Flash News
Archives

Wellness

morning-sleep

പകലുറക്കം വില്ലനാകാം: പഠനവുമായി പിറ്റ്സ്ബർ​ഗ് യൂണിവേഴ്സിറ്റി

Published:30 December 2018

പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. 

രാത്രി ഉറക്കമില്ലാതെ പകൽ മാത്രം ഉറങ്ങുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക. കാരണം നിങ്ങളെ കാത്തിരിക്കുന്നത് മാരകമായ രോഗങ്ങളാകും. 70 വയസ് കഴിഞ്ഞ ഡിമെൻഷ്യ ബാധിതരല്ലാത്ത 283 പേരിൽ പിറ്റ്സ്ബർ​ഗ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എട്ടു മണിക്കൂറിൽ കൂടുതലുള്ള ഉറക്കവും അത്ര നല്ലതല്ലെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്.

പകൽ തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അമിലോയ്ഡ് പ്ലേക്‌സിന്‍റെ സാന്നിധ്യം ഇത്തരക്കാരിൽ മറവിക്ക് കാരണമാകുന്നു. രാത്രി വേണ്ടത്ര ഉറക്കം കിട്ടാതെ വരികയും പകൽ ഉറക്കം തൂങ്ങി നടക്കുക‍യും ചെയ്യുന്നവരിൽ മിലോയ്ഡ് പ്ലേക്സിന്‍റെ സാന്നിധ്യം കോശങ്ങളെ നശിപ്പിക്കുന്നു. 

ഹൃദ്രോഗമടക്കം പലരോഗങ്ങള്‍ക്കും ഇത് കാരണമാകും. പകല്‍നേരത്തെ ഉറക്കം നമ്മുടെ ജീവിതക്രമത്തെ താളംതെറ്റിക്കുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. 

പകൽ ഉറങ്ങുന്ന ശീലമുള്ളവരിൽ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങളും ഉണ്ടാകും. അമിത ക്ഷീണം, അലസത, ഓർമക്കുറവ് തുടങ്ങിയവയ്ക്കും പകലുറക്കം കാരണമാകും. 


വാർത്തകൾ

Sign up for Newsletter



top