Flash News
Archives

Offbeat

ദു​രി​ത ജീ​വി​ത​ത്തി​നു മോ​ച​നം; രാ​ജേ​ശ്വ​രി​ക്ക് ദ​യാ​വ​ധം അ​നു​വ​ദി​ച്ചു

Published:17 April 2018

രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​ണ് ഒ​രു ആ​ന​യ്ക്കു ദ​യാ​വ​ധം അ​നു​വ​ദി​ക്കു​ന്ന​ത്. 
 
10 വ​ർ​ഷം മു​ൻ​പ് അ​പ​ക​ട​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​മാ​യ രാ​ജേ​ശ്വ​രി പി​ന്നീ​ടു മൂ​ന്നു കാ​ലി​ലാ​ണ് നി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, വാ​ത​രോ​ഗം ക​ല​ശ​ലാ​യ​തോ​ടെ എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​നാ​വാ​തെ വീ​ണു

ചെ​ന്നൈ: വാ​ത​രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ പോ​ലു​മാ​കാ​ത്ത ആ​ന​യ്ക്കു ദ​യാ​വ​ധം അ​നു​വ​ദി​ക്കാ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സേ​ല​ത്തെ  അ​രു​ൾ​മി​ഗു സു​ഗ​വ​നേ​ശ്വ​ര​ർ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​ജേ​ശ്വ​രി എ​ന്ന പി​ടി​യാ​ന​യ്ക്കാ​ണു ദു​രി​ത ജീ​വി​ത​ത്തി​ൽ നി​ന്നു മോ​ച​നം ന​ൽ​കാ​ൻ കോ​ട​തി ഇ​ട​പെ​ട​ൽ. രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​ണ് ഒ​രു ആ​ന​യ്ക്കു ദ​യാ​വ​ധം അ​നു​വ​ദി​ക്കു​ന്ന​ത്. 

ആ​ന​യു​ടെ ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യാ​വ​സ്ഥ വ്യ​ക്ത​മാ​ക്കി സ​ർ​ട്ടി​ഫി​ക്കെ​റ്റ് ന​ൽ​കാ​ൻ കോ​ട​തി വെ​റ്റ​റി​ന​റി ഡോ​ക്റ്റ​ർ​മാ​രു​ടെ സം​ഘ​ത്തോ​ട് നി​ർ​ദേ​ശി​ച്ചു. 10 വ​ർ​ഷം മു​ൻ​പ് അ​പ​ക​ട​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​മാ​യ രാ​ജേ​ശ്വ​രി പി​ന്നീ​ടു മൂ​ന്നു കാ​ലി​ലാ​ണ് നി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, വാ​ത​രോ​ഗം ക​ല​ശ​ലാ​യ​തോ​ടെ എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​നാ​വാ​തെ വീ​ണു. ഒ​രി​ക്ക​ൽ എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ച്ചെ​ങ്കി​ലും പാ​തി​വ​ഴി​യി​ൽ വീ​ണ്ടും വീ​ണു. ഈ ​വീ​ഴ്ച​യി​ൽ ശ​രീ​ര​ത്തി​ലു​ണ്ടാ​യ മു​റി​വു​ക​ൾ പ​ഴു​ത്ത​തോ​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യി. തു​ട​ർ​ന്നു ചി​ല മൃ​ഗ​സ്നേ​ഹി സം​ഘ​ട​ന​ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top