Flash News
Archives

Bollywood

മെലിഞ്ഞിരിക്കുന്നതല്ല സൗന്ദര്യം... ശരീരസൗന്ദര്യരഹസ്യങ്ങൾ പങ്കുവച്ച് ബിപാഷ

Published:17 April 2018

വര്‍ക്ക്‌ഔട്ടുകള്‍ മാത്രമല്ല ആരോഗ്യവും ഫിറ്റ്‌നസ്സും എങ്ങനെ സ്വന്തമാക്കാമെന്ന് ലളിതമായി പറഞ്ഞു നല്‍കുന്നതാണ് ഈ 360 ഡിഗ്രി പ്ലാറ്റ്ഫോം എന്ന് ബിപാഷ പറയുന്നു

സൗന്ദര്യവും ആരോഗ്യവും... ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല ബോളിവുഡിലെ താരങ്ങൾ. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി വണ്ണം കൂട്ടാനും കുറയ്ക്കാനുമൊക്കെ മടിയില്ലാത്ത ബിവുഡ് അഭിനേതാക്കൾ ശരീരത്തിന്‍റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധാലുക്കളാണ്. കരീന കപൂറും, ശിൽപ ഷെട്ടിയും ബിപാഷ ബസുവുമെല്ലാം ഇക്കാര്യത്തിൽ പേരുകേട്ടവരാണ്. ശിൽപ ഷെട്ടിയാണെങ്കിൽ ബോഡി ഫിറ്റ്നസിനായി പുസ്തകം വരെ എഴുതിയിട്ടുണ്ട്. സ്വന്തം ശരീരസൗന്ദര്യത്തിന്‍റെ രഹസ്യം പങ്കുവച്ച് ഒരു താരസുന്ദരി കൂടിയെത്തിയിരിക്കുകയാണ്. മറ്റാരുമല്ല ബിവുഡിന്‍റെ ബ്ലാക് ബ്യൂട്ടി ബിപാഷ ബസുവാണത്. ആരാധകര്‍ക്കു വേണ്ടി പുതിയൊരു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി വന്നിരിക്കുകയാണ് ബിപ്സ്. ഇതുവഴി ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പങ്കുവയ്ക്കുകയാണ്  ലക്ഷ്യമാക്കുന്നത്.


 വ്യത്യസ്ത ശരീരഘടന ഉള്ളവരെ എങ്ങനെ ഫിറ്റാക്കാം എന്നാണ് ബിപാഷയുടെ ഈ പ്ലാറ്റ്ഫോം പറയുന്നത്. എല്ലാത്തരം ആളുകള്‍ക്കും ഇവിടെ നിന്നും ഫിറ്റ്‌നസ് ടിപ്പുകള്‍ പഠിക്കാം. വര്‍ക്ക്‌ഔട്ടുകള്‍ മാത്രമല്ല ആരോഗ്യവും ഫിറ്റ്‌നസ്സും എങ്ങനെ സ്വന്തമാക്കാമെന്ന് ലളിതമായി പറഞ്ഞു നല്‍കുന്നതാണ് ഈ 360 ഡിഗ്രി പ്ലാറ്റ്ഫോം എന്ന് ബിപാഷ പറയുന്നു. നല്ല ചിന്തകളും എപ്പോഴും സന്തോഷമായിരിക്കുന്നതും ആരോഗ്യത്തെയും സൗന്ദര്യത്തെയും കൂടുതല്‍ നന്നാക്കുമെന്നാണ് ബിപാഷയുടെ അഭിപ്രായം. ബിപാഷയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അധികവും ഫിറ്റ്‌നസ് തന്ത്രങ്ങളും ടിപ്പുകളും പങ്കുവയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് ആരാധകര്‍ക്കു വേണ്ടി ഒരു പ്ലാറ്റ്ഫോം തയാറാക്കാന്‍ ബിപാഷ ഒരുങ്ങുന്നത്. എല്ലാം ഒരു വിരല്‍ തുമ്പില്‍ ലഭിക്കും എന്നത് തന്നെയാണ് ഇതിന്‍റെ മെച്ചം. ഫിറ്റ്‌നസ് ഡിവിഡികളും ബിപാഷ ഇറക്കിയിട്ടുണ്ട്. കാലം മാറുന്നതനുസരിച്ചു പുതിയ മാര്‍ക്കറ്റ്‌ തന്ത്രങ്ങള്‍ കണ്ടെത്താന്‍ കൂടിയാണ് ബിപാഷയുടെ ഈ സംരംഭം.


 പുതിയ സംരംഭത്തിന് ഭർത്താവ് നടൻ കൂടിയായ കരൺ സിങ് ഗ്രോവറിന്‍റെ പിന്തുണയുമുണ്ടെന്നു നടി പറയുന്നു. യോഗയോട് താത്പ്പര്യമുള്ളയാളാണ് കരൺ. എന്നെക്കാൾ കൂടുതൽ യോഗയെ സ്നേഹിക്കുന്നത് ഒരുപക്ഷേ അദ്ദേഹമാണ്. വ‍ളരെ മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്നു കരുതുന്നയാളല്ല ഞാൻ. ഫിറ്റ് ആൻഡ് സ്ട്രോങ്ങ്.. ഇതാണ് വേണ്ടത്.തീരെ മെലിഞ്ഞിരിക്കുന്നവരാണ് സെക്സി എന്നു ഞാൻ കരുതുന്നില്ലെന്നും ബിപാഷ പറഞ്ഞു. 2015ലെത്തിയ എലോൺ ആണ് ബിപാഷയുടേതായി ഒടുവിൽ തിയെറ്ററുകളിലെത്തിയ ചിത്രം.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top