Mollywood

 വീണ്ടും ആരാധകരെ ഞെട്ടിച്ച് മോഹൻലാലിന്‍റെ ചിത്രങ്ങൾ വൈറൽ

വീണ്ടും ആരാധകരെ ഞെട്ടിച്ച് മോഹൻലാലിന്‍റെ ചിത്രങ്ങൾ വൈറൽ

Published:17 April 2018

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്‍റെ ചിത്രങ്ങള്‍ നേരത്തേ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടിട്ടുണ്ട്. കുറ്റിത്തലമുടിയും താടിയുമായി ഇന്നേവരെ കണ്ടിട്ടില്ലാത്ത ലാലിന്‍റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്

ഒടിയൻ എന്ന ചിത്രത്തിലെ മാസ് ലുക്ക് കണ്ട് ഞെട്ടിയ ആരാധകരെ വീണ്ടും വീണ്ടും വിസ്മയപ്പെടുത്തുകയാണ് മോഹൻലാൽ. നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹൻലാലിന്‍റെ കിടിലൻ ചിത്രങ്ങളാണിപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നിവിന്‍ കൊച്ചുണ്ണിയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നത്.  


 

മോഹന്‍ലാല്‍ ഇടത് കാല് ഉയര്‍ത്തി ഒരു തെങ്ങിന്‍ തടിക്ക് മുകളില്‍ വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായത്. ഇത്തിക്കര പക്കിക്കായി ഏറെ കഠിനാധ്വാനം ചെയ്യുന്ന മോഹന്‍ലാലിന്‍റെ ഈ ചിത്രവും മെമെകളായും പ്രചരിച്ചു. ഈ പ്രായത്തിലും മോഹന്‍ലാലിന്‍റെ വഴക്കമാണ് ആരാധകര്‍ പുകഴ്ത്തുന്നത്.
 മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന  ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കൊല്ലം ജില്ലയില്‍ താമസിച്ചിരുന്ന ഇദ്ദേഹം കൊച്ചുണ്ണിയെ പോലെ തന്നെ പണക്കാരെ മോഷണത്തിന് ഇര ആക്കുകയും പാവപ്പെട്ടവര്‍ക്കും അയല്‍വാസികള്‍ക്കും പണം വീതിച്ചു കൊടുക്കുമായിരുന്നു. പക്കിയുടെ വേഗമായിരുന്നു ഇത്തിക്കര പക്കിക്ക്. അങ്ങനെയാണ് അദ്ദേഹത്തിന് ഈ പേര് ലഭിച്ചത്.

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിന്‍റെ ചിത്രങ്ങള്‍ നേരത്തേ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുറത്തുവിട്ടിട്ടുണ്ട്. കുറ്റിത്തലമുടിയും താടിയുമായി ഇന്നേവരെ കണ്ടിട്ടില്ലാത്ത ലാലിന്‍റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്. ഏതായാലും വേഷങ്ങളിലെ പുതുമയിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter