Flash News
Archives

Market

sabarimala-women-entry-destroyed-the-kerala-market

സ്ത്രീ ​പ്ര​വേ​ശ​നം; വി​പ​ണി​യെ പൊ​ള്ളി​ച്ചു

Published:07 January 2019

ശ​ബ​രി​മ​ല സീ​സ​ണ്‍ അ​വ​സാ​നി​ക്കാ​ന്‍ ആ​റു ദി​വ​സം ബാ​ക്കി​നി​ല്‍ക്കെ ഈ ​സീ​സ​ണ്‍ കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച​ത് വ​ന്‍ തി​രി​ച്ച​ടി. ന​ട​വ​ര​വ് മാ​റ്റി നി​ര്‍ത്തി​യാ​ല്‍ ത​ന്നെ കേ​ര​ള​ത്തി​ലെ പ​ല മേ​ഖ​ല​ക​ളി​ലും സാ​മ്പ​ത്തി​ക​മാ​യി നേ​ട്ടം സൃ​ഷ്ടി​ക്കു​ന്ന സ​മ​യ​മാ​ണ് ന​വം​ബ​ര്‍, ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ള്‍.

കൊ​ച്ചി: ശ​ബ​രി​മ​ല സീ​സ​ണ്‍ അ​വ​സാ​നി​ക്കാ​ന്‍ ആ​റു ദി​വ​സം ബാ​ക്കി​നി​ല്‍ക്കെ ഈ ​സീ​സ​ണ്‍ കേ​ര​ള​ത്തി​ന് സ​മ്മാ​നി​ച്ച​ത് വ​ന്‍ തി​രി​ച്ച​ടി. ന​ട​വ​ര​വ് മാ​റ്റി നി​ര്‍ത്തി​യാ​ല്‍ ത​ന്നെ കേ​ര​ള​ത്തി​ലെ പ​ല മേ​ഖ​ല​ക​ളി​ലും സാ​മ്പ​ത്തി​ക​മാ​യി നേ​ട്ടം സൃ​ഷ്ടി​ക്കു​ന്ന സ​മ​യ​മാ​ണ് ന​വം​ബ​ര്‍, ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ള്‍.  എ​ന്നാ​ല്‍ ഇ​ത്ത​വ​ണ നേ​ട്ട​മു​ണ്ടാ​യി​ല്ല​ന്നു​മാ​ത്ര​മ​ല്ല വ​ന്‍ തി​രി​ച്ച​ടി​യി​ലേ​ക്കാ​ണ് ഇ​ത് വ്യാ​പാ​രി​ക​ളെ കൊ​ണ്ടു​പോ​യ​ത്. ക്രി​സ്മ​സ് സീ​സ​ണി​ലെ കേ​ക്ക് വ്യ​പാ​രം മാ​ത്ര​മാ​ണ് ഇ​തൊ​രു അ​പ​വാ​ദ​മാ​യ​ത്. 
   
കേ​ര​ള​ത്തി​ലെ പൊ​തു ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ കെ​എ​സ്ആ​ര്‍ടി​സി​ക്കും വ​രു​മാ​ന​ത്തി​ല്‍ നേ​ട്ട​ങ്ങ​ളു​ടെ സ​മ​യ​മാ​ണ് മ​ണ്ഡ​ല​കാ​ലം. ഹ​ര്‍ത്താ​ലു​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍ന്ന​തു​മൂ​ലം പ​ത്ത് കോ​ടി​ക്ക് മു​ക​ളി​ലാ​ണ് കെ​എ​സ്ആ​ര്‍ടി​സി​യു​ടെ ന​ഷ്ടം ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലെ പ​ണി​മു​ട​ക്ക് കൂ​ടി​ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ശ​ബ​രി​മ​ല സീ​സ​ണി​ല്‍ അ​ര​ങ്ങേ​റി​യ​ത് 18 ഹ​ര്‍ത്താ​ലു​ക​ളാ​ണ് (ന​വം​ബ​ര്‍ 16 മു​ത​ല്‍).
   
കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ന്ന് എ​ത്തു​ന്ന സ്വ​കാ​ര്യ/​ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ പെ​ര്‍മി​റ്റ് തു​ക, ഭ​ക്ത​ര്‍ ന​ട​ത്തു​ന്ന ക്ര​യ വി​ക്ര​യ​ങ്ങ​ള്‍ എ​ല്ലാം സം​സ്ഥാ​ന​ത്തെ വ​രു​മാ​നം വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ കു​റ​വാ​ണ് ഈ ​വ​ര്‍ഷ​ത്തെ ഈ ​രീ​തി​യി​ലെ വ​രു​മാ​നം. പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ല്‍ റെ​സ്റ്റോ​റ​ന്‍റു​ക​ള്‍, ലോ​ഡ്ജു​ക​ള്‍ എ​ന്ന​വ​ര്‍ പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ പ​കു​തി പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല​ന്ന് കോ​ട്ട​യ​ത്തെ റെ​സ്റ്റോ​റ​ന്‍റ് ഉ​ട​യാ​യ എ​ന്‍.​ജി. ബി​ജു പ​റ​യു​ന്നു.  
   
പ്ര​ള​യ​ത്തി​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ജി​ല്ല​ക​ളാ​യ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ള്‍ ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന​കാ​ല​ത്ത് ത​ക​ര്‍ച്ച​യി​ല്‍നി​ന്നു ക​ര​ക​യ​റാ​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ആ​ദ്യ നാ​ളു​ക​ളി​ല്‍ തീ​ര്‍ഥാ​ട​ക​ര്‍ ഏ​റെ കു​റ​ഞ്ഞു. പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യ പ​ത്ത​നം​തി​ട്ട, ആ​റ​ന്മു​ള, ക​ല​ഞ്ഞൂ​ര്‍, കോ​ന്നി, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര​മേ​ഖ​ല പോ​ലും മാ​ന്ദ്യ​ത്തി​ലാ​യി.
താ​ത്കാ​ലി​ക ക​ട​ക​ള്‍ ന​ട​ത്തു​ന്ന​ത് സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ത്താ​ണ്. 100 ച​തു​ര​ശ്ര അ​ടി സ്ഥ​ല​ത്തി​ന് അ​ര​ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു സീ​സ​ണി​ല്‍ ത​റ​വാ​ട​ക. ഇ​വി​ട​ങ്ങ​ളി​ല്‍ ക​ച്ച​വ​ടം നാ​മ​മാ​ത്ര​മാ​ണ്. 

വാ​ടി​യ പ​ഴം വി​പ​ണി

തീ​ര്‍ഥാ​ട​ന കാ​ല​ത്ത് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും പ​മ്പ​യി​ലേ​ക്കും ചെ​റു​പ​ഴം കൊ​ണ്ടു​പോ​കു​ന്ന​ത് കോ​ടി​ക​ളു​ടെ ബി​സി​ന​സാ​ണ്. പ്ര​തി​ദി​നം ഒ​രു ല​ക്ഷം രൂ​പ​യു​ടെ വ​രെ ലോ​ഡാ​ണ് വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ പ​മ്പ​യി​ലേ​ക്കും സ​മീ​പ ജി​ല്ല​ക​ളി​ലേ​ക്കും കൊ​ടു​ത്തി​രു​ന്ന​ത്. ഇ​ക്കു​റി​യ​ത് നാ​മ​മാ​ത്ര​മാ​യെ​ന്ന് വ്യാ​പാ​രി​യാ​യ പ്ര​സാ​ദ് പ​റ​ഞ്ഞു. സു​ഗ​ന്ധ​വ്യ​ഞ്ജ​ന വ്യാ​പാ​ര​വും ഇ​തു​പോ​ലെ ത​ള​ര്‍ന്നു​പോ​യി.

ടാ​ക്സി

ടാ​ക്സി സ​ര്‍വീ​സും സ​മാ​ന ത​ള​ര്‍ച്ച​യി​ലാ​ണ്. നി​ല​യ്ക്ക​ല്‍ പാ​ര്‍ക്കി​ങ്ങ് എ​ന്ന രീ​തി വ​ന്ന​താ​ണ് റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച സ​ർ​വീ​സ് ന​ട​ത്തി​യ​വ​രെ ബാ​ധി​ച്ച​ത്. മു​ന്‍കൂ​ട്ടി ബു​ക്കു​ചെ​യ്ത പ്ര​കാ​രം ടാ​ക്സി​ക​ള്‍ കോ​ട്ട​യം , ചെ​ങ്ങ​ന്നൂ​ര്‍, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങി​ല്‍ എ​ത്തി കാ​ത്തു​കി​ട​ക്കു​ന്ന​താ​യി​രു​ന്നു പ​തി​വ്. ഇ​ക്കു​റി പോ​യ​വ​ര്‍ഷ​ത്തി​ന്‍റെ പാ​തി സ​വാ​രി പോ​ലും കി​ട്ടി​യി​ല്ല.  


വാർത്തകൾ

Sign up for Newsletter



top