Flash News
Archives

Special

ksrtc-bus

വീണ്ടുമൊരു കെഎസ്ആർടിസി നന്മക്കഥ

Published:08 January 2019

എയർപോർട്ടിൽ യാത്രക്കാരെ ഇറക്കി ഹൈവേയിലൂടെ ‍യാത്ര തുടരുന്നതിനിടെ ഏതോ പ്രവാസി യാത്രക്കാരൻ ബസിൽ മറന്നുവെച്ച പാസ്പോർട്ട് എയർപോർട്ടിലെത്തി തിരികെ കൈമാറിയാണ് ഇവർ ജനഹൃദയങ്ങളിൽ കയറിപ്പറ്റിയത്.

പരാതിയും പരിഭവങ്ങളും ഏറെയാണെങ്കിലും മലയാളിയുടെ ജീവിതത്തിൽ ഒഴിച്ചു നിർത്താനാവാത്ത സ്ഥാനമാണ് കെഎസ്ആർടിസിക്കുള്ളത്. ഓരോ ആനവണ്ടിയാത്രകളും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിക്കാറുള്ളത്. കെഎസ്ആർടിസി യാത്രയിലെ അത്തരമൊരു നന്മക്കഥ പങ്കുവെക്കുകയാണ് അനീഷ് അഷറഫ് എന്ന യാത്രക്കാരൻ. കോഴിക്കോടു നിന്നും നെടുമ്പാശേരി എയർപോർട്ട് വഴി എറണാകുളത്തേക്ക് സർവീസ് നടത്തിയ JN412KURTC വോൾവോ ബസും ജീവനക്കാനുമാണ് ഈ കഥയിലെ താരങ്ങൾ‌. 

എയർപോർട്ടിൽ യാത്രക്കാരെ ഇറക്കി ഹൈവേയിലൂടെ ‍യാത്ര തുടരുന്നതിനിടെ ഏതോ പ്രവാസി യാത്രക്കാരൻ ബസിൽ മറന്നുവെച്ച പാസ്പോർട്ട് എയർപോർട്ടിലെത്തി തിരികെ കൈമാറിയാണ് ഇവർ ജനഹൃദയങ്ങളിൽ കയറിപ്പറ്റിയത്. ബസിലെ യാത്രക്കാരനായ അനീഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ കഥ പുറം ലോകമറിയുന്നത്. 

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം

KSRTC യിലെ ഹീറോസ്... സല്യൂട്ട് 
(6/01 /2019 രാത്രി 11 മണി ആയിക്കാണും)
ഇന്നലെ കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുംമ്പാശേരി എയർപോർട്ടിൽ എത്തി ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി. ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോൾ കണ്ടക്ടർ നിസാർ സാറിനോട് എന്റെ മൊബൈൽ ചാർജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാർജ് ചെയ്യാൻ സ്ഥലം കാണിച്ചപ്പോൾ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരിൽ ഒരാൾ കിറ്റ് തുറന്നു നോക്കി. കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത് .. ബസ് സൈടൊതുക്കി. മൊയ്തീന്റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസിൽ ചർച്ചയായിരുന്നു. ബസിന്റ സാരഥി കൃഷ്ണദാസും കണ്ടക്ടർ നിസാർ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയർപോർട്ട് ലെക്ഷ്യം വെച്ചു നീങ്ങീ .എയർ പോർട്ടിലെത്തി ബസ് ഹോണടി തുടങ്ങി .ഞാനുൾപ്പെടെ രണ്ട് മൂന്ന് യാത്രക്കാർ പുറത്തിറങ്ങി അന്വാഷിച്ചു കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ കണ്ടു പാസ്പോർട്ടും രേഖകളും കൈമാറി. അയാൾക്ക് സമാധാനമായി നമ്മുക്ക് സന്തോഷവും.,,
ഈ ബസിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും. മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങൾക്കൊരു... ബിഗ് സല്യൂട്ട്..

 


വാർത്തകൾ

Sign up for Newsletter



top