ISL-2018-219
19
January 2019 - 12:18 am IST
Flash News
Archives

Hollywood

roma-alphonso.jpg

ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ: അൽഫോൺസോ ക്വാറോൺ മികച്ച സംവിധായകൻ

Published:07 January 2019

ക്വാറോണിന്‍റെ ആത്മകഥാപരമായ റോമ കഴിഞ്ഞ വർഷം ലോക സിനിമയിൽ ഏറ്റവും ശ്രദ്ധലഭിച്ച ചിത്രങ്ങളിൽ ഒന്നാണ്. എഴുപതുകളിലെ മെക്സിക്കോയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ലോസ് ആഞ്ജലീസ്: 76-മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വിതരണം ആരംഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനു മെക്സിക്കൻ‌ ചിത്രമായ റോമ സംവിധാനം ചെയ്ത അൽഫോൺസോ ക്വാറോൺ അർഹനായി. ക്വാറോണിന്‍റെ ആത്മകഥാപരമായ റോമ കഴിഞ്ഞ വർഷം ലോക സിനിമയിൽ ഏറ്റവും ശ്രദ്ധലഭിച്ച ചിത്രങ്ങളിൽ ഒന്നാണ്.

എഴുപതുകളിലെ മെക്സിക്കോയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ ബിവർലി ഹിന്‍റൺ ഹോട്ടലിൽ വെച്ചാണ് പുരസ്കാര വിതരണം. ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷനാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരപ്പട്ടിക

മികച്ച നടി (musical or comedy)- ഒളിവിയ കോള്‍മാന്‍ (ദി ഫേവറിറ്റ്)

ടെലിവിഷന്‍ സിരീസ് (ലിമിറ്റഡ്)- ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: അമേരിക്കല്‍ ക്രൈം സ്റ്റോറി

ടെലിവിഷന്‍ സിരീസ് (musical or comedy)- ദി കോമിന്‍സ്‌കി മെത്തേഡ്

നടി (ടെലിവിഷന്‍ സിരീസ്-musical or comedy)- റേച്ചല്‍ ബ്രോസ്‌നഹന്‍ (ദി മാര്‍വലസ് മിസിസ് മൈസല്‍)

സംവിധായകന്‍- അല്‍ഫോന്‍സോ ക്വാറോണ്‍ (റോമ)

സെസില്‍ ബി ഡിമൈല്‍ അവാര്‍ഡ്- ജെഫ് ബ്രിഡ്ജസ്

നടന്‍ (ലിമിറ്റഡ് സിരീസ്)- ഡാരന്‍ ക്രിസ് (ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: അമേരിക്കന്‍ ക്രൈം സ്റ്റോറി)

സിനിമ (വിദേശഭാഷ)- റോമ (മെക്‌സിക്കോ)

നടന്‍ (musical or comedy)- ക്രിസ്റ്റിയന്‍ ബെയ്ല്‍ (വൈസ്)

സഹനടി (സിരീസ്)- പട്രീഷ്യ ക്ലാര്‍ക്‌സണ്‍ (ഷാര്‍പ്പ് ഒബ്ജറ്റ്‌സ്)

തിരക്കഥ- നിക്ക് വല്ലെലോന്‍ഗ, ബ്രയാന്‍ കറി, പീറ്റര്‍ ഫറേല്ലി (ഗ്രീന്‍ ബുക്ക്)

സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

നടി (സിരീസ്/ ഡ്രാമ)- സാന്‍ഡ്ര ഓ

സഹനടി- റെജിന കിംഗ് (ഈഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്)

ഒറിജിനല്‍ സോംഗ്- ഷാലോ എ സ്റ്റാര്‍ ഈസ് ബോണ്‍

ഒറിജിനല്‍ സ്‌കോര്‍- ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ഫസ്റ്റ് മാന്‍)

കരോള്‍ ബേനറ്റ് അവാര്‍ഡ്- കരോള്‍ ബേനറ്റ്

നടി (സിരീസ്)- പട്രീഷ്യ അര്‍ക്വെറ്റ് (എസ്‌കേപ്പ് അറ്റ് ഡാനെമോറ)

നടന്‍ (സിരീസ്)- ബെന്‍ വിഷോ (എ വെരി ഇംഗ്ലീഷ് സ്‌കാന്‍ഡല്‍)

സിരീസ് (ഡ്രാമ)- ദി അമേരിക്കന്‍സ്

ചിത്രം (അനിമേഷന്‍)- സ്‌പൈഡര്‍മാന്‍: ഇന്‍ടു ദി സ്‌പൈഡര്‍ വേഴ്‌സ്)

നടന്‍ (സിരീസ്/ musical or comedy)- മൈക്കള്‍ ഡഗ്ലസ്

ചിത്രം (musical or comedy)- ഗ്രീന്‍ ബുക്ക്

നടി (ഡ്രാമ)- ഗ്ലെന്‍ ക്ലോസ് (ദി വൈഫ്)

ചിത്രം (ഡ്രാമ)-ബൊഹീമിയന്‍ റാപ്‌സൊഡി   


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top