ എ​ഴു​ത്തു​കാ​രു​ടെ ക​ത്തു​ക​ൾ നാ​ടി​നു ത​ന്നെ....

പു​തു​വ​ർ​ഷ​ത്തി​ൽ വി​ട്ടൂ​ർ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ ലൈ​ബ്ര​റി​ക്ക് ത​ന്‍റെ കൈ​യി​ലു​ള്ള പ്ര​ശ​സ്ത​രാ​യ എ​ഴു​ത്തു​കാ​രു​ടെ ക​ത്തു​ക​ൾ കൈ​മാ​റു​ക​യാ​ണ് പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ. ത​ക​ഴി, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം.​ടി, മാ​ധ​വി​ക്കു​ട്ടി, ഒ.​വി വി​ജ​യ​ൻ, എം.​പി നാ​രാ​യ​ണ​പി​ള്ള, സ​ക്ക​റി​യ, ഒ.​എ​ൻ.​വി, പി.​ഭാ​സ്ക്ക​ര​ൻ, പി.​പ​ത്മ​രാ​ജ​ൻ, രാ​മു കാ​ര്യാ​ട്ട്, കാ​ക്ക​നാ​ട​ൻ, എം.​മു​കു​ന്ദ​ൻ, പു​ന​ത്തി​ൽ കു​ഞ്ഞ​ബ്ദു​ള്ള, ഉ​റൂ​ബ്, ഇ.​മൊ​യ്തു മൗ​ല​വി, എ.​കെ ആ​ന്‍റ​ണി, എം. ​ഗോ​വി​ന്ദ​ൻ, യൂ​സ​ഫ​ലി കേ​ച്ചേ​രി, അ​ക്കി​ത്തം, ബാ​ലാ​മ​ണി​യ​മ്മ അ​ങ്ങ​നെ ഇ​ത്ര​യും നാ​ൾ ത​ന്‍റേ​താ​യി കാ​ത്തു​വ​ച്ച സ്വ​കാ​ര്യ സ്വ​ത്തി​ന് നാ​ടി​നും സ്വ​ന്ത​മാ​കു​ക​യാ​ണ്. ഹ​സ്താ​ക്ഷ​ര ശേ​ഖ​ര​മെ​ന്ന പേ​രി​ൽ കൈ​പ്പ​ട​ക​ളും കാ​ർ​ട്ടൂ​ണു​ക​ളും ലൈ​ബ്ര​റി​യി​ൽ ഡി​ജി​റ്റ​ലാ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top