ISL-2018-219
18
January 2019 - 11:39 pm IST
Flash News
Archives

Special

Sunny-Wayne

സേവ് ആലപ്പാടിനായി മുന്നിട്ടിറങ്ങി സണ്ണി വെയ്നും

Published:08 January 2019

പ്രളയകാലത്ത് സ്വന്തം ജീവൻ പോലും വേണ്ടെന്ന് വച്ച് ഓടിവന്ന മൽസ്യത്തൊഴിലാളികളുടെ സ്ഥലമാണ് ആലപ്പാടെന്നും അക്കാര്യമൊന്നും നമ്മൾ മറക്കാൻ‌ പാടില്ലെന്നും സണ്ണി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. 

കൊച്ചി: 'സേവ് ആലപ്പാട് ' സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന ക്യാംപെയ്നാണിത്. കൊല്ലം ജില്ലയിലെ ഒരു തീര പ്രദേശമായ ആലപ്പാട് കരിമണൽഖനനം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവിടെ ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾക്ക് ജീവിക്കാൻ സ്ഥലം പോലും ഇല്ലാതായിരിക്കുകയാണ്.

ആലപ്പാടിനെ സംരക്ഷിക്കണമെന്ന ക്യാംപെയിനൊപ്പം ടോവിനൊ ഉൾപ്പെടെയുള്ള താരങ്ങൾ അണി നിരന്നിട്ടുണ്ട്. ഇപ്പോഴിതാ മല‍യാളിയുടെ പ്രിയ താരം സണ്ണി വെയ്നും ആലപ്പാടിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പ്രളയകാലത്ത് സ്വന്തം ജീവൻ പോലും വേണ്ടെന്ന് വച്ച് ഓടിവന്ന മൽസ്യത്തൊഴിലാളികളുടെ സ്ഥലമാണ് ആലപ്പാടെന്നും അക്കാര്യമൊന്നും നമ്മൾ മറക്കാൻ‌ പാടില്ലെന്നും സണ്ണി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. 

 

ആലപ്പാട് ഗ്രാമം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഈ സമയത്ത് എല്ലാവരുടേയും ശബ്ദം അവർക്കുവേണ്ടി ഉയരണ്ട ആവശ്യകതയുണ്ട്. ഞാൻ അവരോടൊപ്പം ഉണ്ട്. നിങ്ങളും ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നു. ഖനനം അവസാനിപ്പിക്കുക. ആലപ്പാടിനെ സംരക്ഷിക്കുക. അദ്ദേഹം വിഡിയോയിലൂടെ ആവശ്യപ്പെട്ടു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top