Subpage Banner
Subpage Banner
21
September 2018 - 4:05 pm IST
Flash News
Archives

National

ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ടേ​ക്കാം, കൊ​ല്ല​പ്പെ​ടാ​നും സാ​ധ്യ​ത: ദീ​പി​ക

Published:17 April 2018

ക​ഴി​ഞ്ഞ ദി​വ​സ​വും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. ഹി​ന്ദു വി​രു​ദ്ധ എ​ന്ന് മു​ദ്ര​കു​ത്തി സാ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തി.

ത​നി​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷ ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും

ന്യൂ​ഡ​ൽ​ഹി: ക​ഠ്വ​യി​ൽ കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ താ​ൻ കൊ​ല്ല​പ്പെ​ടാ​നോ ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ടാ​നോ സാ​ധ്യ​ത​യു​ള്ള​താ​യി  അ​ഭി​ഭാ​ഷ​ക ദീ​പി​ക സി​ങ് ര​ജാ​വ​ത്ത്. ഞാ​നും ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ടേ​ക്കാം. അ​ല്ലെ​ങ്കി​ല്‍ കൊ​ല്ല​പ്പെ​ട്ടേ​ക്കാം. കോ​ട​തി​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യാ​ന്‍ അ​വ​ര്‍ അ​നു​വ​ദി​ച്ചേ​ക്കി​ല്ല. ഇ​പ്പോ​ഴ​ത്തെ ഒ​റ്റ​പ്പെ​ട​ലി​നെ എ​ങ്ങ​നെ ഇ​തി​നെ അ​തി​ജീ​വി​ക്ക​ണ​മെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നും ദീ​പി​ക പ​റ​ഞ്ഞു.

എ​ന്തൊ​ക്കെ​യാ​യാ​ലും ആ ​എ​ട്ടു വ​യ​സു​കാ​രി​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ ഞാ​ന്‍ ഉ​റ​ച്ചു നി​ല്‍ക്കു​മെ​ന്നും ദീ​പി​ക സി​ങ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​വും ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. ഹി​ന്ദു വി​രു​ദ്ധ എ​ന്ന് മു​ദ്ര​കു​ത്തി സാ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ത്തി. ത​നി​ക്കും കു​ടും​ബ​ത്തി​നും സു​ര​ക്ഷ ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും. കൊ​ല്ല​പ്പെ​ട്ട എ​ട്ടു വ​യ​സു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് വേ​ണ്ടി ജ​മ്മു ക​ശ്മീ​ർ ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത് അ​ഡ്വ. ദീ​പി​ക സി​ങ് ആ​യി​രു​ന്നു. പ്ര​തി​ക​ള്‍ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ല്‍ നി​ന്ന് പൊ​ലീ​സു​കാ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച ജ​മ്മു ക​ശ്മീ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന് കീ​ഴി​ലെ ഒ​രു കൂ​ട്ടം അ​ഭി​ഭാ​ഷ​ക​രു​ടെ ന​ട​പ​ടി അ​ന്വേ​ഷി​ക്കാ​ന്‍ ബാ​ര്‍ കൗ​ണ്‍സി​ല്‍ ഒ​ഫ് ഇ​ന്ത്യ സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top