ISL-2018-219
18
January 2019 - 11:23 pm IST

Travel

kadamakkudy.jpg

എറണാകുളത്തുമുണ്ടൊരു കുട്ടനാട്

Published:05 January 2019

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ഇവയിലൂടെയൊഴുകുന്ന ചെറുതോടുകളുമാണ് ഈ പ്രദേശത്തിന്‍റെ ആകർഷണീയമായ കാഴ്ച. ചീനവലകളും തെങ്ങുകളുമൊക്കെ കടമക്കുടിയുടെ ഭംഗി കൂട്ടുന്നുണ്ട്. മഴക്കാലത്ത് ഓരുവെള്ളം കയറുമ്പോൾ പരമ്പരാഗത ചെമ്മീൻ കൃഷിയും കടമക്കുടിയിൽ ചെയ്യുന്നുണ്ട്.

എറണാകുളം ജില്ലയിലെ കുട്ടനാട് എന്നറിയപ്പെടുന്ന അതിമനോഹരമായ സ്ഥലമാണ് കടമക്കുടി. വരാപ്പുഴ പാലം കഴിഞ്ഞ് കുറച്ച് നീങ്ങി ഇടത്തോട്ട് തിരിഞ്ഞാൽ കടമക്കുടിയിലേക്കുള്ള വഴിയായി. 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉണ്ടായ ദ്വീപുകളിലൊന്നാണ് കടമക്കുടി എന്ന് കരുതപ്പെടുന്നു. 14 ചെറിയ ദ്വീപുകളാണ് കടമക്കുടിയിലുള്ളത്.

നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ഇവയിലൂടെയൊഴുകുന്ന ചെറുതോടുകളുമാണ് ഈ പ്രദേശത്തിന്‍റെ ആകർഷണീയമായ കാഴ്ച.

ചീനവലകളും തെങ്ങുകളുമൊക്കെ കടമക്കുടിയുടെ ഭംഗി കൂട്ടുന്നുണ്ട്. മഴക്കാലത്ത് ഓരുവെള്ളം കയറുമ്പോൾ പരമ്പരാഗത ചെമ്മീൻ കൃഷിയും കടമക്കുടിയിൽ ചെയ്യുന്നുണ്ട്.

മത്സ്യബന്ധനവും കൃഷിയും കൂടാതെ കള്ളുചെത്തും ഇവിടുത്തെ മറ്റൊരുപജീവന മാർഗമാണ്. നാടൻ ചെത്തുകള്ള്, ഞണ്ട്, കൊഞ്ച്, മീൻ എല്ലാം കടമക്കുടിയിലെ രുചികളാണ്. അതിരാവിലെയും വൈകുന്നേരങ്ങളിലുമാണ് കടമക്കുടിയിൽ സഞ്ചാരികളെത്തുന്നത്.

തനി നാടൻ കാഴ്ചകളാണ് കടമക്കുടിയെ വ്യത്യസ്തമാക്കുന്നത്. വർഷത്തിലാറുമാസം പൊക്കാളി കൃഷിയും ബാക്കി ആറുമാസം മത്സ്യ കൃഷിയുമാണ് കടമക്കുടിയിൽ ചെയ്യുന്നത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top