ISL-2018-219
18
January 2019 - 11:22 pm IST

Updates

indias-largest-startup-in-kerala-inauguration-by-cm-pinarayi-vijayan

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​യോ​ജി​ത സ്റ്റാ​ര്‍ട്ട​പ് സ​മു​ച്ച​യം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

Published:07 January 2019

സം​സ്ഥാ​ന​ത്ത് നൂ​ത​നാ​ശ​യ​ങ്ങ​ള്‍ക്കും സം​രം​ഭ​ക​ത്വ​ത്തി​നും പ​ര​മാ​വ​ധി ശ​ക്തി പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​യോ​ജി​ത സ്റ്റാ​ര്‍ട്ട​പ് സ​മു​ച്ച​യ​മാ​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്റ്റാ​ര്‍ട്ട​പ് കോം​പ്ല​ക്സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജ​നു​വ​രി 13 ഞാ​യ​റാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് നൂ​ത​നാ​ശ​യ​ങ്ങ​ള്‍ക്കും സം​രം​ഭ​ക​ത്വ​ത്തി​നും പ​ര​മാ​വ​ധി ശ​ക്തി പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​യോ​ജി​ത സ്റ്റാ​ര്‍ട്ട​പ് സ​മു​ച്ച​യ​മാ​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്റ്റാ​ര്‍ട്ട​പ് കോം​പ്ല​ക്സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ജ​നു​വ​രി 13 ഞാ​യ​റാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. 

കേ​ര​ള സ്റ്റാ​ര്‍ട്ട​പ് മി​ഷ​ന്‍റെ (കെ​എ​സ്യു​എം) ക​ള​മ​ശേ​രി​യി​ലെ ടെ​ക്നോ​ള​ജി ഇ​ന്ന​വേ​ഷ​ന്‍ സോ​ണി​ലാ​ണ് (ടി​സ്) അ​ന്ത​ര്‍ ദേ​ശീ​യ നി​ല​വാ​ര​ത്തി​ല്‍ 1.80 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യി​ല്‍ സ​മു​ച്ച​യം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

കെ​എ​സ്യു​എ​മ്മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി ആ​ന്‍ഡ് മാ​നെ​ജ്മെ​ന്‍റ് (ഐ​ഐ​ഐ​ടി​എം-​കെ) സ്ഥാ​പി​ച്ചി​ട്ടു​ള്ള മേ​ക്ക​ര്‍ വി​ല്ലെ​ജ്, ഹാ​ർ​ഡ്‌​വെ​യ​ര്‍ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്കാ​യു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ രാ​ജ്യാ​ന്ത​ര ആ​ക്സി​ല​റേ​റ്റ​റാ​യ ബ്രി​ങ്ക്, ക്യാ​ന്‍സ​ര്‍ ചി​കി​ത്സ​യെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ള്‍ക്കാ​യു​ള്ള ഇ​ന്‍കു​ബേ​റ്റ​റാ​യ ബ്രി​ക്, കെ​എ​സ്യു​എം തി​രു​വ​ന​ന്ത​പു​ര​ത്തെ രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി (ആ​ര്‍ജി​സി​ബി)​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ബ​യോ​ടെ​ക് സ്റ്റാ​ര്‍ട്ട​പ്പാ​യ ബ​യോ​നെ​സ്റ്റ്, യൂ​ണി​റ്റി, സേ​റാ തു​ട​ങ്ങി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ ചേ​ര്‍ന്ന് രൂ​പം ന​ല്കി​യ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ഈ ​സ​മു​ച്ച​യ​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ക.
   
സ്റ്റാ​ര്‍ട്ട​പ്പു​ക​ളു​ടെ വി​ക​സ​ന​ത്തി​ന് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ പ്ര​ദാ​നം ചെ​യ്യാ​ന്‍ 13.5 ഏ​ക്ക​റി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ടെ​ക്നോ​ള​ജി ഇ​ന്ന​വേ​ഷ​ന്‍ സോ​ണി​ല്‍ സ്റ്റാ​ര്‍ട്ട​പ് മേ​ഖ​ല​യി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളാ​യ ഇ​ന്‍കു​ബേ​റ്റ​റു​ക​ളും ആ​ക്സി​ല​റേ​റ്റ​റു​ക​ളും പു​ത്ത​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ മേ​ഖ​ല​യി​ലു​ള്ള മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക്കും. സ്റ്റാ​ര്‍ട്ട​പ്പ​ക​ളു​ടെ വ​ള​ര്‍ച്ച​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​വ​ശ്യ​മാ​യ പി​ന്തു​ണ ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കും.
 
വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ അ​ഞ്ചു​ല​ക്ഷ​ത്തോ​ളം ചു​തു​ര​ശ്ര അ​ടി നി​ര്‍മ്മാ​ണ മേ​ഖ​ല​യു​മാ​യി രാ​ജ്യ​ത്തെ സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്ക് സം​രം​ഭ​ക പ​രീ​ക്ഷ​ണ​ത്തി​നും പ്ര​വ​ര്‍ത്ത​ന​ത്തി​നും ഉ​പ​ജീ​വ​ന​ത്തി​നും വേ​ണ്ടി സ​മ​ര്‍പ്പി​ക്ക​പ്പെ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വ​ര്‍ക്ക്-​ലീ​വ്-​പ്ലെ മേ​ഖ​ല​യാ​യി ഇ​തു മാ​റും.

വ​ള​ര്‍ച്ച​യു​ടെ വി​വി​ധ ഘ​ട്ട​ത്തി​ലു​ള്ള നൂ​റോ​ളം സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ മൂ​ന്ന് ഇ​ന്‍കു​ബേ​റ്റ​റു​ക​ളി​ലാ​യി ഇ​വി​ടെ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. മേ​ക്ക​ര്‍ വി​ല്ലേ​ജി​ല്‍ ആ​രം​ഭി​ച്ച ഇ​ല​ക്ട്രോ​ണി​ക്സ് ഇ​ന്‍കു​ബേ​റ്റ​റി​ല്‍ ഇ​ല​ക്ട്രോ​ണി​ക് ഹാ​ര്‍ഡ് വെ​യ​ര്‍ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 65 സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ​വും ഇ​തി​നു​ണ്ട്.

അ​മെ​രി​ക്ക​യി​ലെ മാ​സ​ച്ചു​സെ​റ്റ്സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​മാ​യി സ​ഹ​ക​രി​ച്ച് സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫാ​ബ് ലാ​ബ്, മേ​ക്ക​ര്‍ വി​ല്ലെ​ജി​ന് പു​റ​ത്തു പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക്സ് സ്റ്റാ​ര്‍ട്ട​പ്പു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ ഇ​ല​ക്ട്രോ​ണി​ക് സി​സ്റ്റം ഡി​സൈ​ന്‍ ആ​ന്‍ഡ് മാ​നു​ഫാ​ക്ച​റിം​ഗ് സൗ​ക​ര്യ​വും (ഇ​എ​സ്ഡി​എം) ടി​സി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്.  


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top