ISL-2018-219
18
January 2019 - 11:32 pm IST
Flash News
Archives

Food

taste-of-kochi

മലയാളിയെ കൊതിപ്പിക്കുന്ന രുചികൾ...

Published:06 January 2019

 "കൊ​​ച്ചി എ​​ത്തി '' എ​​ന്ന ഡ​​യ​​ലോ​​ഗ് സി​​നി​​മ​​യി​​ൽ പ​​റ‍യു​​ന്ന​​തു സ​​ലിം​​കു​​മാ​​റാ​​ണ്. ടാ​​ക്സി​​യി​​ൽ മും​​ബൈ​​യി​​ൽ നി​​ന്നും കൊ​​ച്ചി​​യു​​ടെ അ​​തി​​ർ​​ത്തി പി​​ന്നി​​ടു​​മ്പോ​​ൾ, മാ​​ലി​​ന്യ​​ത്തി​​ന്‍റെ ഗ​​ന്ധം സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന പു​​ലി​​വാ​​ൽ ക​​ല്യാ​​ണ​​ത്തി​​ലെ ഈ ​​രം​​ഗം പി​​ന്നീ​​ട് നി​​ര​​വ​​ധി ട്രോ​​ളു​​ക​​ളി​​ലും ഇ​​ടം പി​​ടി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ അ​​ക്കാ​​ല​​മൊ​​ക്കെ ക​​ഴി​​ഞ്ഞു കൊ​​ച്ചി​​യു​​ടെ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന്‍റെ നി​ര​ത്തു​ക​ളി​ലെ​ല്ലാം  രു​ചി​ക്കൂ​ട്ടു​ക​ളു​ടെ കൊ​തി​പ്പി​ക്കു​ന്ന മ​ണ​മാ​ണ്.  

പുതുരുചികൾ തേടി നടക്കുന്നവരാണ് മലയാളികൾ... വ്യത്യസ്തവും രുചികരവുമായി ഭക്ഷണങ്ങൾ കഴിക്കാനും അതിന് എത്ര പണം ചെലവഴിക്കാനും ഒരു മടിയുമില്ല. നാടൻ രുചികൾ മാത്രമല്ല കടൽ കടന്നെത്തിയ വിഭവങ്ങളോട് പോലും പ്രിയം കൂടുതലാണ് മലയാളികൾക്ക്. "കൊ​​ച്ചി എ​​ത്തി '' എ​​ന്ന ഡ​​യ​​ലോ​​ഗ് സി​​നി​​മ​​യി​​ൽ പ​​റ‍യു​​ന്ന​​തു സ​​ലിം​​കു​​മാ​​റാ​​ണ്. ടാ​​ക്സി​​യി​​ൽ മും​​ബൈ​​യി​​ൽ നി​​ന്നും കൊ​​ച്ചി​​യു​​ടെ അ​​തി​​ർ​​ത്തി പി​​ന്നി​​ടു​​മ്പോ​​ൾ, മാ​​ലി​​ന്യ​​ത്തി​​ന്‍റെ ഗ​​ന്ധം സ്വാ​​ഗ​​തം ചെ​​യ്യു​​ന്ന പു​​ലി​​വാ​​ൽ ക​​ല്യാ​​ണ​​ത്തി​​ലെ ഈ ​​രം​​ഗം പി​​ന്നീ​​ട് നി​​ര​​വ​​ധി ട്രോ​​ളു​​ക​​ളി​​ലും ഇ​​ടം പി​​ടി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ അ​​ക്കാ​​ല​​മൊ​​ക്കെ ക​​ഴി​​ഞ്ഞു കൊ​​ച്ചി​​യു​​ടെ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന്‍റെ നി​ര​ത്തു​ക​ളി​ലെ​ല്ലാം  രു​ചി​ക്കൂ​ട്ടു​ക​ളു​ടെ കൊ​തി​പ്പി​ക്കു​ന്ന മ​ണ​മാ​ണ്.  

മ​​ണ​​ലി​​ൽ വ​​റു​​ത്തെ​​ടു​​ക്കു​​ന്ന ക​​പ്പ​​ല​​ണ്ടി​​യു​​ടെ ഗ​​ന്ധം മു​​ത​​ൽ അ​​റേ​​ബ്യ​​ൻ വി​​ഭ​​വ​​ങ്ങ​​ളു​​ടെ കൊ​​തി​​പ്പി​​ക്കു​​ന്ന ഗ​​ന്ധം വ​​രെ തെ​രു​വോ​ര​ങ്ങ​ളി​ൽ നി​​റ​​യു​​ക​​യാ​​ണ്. മ​സാ​ല​ക്കൂ​ട്ടു​ക​ളു​ടെ​യും എ​രി​പൊ​രി മ​ണം മൂ​ക്കി​ലേ​ക്ക് തു​ള​ച്ചു ക​യ​റും.. എ​ത്ര വ​യ​റു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ങ്കി​ലും ഈ ​വ​ശ്യ​മാ​യ ഗ​ന്ധം ആ​രെ​യും കൊ​തി​പ്പി​ക്കും. കാ​ലം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് നാ​ട്ടി​ലെ രു​ചി​ക​ളും മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 

കൊ​ച്ചി ന​​ഗ​​ര​​ത്തി​​ലേ​​ക്കു പോ​കു​മ്പോ​ൾ ഇ​​ട​​പ്പ​​ള്ളി മാ​​മം​​ഗ​​ലം എ​​ത്തി​​യാ​​ൽ മോ​​ഡേ​​ൺ ബ്ര​​ഡ് ഫാ​​ക്റ്റ​​റി​​യി​​ലെ കൊ​​തി​​പി​​ടി​​ക്കു​​ന്ന ഗ​​ന്ധ​​മാ​​ണു സ്വാ​​ഗ​​തം ചെ​​യ്യു​​ക. കു​​റ​​ച്ചു​​കൂ​​ടി മു​​ന്നി​​ലേ​​ക്കെ​​ത്തി പാ​​ലാ​​രി​​വ​​ട്ടം പി​​ന്നി​​ടു​​മ്പോ​​ൾ അ​​തു അ​​റേ​​ബ്യ​​ൻ ഭ​​ക്ഷ​​ണ​​വി​​ഭ​​വ​​ങ്ങ​​ളു​​ടെ തെ​​രു​​വാ​​യി മാ​​റും. അ​​ൽ​​ഫാം മു​​ത​​ൽ കു​​ഴി​​മ​​ന്തി വ​​രെ പാ​​ലാ​​രി​​വ​​ട്ട​​ത്തെ​​ത്തു​​ന്ന ഭ​​ക്ഷ​​ണ​​പ്രേ​​മി​​യെ വ​​ട്ടം ചു​​റ്റി​​ക്കും. കു​​റെ​​ക്കാ​​ലം പാ​​ലാ​​രി​​വ​​ട്ട​​ത്തി​​ന്‍റെ ദേ​​ശീ​​യ​ മ​​ണ​​മാ​​യി​​രു​​ന്നു അ​​റേ​​ബ്യ​​ൻ വി​​ഭ​​ങ്ങ​​ളു​​ടെ ഗ​​ന്ധം. കൊ​​ച്ചി​​യി​​ലി​​പ്പോ​​ൾ അ​​റേ​​ബ്യ​​ൻ വി​​ഭ​​വ​​ങ്ങ​​ൾ​​ക്കു ധാ​​രാ​​ളം ആ​​വ​​ശ്യ​​ക്കാ​​രു​​ണ്ട്.  

കൊ​ച്ചി​യി​ൽ മാ​ത്ര​മ​ല്ല അ​റേ​ബ്യ​ൻ വി​ഭ​വ​ങ്ങ​ൾ​ക്ക് കോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മൊ​ക്കെ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. സ​​ന്ധ്യ പി​​ന്നി​​ട്ടാ​​ൽ ചൂ​​ടു ദോ​​ശ​​യും ച​​മ്മ​​ന്തി​​യും തേ​​ടി പോ​​കു​​ന്ന​​വ​​രി​​ൽ പു​​തു​​ത​​ല​​മു​​റ​​ക്കാ​​ർ വ​​രെ​​യു​​ണ്ട്. വി​​വി​​ധ​​യി​​നം ദോ​​ശ​​ക​​ളു​​ടെ വി​​രു​​ന്നു​​ണ്ണാ​​വു​​ന്ന പൈ ​​ദോ​​ശ​​ക്ക​​ട മു​​ത​​ൽ ചെ​​റി​​യ ത​​ട്ടു​​ക​​ട​​ക​​ൾ വ​​രെ ദോ​​ശ​​വൈ​​വി​​ധ്യ​​വു​​മാ​​യി കൊ​​ച്ചി​​യി​​ൽ നി​​റ​​യു​​ന്നു​​ണ്ട്. ദോ​​ശ​​യും മു​​ട്ട​​യു​​മൊ​​ക്കെ​​യാ​​യി കൂ​​ടി​​ച്ചേ​​ർ​​ന്ന് അ​​പൂ​​ർ​​വ കോ​​മ്പി​​നേ​​ഷ​​നു​​ക​​ളാ​​ണു ദോ​​ശ പ്രേ​​മി​​ക​​ളെ മാ​​ടി വി​​ളി​​ക്കു​​ന്ന​​ത്. ഏ​​തു തെ​​രു​​വി​​ൽ ചെ​​ന്നാ​​ലും മ​​ല​​യാ​​ളി​ക​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട ദോ​​ശ ചൂ​​ടോ​​ടെ വി​​ള​​മ്പു​​ന്ന ഒ​​രു ക​​ട​​യെ​​ങ്കി​​ലും കാ​​ണാം. ചു​​രു​​ങ്ങി​​യ പ​​ണം മു​​ട​​ക്കി വ​​യ​​റു നി​​റ​​യെ ക​​ഴി​​ക്കാം എ​​ന്ന​​താ​​ണു ദോ​​ശ​​യെ പ​​ല​​ർ​​ക്കും പ്രി​​യ​​മു​​ള്ള​​താ​​യി മാ​​റ്റു​​ന്ന​​ത്. 

രു​​ചി​​പ്പെ​​രു​​മ​​യി​​ൽ പ​​ല​​പ്പോ​​ഴും അ​​തി​​ർ​​ത്തി​​ക​​ളും ഭേ​​ദി​​ക്കു​​ന്നു​​ണ്ട്. ക​​ട്ട​​ൻ ചാ​​യ​​യും പ​​രി​​പ്പു​​വ​​ട​​യു​​മെ​​ന്ന സ്ഥി​​രം വി​​ഭ​​വ​​മൊ​​ക്കെ കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ടി​​ട്ടു കാ​​ല​​മേ​​റെ​​യാ​​യി​​ക്ക​​ഴി​​ഞ്ഞു. പാ​​നി​​പൂ​​രി, പാ​​വ് ബ​​ജി, മ​​സാ​​ല​​പൂ​​രി, സ​​മൂ​​സ ചാ​​റ്റ് എ​​ന്നി​​ങ്ങ​​നെ മ​​ല​​യാ​​ളി​​ക​​ൾ​​ക്കാ​​യി ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ർ ഒ​​രു​​ക്കു​​ന്ന വി​​ഭ​​വ​​ങ്ങ​​ൾ പു​​തു​​മ​​യ​​ല്ലാ​​താ​​യി​​രി​​ക്കു​​ന്നു. ന​​ഗ​​ര​​ത്തി​​ലെ ഓ​​രോ തെ​​രു​​വി​​ലും ഇ​​ത്ത​​രം അ​​ന്യ​​സം​​സ്ഥാ​​ന വി​​ഭ​​വ​​ങ്ങ​​ൾ അ​​ണി​​നി​​ര​​ക്കു​​ന്ന ചാ​​ട്ട് സ്റ്റാ​​ളു​​ക​​ൾ കാ​​ണാം. 

യാ​​ദ​​വ് ബേ​​ൽ പൂ​​രി സെ​​ന്‍റ​​റി​​ൽ എ​​ത്തു​​ന്ന​​തു ഇ​​ത​​ര​​സം​​സ്ഥാ​​ന​​ക്കാ​​ർ മാ​​ത്ര​​മ​​ല്ല, ധാ​​രാ​​ളം മ​​ല​​യാ​​ളി​​ക​​ളു​​മു​​ണ്ട്. ഇ​​ത്ത​​രം ക​​ട​​ക​​ളി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ചെ​​ല​​വാ​​കു​​ന്ന​​തു സ​​മൂ​​സ ചാ​​റ്റാ​​ണ്. ഇ​​പ്പോ​​ൾ ക​​ല്യാ​​ണ വി​​രു​​ന്നു​​ക​​ളി​​ൽ ഇ​​ത്ത​​രം ചാ​​ട്ട് വി​​ഭ​​വ​​ങ്ങ​​ൾ ഇ​​ടം​​പി​​ടി​​ച്ചു ക​​ഴി​​ഞ്ഞു. ന​മ്മു​ടെ നാ​​ലു മ​​ണി ആ​​ഹാ​​ര​​ങ്ങ​​ളി​​ൽ ബ​​ജി​​ക്കും പ്ര​​ധാ​​ന​​പ്പെ​​ട്ട സ്ഥാ​​ന​​മു​​ണ്ട്. മു​​ള​​ക് ബ​​ജി മു​​ത​​ൽ പൈ​​നാ​​പ്പി​​ൾ ബ​​ജി വ​​രെ. മു​​ട്ട ബ​​ജി മു​​ത​​ൽ പ​​നി​​ക്കൂ​​ർ​​ക്ക ബ​​ജി വ​​രെ. അ​​ങ്ങ​​നെ ബ​​ജി​​യൊ​​രു​​ക്കാ​​ൻ  സാ​​ധ്യ​​ത​​യു​​ള്ള എ​​ല്ലാ വി​​ഭ​​വ​​ങ്ങ​​ളും രു​​ചി​​യോ​​ടെ ചി​​ല്ലു​​പെ​​ട്ടി​​ക​​ൾ​​ക്കു​​ള്ളി​​ൽ അ​​ണി നി​​ര​​ക്കു​​ന്നു. ക​​ൺ​​മു​​ന്നി​​ൽ ത​​ന്നെ ഉ​​ണ്ടാ​​ക്കു​​ക​​യും, ന​​ല്ല എ​​രി​​വു​​ള്ള ച​​മ​​ന്തി കൂ​​ട്ടി ക​​ഴി​​ക്കാം എ​​ന്നു​​ള്ള​​തു കൊ​​ണ്ടും ബ​​ജി പ്രി​​യ​​ർ ധാ​​രാ​​ള​​മാ​​ണ്. 

കാ​​ലം ഏ​​താ​​യാ​​ലും സാ​​യാ​​ഹ്ന​​ത്തി​​ൽ നി​​റ​​യു​​ന്നൊ​​രു ഗ​​ന്ധ​​മു​​ണ്ട്, വ​​റു​​ത്ത ക​​പ്പ​​ല​​ണ്ടി​​യു​​ടെ മ​​ണം. മ​​റൈ​​ൻ ഡ്രൈ​​വി​​ലും കി​ഴ​ക്കേ​ക്കോ​ട്ട​യി​ലും മി​ഠാ​യി​തെ​രു​വി​ലും എ​​ന്നു വേ​​ണ്ട നാ​ടെ​ങ്ങും ക​​പ്പ​​ല​​ണ്ടി​​ക്ക​​ച്ച​​വ​​ട​​ക്കാ​​ർ സ​​ജീ​​വം. ഉ​​രു​​ക്കു ച​​ട്ടി​​യി​​ൽ ച​​ട്ടു​​കം ത​​ട്ടു​​ന്ന ശ​​ബ്ദം കേ​​ട്ടാ​​ൽ തി​​രി​​ച്ച​​റി​​യാം ക​​പ്പ​​ല​​ണ്ടി ത​​യാ​​റാ​​യി​​ക്ക​​ഴി​​ഞ്ഞു. ആ​​ദ്യ​​കാ​​ല​​ത്തൊ​​ക്കെ നി​​സാ​​ര പൈ​​സ​​യ്ക്ക് വി​​റ്റി​​രു​​ന്ന ക​​പ്പ​​ല​​ണ്ടി​​പൊ​​തി​​ക്ക് ഇ​​പ്പോ​​ൾ പ​​ത്തു രൂ​​പ​​യാ​​ണ്. ഇ​​ത്ത​​ര​​ത്തി​​ൽ കി​​ലോ​​ക്ക​​ണ​​ക്കി​​നു ക​​പ്പ​​ല​​ണ്ടി​​യാ​​ണു ദി​​നം​​പ്ര​​തി വി​​റ്റു പോ​​കു​​ന്ന​​ത്. ക​​പ്പ​​ല​​ണ്ടി മേ​​ടി​​ക്കു​​ന്ന​​വ​​രി​​ൽ എ​​ല്ലാ​​വ​​രു​​മു​​ണ്ട്. ബ​​സ് കാ​​ത്തു നി​​ൽ​​ക്കു​​ന്ന​​വ​​ർ, സാ​​യാ​​ഹ്ന സ​​വാ​​രി​​ക്കി​​റ​​ങ്ങി​​യ​​വ​​ർ... അ​​ങ്ങ​​നെ എ​​ത്ര​​യോ പേ​​ർ. വേ​​റെ പ​​ണി​​യൊ​​ന്നു​​മി​​ല്ലെ​​ങ്കി​​ൽ ക​​പ്പ​​ല​​ണ്ടി ക​​ച്ച​​വ​​ടം തു​​ട​​ങ്ങി​​ക്കൂ​​ടേ എ​​ന്ന ചോ​​ദ്യ​​ത്തി​​ലെ ക​​ളി​​യാ​​ക്ക​​ൽ മാ​​റ്റി​​നി​​ർ​​ത്താം. കാ​​ര​​ണം ക​​പ്പ​​ല​​ണ്ടി​​ക്ക​​ച്ച​​വ​​ടം നി​​സാ​​ര​​മ​​ല്ല, അ​​ത്യാ​​വ​​ശ്യം ന​​ല്ല വ​​രു​​മാ​​ന​​ത്തി​​നു​​ള്ള മാ​​ർ​​ഗം കൂ​​ടി​​യാ​​ണ്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top