Flash News
Archives

Football

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: സി​റ്റി​ക്ക് കി​രീ​ടം

Published:17 April 2018

33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 87 പോ​യി​ന്‍റ് നേ​ടി​യാ​ണ് സി​റ്റി കി​രീ​ടം ഉ​റ​പ്പി​ച്ച​ത്

മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് വെ​സ്റ്റ്ബ്രോ​മി​നോ​ട് തോറ്റ​തോ​ടെ​യാ​ണ് സി​റ്റിക്കു വിജയം ഒരുങ്ങിയത്

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക്. ഇ​ന്ന​ലെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ലീ​ഗി​ലെ അ​വ​സാ​ന​സ്ഥാ​ന​ക്കാ​രാ​യ വെ​സ്റ്റ്ബ്രോ​മി​നോ​ട് തോ​റ്റ​തോ​ടെ​യാ​ണ് ലീ​ഗ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഉ​റ​പ്പാ​ക്കി​യ​ത്. നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം വീ​ണ്ടും സി​റ്റി​യു​ടെ ഷോ​ക്കേ​സി​ൽ എ​ത്തു​ന്ന​ത്. ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ സി​റ്റി നേ​ടു​ന്ന മൂ​ന്നാം പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ടം കൂ​ടി​യാ​ണി​ത്. ഇ​തോ​ടെ, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു​ശേ​ഷം 33 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ഴേ​ക്കും കി​രീ​ടം ഉ​റ​പ്പാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം ടീ​മാ​യും സി​റ്റി മാ​റി.

യു​ണൈ​റ്റ​ഡി​ന്‍റെ തോ​ൽ​വി​ക്കൊ​പ്പം ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സി​റ്റി ടോ​ട്ട​നെ​ത്തെ തോ​ൽ​പ്പി​ച്ച​തും കി​രീ​ട​നേ​ട്ടം എ​ളു​പ്പ​മാ​ക്കി. ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി ജ​യി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് യു​ണൈ​റ്റ​ഡ് വെ​സ്റ്റ് ബ്രോ​മി​നോ​ടു തോ​റ്റ​ത്. ജേ​യ് റോ​ഡ്രി​ഗ​സ് 73–ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളാ​ണ് യു​ണൈ​റ്റ​ഡി​നെ തോ​ൽ​വി​യി​ലേ​ക്കു ത​ള്ളി​വി​ട്ട​ത്.ഇ​തോ​ടെ, 33 മ​ത്സ​ര​ങ്ങ​ളി​ൽ 28 വി​ജ​യ​വും മൂ​ന്ന് സ​മ​നി​ല​യും 2 തോ​ൽ​വി​ക​ളു​മാ​യി 87 പോ​യി​ന്‍റു നേ​ടി​യാ​ണ് സി​റ്റി കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നേ​ക്കാ​ൾ 16 പോ​യി​ന്‍റി​ന്‍റെ ലീ​ഡു​ണ്ട്. 33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 71 പോ​യി​ന്‍റാ​ണ് യു​ണൈ​റ്റ​ഡി​നു​ള്ള​ത്. 34 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 70 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ മൂ​ന്നാ​മ​തും 33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 67 പോ​യി​ന്‍റു​മാ​യി ടോ​ട്ട​നം നാ​ലാ​മ​തു​മു​ണ്ട്. ചെ​ൽ​സി (33 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 60), ആ​ർ​സ​ന​ൽ (33 മ​ൽ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് 54) എ​ന്നി​വ​രാ​ണ് നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ൽ.

ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന മാ​ഞ്ച​സ്റ്റ​ർ ഡാ​ർ​ബി​യി​ൽ യു​ണൈ​റ്റ​ഡി​നെ തോ​ൽ​പ്പി​ച്ച് കി​രീ​ടം ചൂ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും, അ​ന്ന് തോ​ൽ​ക്കാ​നാ​യി​രു​ന്നു സി​റ്റി​യു​ടെ വി​ധി. ര​ണ്ടു ഗോ​ളി​ന്‍റെ ലീ​ഡു നേ​ടി​യ​ശേ​ഷം മൂ​ന്നു ഗോ​ൾ വ​ഴ​ങ്ങി​യാ​ണ് ‌ഗ്വാ​ർ​ഡി​യോ​ള​യു​ടെ സം​ഘം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. പ​രി​ശീ​ല​ക​നാ​യി പ​ത്ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ മൂ​ന്ന് വീ​തം സ്പാ​നി​ഷ്, ജ​ർ​മ​ൻ ലീ​ഗു​ക​ൾ ഉ​യ​ർ​ത്തി​യ ഗാ​ർ​ഡി​യോ​ള​ക്കി​ത് ആ​ദ്യ പ്രീ​മി​യ​ർ ലീ​ഗ് കി​രീ​ട​വും, ഏ​ഴാം ലീ​ഗ് കി​രീ​ട​വു​മാ​ണ്. എ​ങ്കി​ലും കി​രീ​ട​നേ​ട്ട​ത്തേ​ക്കാ​ൾ ത​നി​ക്ക് സ​ന്തോ​ഷം ത​ന്റെ ശൈ​ലി ഇം​ഗ്ല​ണ്ടി​ൽ ന​ട​ക്കി​ല്ല എ​ന്ന് പ​റ​ഞ്ഞ വി​മ​ർ​ശ​ക​രു​ടെ വാ​യ അ​ട​പ്പി​ച്ച​തി​നാ​ലാ​ണെ​ന്ന് ഗാ​ർ​ഡി​യോ​ള മു​മ്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഗാ​ർ​ഡി​യോ​ള എ​ന്ത് നേ​ട്ട​മാ​വും ഈ ​ടീ​മു​മാ​യി നേ​ടു​ക എ​ന്ന​താ​ണ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ഉ​റ്റ് നോ​ക്കു​ന്ന​ത്.   


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top