ISL-2018-219
15
December 2018 - 9:51 am IST
Flash News
Archives

Other news

കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യ മൂന്നാം സ്ഥാനത്ത്

Published:17 April 2018

മ​ട​ക്കം ത​ല​യു​യ​ർ​ത്തി !

26 സ്വ​ര്‍ണ​വും 20 വെ​ള്ളി​യും
20 വെ​ങ്ക​ല​വുമടക്കം
66 മെ​ഡ​ലു​ക​ളാ​ണ്
ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ഗോ​ള്‍ഡ് കോ​സ്റ്റ്: ഇ​രു​പ​ത്തി​യൊ​ന്നാ​മ​ത് കോ​മ​ണ്‍വെ​ല്‍ത്ത് മൂ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി ത​ല​യു​യ​ർ​ത്തി ഇ​ന്ത്യ മ​ട​ങ്ങി. മെ​ഡ​ല്‍ നേ​ട്ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ ഇ​തു​വ​രെ​യു​ള്ള കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച മൂ​ന്നാ​മ​ത്തെ ഗെ​യിം​സാ​ണി​ത്. 26 സ്വ​ര്‍ണ​വും 20 വെ​ള്ളി​യും 20 വെ​ങ്ക​ല​വും സ​ഹി​തം 66 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഗ്ലാ​സ്‌​കോ ഗെ​യിം​സി​ല്‍ 64 മെ​ഡ​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം. 2010-ല്‍ ​ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഗെ​യിം​സി​ല്‍ 38 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 101 മെ​ഡ​ല്‍ വെ​ട്ടി​പ്പി​ടി​ച്ച​താ​ണ് ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച പ്ര​ക​ട​നം. അ​ന്ന് ഓ​സ്ട്രേ​ലി​യ​യ്ക്ക് പി​റ​കി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​ന്ത്യ എ​ത്തി​യി​രു​ന്നു. 2002 മ​ഞ്ച​സ്റ്റ​ര്‍ ഗെ​യിം​സി​ല്‍ 69 മെ​ഡ​ലും ഇ​ന്ത്യ​ക്ക് ല​ഭി​ച്ചി​രു​ന്നു.

80 സ്വ​ര്‍ണ​വും 59 വെ​ള്ളി​യും 59 വെ​ങ്ക​ല​വും സ​ഹി​തം 198 മെ​ഡ​ലു​ക​ളോ​ടെ ആ​തി​ഥേ​യ​രാ​യ ഓ​സ്‌​ട്രേ​ലി​യ​യാ​ണ് ഇ​ത്ത​വ​ണ ഒ​ന്നാം സ്ഥാ​ന​ത്ത്. 45 സ്വ​ര്‍ണ​വും 45 വെ​ള്ളി​യും 46 വെ​ങ്ക​ലു​മാ​യി ഇം​ഗ്ല​ണ്ട് ര​ണ്ടാം സ്ഥാ​ന​ത്തും. മൂ​വ​ര്‍ണ പ​താ​ക​യ്ക്ക് കീ​ഴി​ല്‍ ഇ​രു​ന്നൂ​റോ​ളം താ​ര​ങ്ങ​ല്‍ പ​ങ്കെ​ടു​ത്താ​ണ് 66 മെ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. ബാ​ഡ്മി​ന്‍റ​ണി​ലെ ഇ​ന്ത്യ​യു​ടെ പു​രു​ഷ ഡ​ബി​ള്‍സ് ജോ​ഡി​യു​ടെ വെ​ങ്ക​ല നേ​ട്ട​ത്തോ​ടെ ഗോ​ള്‍ഡ് കോ​സ്റ്റി​ലെ ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ ശ്ര​മ​ങ്ങ​ള്‍ക്ക് അ​വ​സാ​നി​ച്ച​ത്. ഷൂ​ട്ടി​ങ് ഇ​ന​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ മെ​ഡ​ലു​ക​ള്‍ ഇ​ന്ത്യ വെ​ടി​വെ​ച്ചി​ട്ട​ത്. ഏ​ഴ് സ്വ​ര്‍ണ​വും നാ​ല് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും സ​ഹി​തം 16 മെ​ഡ​ല്‍ ഷൂ​ട്ടി​ങ്ങി​ല്‍ പി​റ​ന്നു. ഗു​സ്തി​യി​ല്‍ 12, ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ ഒ​മ്പ​ത്, ബോ​ക്‌​സി​ങ്ങ് റി​ങ്ങി​ല്‍ ഒ​മ്പ​ത്, ടേ​ബി​ള്‍ ടെ​ന്നീ​സി​ല്‍ എ​ട്ട്, ബാ​ഡ്മി​ന്‍റ​ണി​ല്‍ ആ​റ്, അ​ത്‌​ല​റ്റി​ക്‌​സി​ല്‍ മൂ​ന്ന്, സ്‌​ക്വാ​ഷി​ല്‍ ര​ണ്ട്, പ​വ​ര്‍ലി​ഫ്റ്റി​ങ്ങി​ല്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ നേ​ട്ടം. 

വ​നി​ത സിം​ഗി​ള്‍സ് ടേ​ബി​ള്‍ ടെ​ന്നീ​സി​ലെ സ്വ​ര്‍ണ​മ​ട​ക്കം നാ​ല് മോ​ഡ​ലു​ക​ള്‍ കൈ​പി​ടി​യി​ലൊ​തു​ക്കി​യ മ​നി​ക്ക ബ​ത്ര​യാ​ണ് ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ തി​ള​ങ്ങി​യ​ത്. സ്വ​ര്‍ണ നേ​ട്ട​ത്തി​ല്‍ ക​ഴി​ഞ്ഞ ഗ്ലാ​സ്‌​കോ ഗെ​യിം​സി​നെ​ക്കാ​ള്‍ 11 സ്വ​ര്‍ണം ഇ​ന്ത്യ ഗോ​ള്‍ഡ് കോ​സ്റ്റി​ല്‍ കൂ​ടു​ത​ല്‍ സ്വ​ന്ത​മാ​ക്കി. ഗ്ലാ​സി​കോ​യി​ല്‍ 15 സ്വ​ര്‍ണ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം, ഇ​തി​ന് പു​റ​മേ 30 വെ​ള്ളി​യും 19 വെ​ങ്ക​ല​വും സ​ഹി​തം 64 മെ​ഡ​ലോ​ടെ അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ.  


വാർത്തകൾ

Sign up for Newsletter



top