Flash News
Archives

Analysis

no-to-hartal-campaign

ഹ​ര്‍ത്താ​ല്‍ ; തി​രി​ച്ച​ടി ഭ​യ​ന്ന് വ​ന്‍ക​മ്പ​നി​ക​ള്‍

Published:04 January 2019

"ഹ​ര്‍ത്താ​ലി​നു പി​ന്നി​ലു​ള്ള ദു​ഷ്ട​ശ​ക്തി​ക​ള്‍ക്കു കേ​ര​ള​ത്തെ ത​ക​ര്‍ക്കാ​നാ​കി​ല്ല. എ​ന്നാ​ല്‍, ഹ​ര്‍ത്താ​ല്‍ ത​ട​യാ​ന്‍ ശ​ക്ത​മ​ല്ലാ​ത്ത​തോ ത​യാ​റാ​കാ​ത്ത​തോ ആ​യ ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നി​തു​ക​ഴി​യും. കേ​ര​ള​ത്തി​ന്‍റെ നി​ര്‍മാ​ണ സാ​ധ്യ​ത​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി​യ​ത് ട്രേ​ഡ് യൂ​ണി​യ​നു​ക​ളാ​ണ്.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ സൃ​ഷ്ടി​ച്ചെ​ടു​ത്ത വ്യ​വ​സാ​യ സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഹ​ര്‍ത്താ​ലി​ലും തു​ട​ര്‍ന്നു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ലും ന​ഷ്ട​മാ​വു​ന്ന​താ​യി വ്യ​വ​സാ​യ മേ​ഖ​ല. പ്ര​തീ​ക്ഷ​യോ​ടെ മു​ന്നോ​ട്ടു നീ​ങ്ങി​തു​ട​ങ്ങി​യ ഐ​ടി ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​ക​ളാ​ണ് പ​ര​സ്യ​മാ​യി ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

വ​ര്‍ധി​ച്ചു വ​രു​ന്ന ഹ​ര്‍ത്താ​ലു​ക​ളും പ​ണി​മു​ട​ക്കും കേ​ര​ള​ത്തി​ലെ ഐ​ടി, ടൂ​റി​സം മേ​ഖ​ല​ക​ളെ ത​ക​ര്‍ക്കു​മെ​ന്ന് നി​സാ​ന്‍ കോ​ര്‍പ്പ​റേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റും ഐ​ടി​യു​ടെ ചു​മ​ത​ല​യു​ള്ള ചീ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​റു​മാ​യ (സി​ഐ​ഒ) ടോ​ണി തോ​മ​സ്. ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് കേ​ര​ള​ത്തി​ലെ ഹ​ര്‍ത്താ​ലി​നെ​തി​രേ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 

"ഹ​ര്‍ത്താ​ലി​നു പി​ന്നി​ലു​ള്ള ദു​ഷ്ട​ശ​ക്തി​ക​ള്‍ക്കു കേ​ര​ള​ത്തെ ത​ക​ര്‍ക്കാ​നാ​കി​ല്ല. എ​ന്നാ​ല്‍, ഹ​ര്‍ത്താ​ല്‍ ത​ട​യാ​ന്‍ ശ​ക്ത​മ​ല്ലാ​ത്ത​തോ ത​യാ​റാ​കാ​ത്ത​തോ ആ​യ ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നി​തു​ക​ഴി​യും. കേ​ര​ള​ത്തി​ന്‍റെ നി​ര്‍മാ​ണ സാ​ധ്യ​ത​ക​ളെ ത​ല്ലി​ക്കെ​ടു​ത്തി​യ​ത് ട്രേ​ഡ് യൂ​ണി​യ​നു​ക​ളാ​ണ്. ഹ​ര്‍ത്താ​ലു​ക​ള്‍ ന​മ്മു​ടെ വി​നോ​ദ​സ​ഞ്ചാ​ര, ഐ​ടി മേ​ഖ​ല​ക​ളെ ത​ക​ര്‍ക്കും.' ഇ​താ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ട്വി​റ്റ​ര്‍ പേ​ജി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

നി​സാ​ന്‍ ഡി​ജി​റ്റ​ല്‍ ഹ​ബ് ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​തി​നു പി​ന്നാ​ലെ, നി​സാ​ന്‍ മോ​ട്ടോ​ര്‍ ക​മ്പ​നി​യു​ടെ ഡി​ജി​റ്റ​ല്‍ പ​ങ്കാ​ളി​യാ​യ മൈ​ക്രോ​സോ​ഫ്റ്റ് ഉ​ള്‍പ്പെ​ടെ​യു​ള്ള ഭീ​മ​ന്മാ​രും എ​ത്തി​യേ​ക്കു​മെ​ന്നു പ്ര​തീ​ക്ഷ​ക​ളു​ണ്ട്. എ​ന്നാ​ല്‍ തു​ട​ര്‍ച്ച​യാ​യ പ​ണി​മു​ട​ക്കു​ക​ള്‍ കേ​ര​ള​ത്തി​ല്‍ നി​ക്ഷേ​പ​മി​റ​ക്കു​ന്ന​തി​ല്‍ നി​ന്നു മു​ന്‍നി​ര ക​മ്പ​നി​ക​ളെ പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ്.

 കേ​ര​ള ടൂ​റി​സം പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ നി​ന്ന് ര​ക്ഷ​പെ​ടു​ന്ന​തി​നു​ള്ള ര​ണ്ടാം ഘ​ട്ട പ്ര​ച​ര​ണ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​തി​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യി​രി​ക്കു​ന്ന​ത്.  വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നും കാ​ര്യ​മാ​യ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ല്ലെ​ങ്കി​ലും കാ​സ​ര്‍കോ​ട് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പു​തു​വ​ര്‍ഷ​ക്കാ​ല​മാ​യ​തി​നാ​ല്‍ ഒ​രു ല​ക്ഷ​ത്തോ​ളം സ​ഞ്ചാ​രി​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍. ഈ ​സ​മ​യ​ത്തു സം​ഘ​ര്‍ഷ ഭ​രി​ത​മാ​യാ​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ പൗ​ര​ന്മാ​രെ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന​തി​ല്‍ നി​ന്നു വി​ല​ക്കു​ന്ന സാ​ഹ​ച​ര്യം പോ​ലു​മു​ണ്ടാ​യേ​ക്കും.  

ജ​നു​വ​രി അ​വ​സാ​നം വ​രെ​യാ​ണ് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ടൂ​റി​സം കാ​ലം. സ്റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ലെ മു​റി​ക​ളെ​ല്ലാം ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കി​ല്‍ ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞി​ട്ടു​ള്ള​തി​നാ​ല്‍ ആ ​നി​ല​യ്ക്കു കാ​ര്യ​മാ​യ ന​ഷ്ട​മി​ല്ല. എ​ന്നാ​ല്‍ ടൂ​റി​സ്റ്റു​ക​ള്‍ക്ക് സ​ഞ്ച​രി​ക്കാ​നാ​വാ​ത്ത​ത് അ​നു​ബ​ന്ധ വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തും. ടൂ​റി​സം മേ​ഖ​ല​യി​ല്‍ 200 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ബി​സി​ന​സാ​ണ് ഒ​രു ദി​വ​സം ന​ട​ക്കു​ന്ന​തെ​ന്ന​ത് അ​ത് ഇ​ടി​ഞ്ഞാ​ല്‍ വ​ന്‍ തി​രി​ച്ച​ടി​യാ​വും രം​ഗ​ത്തു​ണ്ടാ​വു​ക. ദേ​ശീ​യ അ​ന്ത​ര്‍ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍ത്ത​ക​ള്‍ക്ക് വ​ന്‍ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തി​നാ​ല്‍ ഇ​വ​ര്‍ തി​രി​ച്ച​ടി ഭ​യ​ക്കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top