Flash News
Archives

Cricket

ഐപിഎൽ: ആദ്യജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നു ബാംഗ്ലൂരിനെ നേരിടുന്നു

Published:17 April 2018

മും​ബൈ ഇ​ന്ത്യ​ൻ​സ് ഇ​ന്ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ നേ​രി​ടും

മ​ത്സ​രം രാ​ത്രി 8.00 ന്

​മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​രു വി​ജ​യം കൊ​തി​ച്ച് മും​ബൈ ഇ​ന്ത്യ​ൻ​സ് ഇ​ന്ന് ഇ​റ​ങ്ങു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പോ​ലും മും​ബൈ​യ്ക്ക് ജ​യി​ക്കാ​നാ​യി​ല്ല. എ​ന്നാ​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ബാം​ഗ്ലൂ​രി​ന് ഒ​രു ജ​യം സ്വ​ന്ത​മാ​യു​ണ്ട്. ഇ​ന്ന് മും​ബൈ​യി​ലെ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ വൈ​കി​ട്ട് എ​ട്ട് മു​ത​ലാ​ണ് മ​ത്സ​രം.  

ടി-20 ​ക്രി​ക്ക​റ്റി​ലെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബാ​റ്റ്സ്മാ​ന്മാ​രാ​ണ് ഇ​രു​ടീ​മു​ക​ളി​ലു ക​ളി​ക്കു​ന്ന​തെ​ങ്കി​ലും ഇ​തു​വ​രെ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന മി​ക​വി​ലേ​ക്ക് എ​ത്താ​ൻ ഇ​രു​കൂ​ട്ട​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും അ​വ​സാ​ന ഓ​വ​റി​ലാ​ണ് മും​ബൈ തോ​ൽ​വി​യ​റി​ഞ്ഞ​ത്. അ​തി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ അ​വ​സാ​ന പ​ന്തി​ലും. 

സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ടും, ര​ണ്ടാം മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ടും അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ഡ​യ​ർ​ഡെ​വി​ൾ​സി​നോ​ടു​മാ​ണ് മും​ബൈ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. നി​ല​വി​ലെ ചാം​പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ൾ. ഓ​പ്പ​ണ​ർ സൂ​ര്യ​കു​മാ​ർ യാ​ദ​വ് റ​ൺ​സ് ക​ണ്ടെ​ത്തു​ണ്ടെ​ങ്കി​ലും, നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ, പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​രും, വെ​സ്റ്റ്ഇ​ൻ​ഡീ​സ് സൂ​പ്പ​ർ​താ​രം കി​രോ​ൺ പൊ​ളാ​ർ​ഡും ഫോ​മി​ലെ​ത്താ​ത്താ​ണ് മും​ബൈ​യെ വ​ല​ക്കു​ന്ന​ത്. ലെ​ഗ് സ്പി​ന്ന​ർ മാ​യ​ങ്ക് മാ​ർ​ക്ക​ണ്ഡേ​യ​യും, സീ​മ​ർ​മാ​രാ​യ മു​സ്തി​ഫി​സു​ർ റ​ഹ്മാ​നും, ജ​സ്പ്രീ​ത് ബും​മ്ര​യും റ​ണ്ണൊ​ഴു​ക്ക് ത​ട​യു​ന്ന​തി​നൊ​പ്പം വി​ക്ക​റ്റും നേ​ടു​ന്ന​താ​ണ് മും​ബൈ ക്യാം​പി​ന് ആ​ശ്വാ​സം സ​മ്മാ​നി​ക്കു​ന്ന​ത്. 

കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ട് തോ​റ്റാ​ണ് ബാം​ഗ്ലൂ​ർ തു​ട​ങ്ങി​യ​തെ​ങ്കി​ലും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കി​ങ്സ് ഇ​ല​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​വ​ർ ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ ബാ​റ്റി​ങ്ങ് വെ​ടി​ക്കെ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 19 റ​ൺ​സി​നാ​ണ് ബം​ഗ്ലൂ​രി​നെ ത​ക​ർ​ത്ത​ത്. 

പ​ഞ്ചാ​ബി​നെ​തി​രേ ഒ​രു ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ഉ​മേ​ഷ് യാ​ദ​വ്, ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ വ​ൻ​തോ​തി​ൽ റ​ൺ​സ് വ​ഴ​ങ്ങി. എ​ന്നാ​ൽ 22 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ യു​സു​വേ​ന്ദ്ര ച​ഹ​ലി​ന്‍റെ പ്ര​ക​ട​നം തോ​ൽ​വി​യി​ലും മി​ക​ച്ച നി​ന്നു. ബ്ര​ണ്ട​ൻ മ​ക്കെ​ല്ലം, എ.​ബി. ഡി​വി​ല്ല്യേ​ഴ്സ് എ​ന്നി​വ​ർ സീ​സ​ണി​ൽ ഇ​തു​വ​രെ ഫോ​മി​ലെ​ത്തി​യി​ട്ടി​ല്ലാ​ത്ത​ത് ബം​ഗ്ലൂ​ർ ക്യാം​പി​ൽ വ​ലി​യ നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നെ​തി​രേ അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പ്ര​ക​ട​നം ടീ​മി​ന് ആ​ത്മ​വി​ശ്വാ​സം സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top