ISL-2018-219
18
January 2019 - 11:44 pm IST
Flash News
Archives

Americas

los-angeles-bowling-alley-shooting-three-killed

അമെരിക്കയിലെ വിനോദ കേന്ദ്രത്തിൽ വെടിവയ്പ്പ്, മൂന്ന് മരണം

Published:05 January 2019

ഗോബിള്‍ ഹൗസ് ബോൾ എന്ന ബൗളിങ് കേന്ദ്രത്തിലാണു വെടിവയ്പുണ്ടായതെന്നു കലിഫോർണിയ പൊലീസ്  വ്യക്തമാക്കി.

അക്രമത്തിന് ഇരയായ ഏഴു പേരും പുരുഷൻമാരാണ്.

വാഷിങ്ടൺ ഡിസി: ലൊസാഞ്ചലസിലെ വിനോദ കേന്ദ്രത്തിൽ മൂന്നു പേർ വെടിയേറ്റു മരിച്ചതായി റിപ്പോർ‌ട്ട്. സംഭവത്തിൽ നാലു പേർക്കു പരുക്കേറ്റു. ഗോബിള്‍ ഹൗസ് ബോൾ എന്ന ബൗളിങ് കേന്ദ്രത്തിലാണു വെടിവയ്പുണ്ടായതെന്നു കലിഫോർണിയ പൊലീസ്  വ്യക്തമാക്കി.

അക്രമത്തിന് ഇരയായ ഏഴു പേരും പുരുഷൻമാരാണ്. വെടിവയ്പു നടന്ന സ്ഥലത്തു വച്ച് തന്നെ മൂന്ന് പേരും കൊല്ലപ്പെട്ടതായാണു വിവരം. ഗെയ്മിങ് കോംപ്ലക്സിൽ സംഘർഷമുണ്ടായതായും ദൃക്‌‍സാക്ഷികൾ പറഞ്ഞു. അക്രമം നടന്ന സ്ഥലത്തുനിന്ന് മാറിനിൽക്കണമെന്ന് പൊലീസ് നിർദേശിച്ചു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top