Subpage Banner
Subpage Banner
21
September 2018 - 9:54 am IST

Mollywood

അച്ഛനും മകനുമൊപ്പം ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരുന്നു

Published:17 April 2018

ലേലം രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ആദ്യഭാഗത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയ രൺജി പണിക്കർ തന്നെയാണ് ലേലം രണ്ടാംഭാഗത്തിന്‍റെ കഥയെഴുതുന്നത്. ആദ്യഭാഗം സംവിധാനം ചെയ്തതു ജോഷിയായിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിന് ചുക്കാൻ പിടിക്കുന്നത് രൺജി പണിക്കരുടെ മകൻ നിഥിൻ പണിക്കരാണ്

ആനക്കാട്ടിൽ ചാക്കോച്ചി... മലയാളികൾ ഒരിക്കലും മറക്കാത്ത പേര്. പ്രിയനടൻ സുരേഷ് ഗോപിയുടെ എക്കാലത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ലേലത്തിലെ നായകനടന്‍റെ പേരാണിത്. ലേലത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തിന് ഇന്നും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു സ്വാധീനമുണ്ട്. തിയെറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ആനക്കാട്ടില്‍ ചാക്കോച്ചിയായി വീണ്ടും ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് സുരേഷ് ഗോപി. 1997 ല്‍ രണ്‍ജി പണിക്കര്‍ തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ലേലം എന്ന ചിത്രത്തിന് മലയാളികള്‍ക്കിടയിലുണ്ടാക്കിയ ഓളം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് രൺജി പണിക്കരും മകൻ നിഥിൻ പണിക്കരും.


 

ലേലം രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ആദ്യഭാഗത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവുമൊക്കെ ഒരുക്കിയ രൺജി പണിക്കർ തന്നെയാണ് ലേലം രണ്ടാംഭാഗത്തിന്‍റെ കഥയെഴുതുന്നത്. ആദ്യഭാഗം സംവിധാനം ചെയ്തതു ജോഷിയായിരുന്നുവെങ്കിൽ രണ്ടാം ഭാഗത്തിന് ചുക്കാൻ പിടിക്കുന്നത് രൺജി പണിക്കരുടെ മകൻ നിഥിൻ പണിക്കരാണെന്നൊരു പ്രത്യേകതയുണ്ട്.

 

രൺജി പണിക്കർ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അദ്ദേഹം തന്നെയാണ് നിർമാണം. ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്നു പറഞ്ഞ് രൺജി പണിക്കർ സ്വന്തം എഫ്ബി പേജിൽ ഫെയ്സ്ബുക്ക് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്. 25നും 40 ഇടയിൽ പ്രായമുള്ള നടൻമാരെയാണ് സിനിമയിലേക്ക് ആവശ്യമുള്ളത്.


 ലേലം 2ലും സുരേഷ് ഗോപി തന്നെയാണ് നായകൻ. രാഷ്‌ട്രീയത്തിൽ സജീവമായ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്. നിധിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായ കസബയായിരുന്നു ആദ്യസംവിധാനചിത്രം.


വാർത്തകൾ

Sign up for Newsletter



top