18
June 2019 - 10:47 am IST

Download Our Mobile App

Flash News
Archives

Analysis

india-banking

ബാ​ങ്കി​ങ് മേ​ഖ​ല മാ​റ്റ​ങ്ങ​ള്‍ കൊ​തി​ച്ച് പു​തി​യ തു​ട​ക്കം

Published:02 January 2019

പു​തി​യ ക​ണ​ക്ക് അ​നു​സ​രി​ച്ച് മാ​ര്‍ച്ചി​ല്‍ 11.5 ശ​ത​മാ​ന​മാ​യി​രു​ന്ന മൊ​ത്തം എ​ന്‍പി​എ സെ​പ്റ്റം​ബ​റി​ല്‍ 10.8 ശ​ത​മാ​ന​മാ​യി. അ​റ്റ എ​ന്‍പി​എ ഇ​തേ​സ​മ​യം 6.2 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 5.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

മും​ബൈ: പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ന്നു​പോ​യ ഇ​ന്ത്യ​ന്‍ ബാ​ങ്കി​ങ്ങ് മേ​ഖ​ല​യി​ല്‍ നി​ന്ന് പു​തു​വ​ര്‍ഷ​ത്തി​ല്‍ കേ​ള്‍ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​യ വാ​ര്‍ത്ത​ക​ള്‍. റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ ക​ര്‍ശ​ന ന​ട​പ​ടി​ക​ളെ തു​ട​ര്‍ന്ന് ബാ​ങ്കു​ക​ളു​ടെ നി​ഷ്ക്രി​യ ആ​സ്തി (എ​ന്‍പി​എ) കു​റ​യു​ന്നു​വെ​ന്ന റി​പ്പോ​ര്‍ട്ട​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം പ​ഞ്ചാ​ബ് നാ​ഷ​ന​ല്‍ ബാ​ങ്കി​ലേ​തു​ള്‍പ്പെ​ടെ 25,000 കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പു​ക​ളും, പെ​രു​കി​ക്കൊ​ണ്ടേ​യി​രു​ന്ന കി​ട്ടാ​ക്ക​ട​വു​മാ​ണ് ഈ ​രം​ഗ​ത്തെ ത​ള​ര്‍ത്തി​യ​ത്. പു​തി​യ ക​ണ​ക്ക് അ​നു​സ​രി​ച്ച് മാ​ര്‍ച്ചി​ല്‍ 11.5 ശ​ത​മാ​ന​മാ​യി​രു​ന്ന മൊ​ത്തം എ​ന്‍പി​എ സെ​പ്റ്റം​ബ​റി​ല്‍ 10.8 ശ​ത​മാ​ന​മാ​യി. അ​റ്റ എ​ന്‍പി​എ ഇ​തേ​സ​മ​യം 6.2 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 5.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ ധ​ന​കാ​ര്യ ഭ​ദ്ര​താ റി​പ്പോ​ര്‍ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ള്‍. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ മൊ​ത്തം എ​ന്‍പി​എ 15.2 ശ​ത​മാ​ന​ത്തി​ല്‍നി​ന്നു 14.8 ശ​ത​മാ​ന​മാ​യി. സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​ടേ​ത് നാ​ലി​ൽ നി​ന്നു 3.8 ശ​ത​മാ​ന​മാ​യി. മാ​ര്‍ച്ച് ആ​കു​മ്പോ​ഴേ​ക്ക് എ​ല്ലാ ബാ​ങ്കു​ക​ളു​ടെ​യും​കൂ​ടി മൊ​ത്ത എ​ന്‍പി​എ 10.3 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് നി​ല​വി​ലെ വി​ല​യി​രു​ത്ത​ല്‍. നി​ല​വി​ല്‍ പൊ​തു മേ​ഖ​ല​യി​ലെ 11 ബാ​ങ്കു​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ധ​ന​ല​ക്ഷ്മി ബാ​ങ്കും പ്ര​വ​ര്‍ത്ത​ന വൈ​ക​ല്യ​ങ്ങ​ളു​ടെ പേ​രി​ല്‍ ആ​ര്‍ബി​ഐ​യു​ടെ ചി​ല വി​ല​ക്കു​ക​ള്‍ക്കു വി​ധേ​യ​മാ​യി​ട്ട​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. ഇ​വ​യി​ല്‍ ചി​ല ബാ​ങ്കു​ക​ള്‍ ഈ ​വ​ര്‍ഷം ആ​ദ്യ പാ​ദ​ത്തി​ല്‍ ത​ന്നെ ഈ ​കു​രു​ക്കി​ല്‍ നി​ന്ന് പു​റ​ത്തു​വ​രു​മെ​ന്ന് സാ​മ്പ​ത്തി​ക ലോ​കം ഇ​പ്പോ​ള്‍ വി​ശ്വ​സി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​യാ​ല്‍ 2019 ബാ​ങ്കി​ങ് മേ​ഖ​ല​യ്ക്കു വ്യ​ത്യ​സ്ത​മാ​കാ​നാ​ണു സാ​ധ്യ​ത. 

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ള്‍ക്കു ക​ര്‍ശ​ന നി​യ​ന്ത്ര​ണ​വും ഭ​ര​ണ​നി​ര്‍വ​ഹ​ണ​ത്തി​ല്‍ മാ​റ്റ​വും വേ​ണ്ട​തു​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ര്‍ബി​ഐ അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ മാ​റ്റ​ങ്ങ​ള്‍ ഈ ​രം​ഗ​ത്ത് ഉ​ണ്ടാ​യേ​ക്കും. പൊ​തു​മേ​ഖ​ല​യി​ലെ കൂ​ടു​ത​ല്‍ ബാ​ങ്കു​ക​ളു​ടെ സം​യോ​ജ​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ട്. ആ​ദ്യം ന​ട​പ്പി​ലാ​വു​ക വി​ജ​യ ബാ​ങ്ക്, ദേ​ന ബാ​ങ്ക് എ​ന്നി​വ​യെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ല്‍ ല​യി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ പൂ​ര്‍ത്തീ​ക​ര​ണ​മാ​ണ്.  


വാർത്തകൾ

Sign up for Newsletter



top