ISL-2018-219
19
January 2019 - 12:13 am IST
Flash News
Archives

Market

pradhan-mantri-ujjwala-yojana

ആ​റു​കോ​ടി​യു​ടെ നേ​ട്ട​വു​മാ​യി പ്ര​ധാ​ന്‍ മ​ന്ത്രി ഉ​ജ്വല​യോ​ജ​ന

Published:05 January 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ദീ​ര്‍ഘ​വീ​ക്ഷ​ണ​വും കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍മേ​ന്ദ്ര​പ്ര​ധാ​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​വും എ​ണ്ണ​ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ ശ്ര​മ​വും ആ​ണ് ആ​റു​കോ​ടി എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​തെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ സ്വ​പ്ന​മാ​ണ് ഇ​വി​ടെ പൂ​വ​ണി​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വല​യോ​ജ​ന ആ​റു​കോ​ടി ക​ട​ന്നു. ഡ​ല്‍ഹി, ഖാ​ന്‍പൂ​ര്‍ ശി​വ​പാ​ര്‍ക്ക് സ്വ​ദേ​ശി​നി ജാ​സ്മി​ന ഖാ​ത്തൂ​ണി​ന് ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി എം.​വെ​ങ്ക​യ്യ നാ​യി​ഡു എ​ല്‍പി​ജി സി​ലി​ണ്ട​ര്‍ സ​മ്മാ​നി​ച്ച​തോ​ടെ​യാ​ണ് ആ​റ് കോ​ടി പൂ​ർ​ത്തി​യാ​യ​ത്. കേ​ന്ദ്ര എ​ണ്ണ പ്ര​കൃ​തി വാ​ത​ക മ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ധാ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ദീ​ര്‍ഘ​വീ​ക്ഷ​ണ​വും കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍മേ​ന്ദ്ര​പ്ര​ധാ​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​വും എ​ണ്ണ​ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ ശ്ര​മ​വും ആ​ണ് ആ​റു​കോ​ടി എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​തെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ സ്വ​പ്ന​മാ​ണ് ഇ​വി​ടെ പൂ​വ​ണി​യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 54 മാ​സ​ത്തി​നു​ള്ളി​ല്‍ 13 കോ​ടി പാ​ച​ക വാ​ത​ക ക​ണ​ക്ഷ​നു​ക​ള്‍ കൊ​ടു​ത്ത​താ​യി കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍മേ​ന്ദ്ര പ്ര​ധാ​ന്‍ പ​റ​ഞ്ഞു. 2004-ല്‍ ​എ​ല്‍പി​ജി ക​ണ​ക്ഷ​നു​ക​ള്‍ 55 ശ​ത​മാ​നം ആ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ അ​ത് 90 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു​വെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. പു​ക​ര​ഹി​ത അ​ടു​ക്ക​ള എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പാ​വ​പ്പെ​ട്ട​വ​ര്‍ക്കാ​യി വി​ഭാ​വ​നം ചെ​യ്ത പി​എം​യു​വൈ​യു​ടെ ല​ക്ഷ്യം അ​ഞ്ച് കോ​ടി നി​ക്ഷേ​പ ര​ഹി​ത ക​ണ​ക്ഷ​നു​ക​ള്‍ ആ​യി​രു​ന്നു. ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത പ്ര​സ്തു​ത പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം പി​ന്നീ​ട് എ​ട്ടു​കോ​ടി ആ​യി ഉ​യ​ര്‍ത്തി. 12800 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ബ​ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.

ഡി​സം​ബ​ര്‍ ഒ​ന്നി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 22639 എ​ല്‍പി​ജി വി​ത​ര​ണ​ക്കാ​രാ​ണു​ള്ള​ത്. 2019 മാ​ര്‍ച്ചു​മാ​സ​ത്തോ​ടെ 835 വി​ത​ര​ണ​ക്കാ​രെ കൂ​ടി നി​യ​മി​ക്കാ​ന്‍ എ​ണ്ണ ഉ​ത്പാ​ദ​ക ക​മ്പ​നി​ക​ള്‍ക്ക് പ​രി​പാ​ടി ഉ​ണ്ട്. ഉ​ജ്വല ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് 14.2 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​നു പ​ക​രം അ​ഞ്ച് കി​ലോ റീ​ഫി​ല്ലി​നും അ​വ​സ​രം ഉ​ണ്ട്. 1,33,869 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top