Flash News
Archives

Updates

kerala-bank-inauguration-in-april

കേ​​ര​​ള ബാ​​ങ്ക് ഏ​​പ്രി​​ലി​​ൽ; ന​​ട​​പ​​ടി​​ക​​ൾ അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ൽ

Published:08 January 2019

റി​സ​ര്‍വ് ബാ​ങ്ക് മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പൂ​ര്‍ത്തീ​ക​രി​ച്ച് മാ​ര്‍ച്ചി​ന​കം ബാ​ങ്കി​ന് അ​ന്തി​മ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ന്തം വാ​ണി​ജ്യ ബാ​ങ്കെ​ന്ന സ്വ​പ്നം ഏ​പ്രി​ലി​ല്‍ പൂ​വ​ണി​യും. സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​നെ​യും 14 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യും സം​യോ​ജി​പ്പി​ച്ച് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്, റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച 19 വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

റി​സ​ര്‍വ് ബാ​ങ്ക് മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പൂ​ര്‍ത്തീ​ക​രി​ച്ച് മാ​ര്‍ച്ചി​ന​കം ബാ​ങ്കി​ന് അ​ന്തി​മ അ​നു​മ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പ് ക​ട​ന്നു ക​ഴി​ഞ്ഞു. 
 റി​സ​ര്‍വ് ബാ​ങ്കും നാ​ഷ​ണ​ല്‍ പേ​മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യും അം​ഗീ​ക​രി​ച്ച മി​ക​ച്ച സോ​ഫ്റ്റ്വെ​യ​റും നെ​റ്റ് ബാ​ങ്കി​ങ് സം​വി​ധാ​ന​വു​മാ​ണ് പു​തി​യ ബാ​ങ്കി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ഹ​ക​ര​ണ​ബാ​ങ്കാ​ണ് ഇ​തി​ന്‍റെ മേ​ല്‍ നോ​ട്ടം വ​ഹി​ക്കു​ന്ന​ത്. ആ​ധു​നി​ക ബാ​ങ്കി​ങ് സം​വി​ധാ​ന​ത്തി​ലെ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​തി​ലൂ​ടെ ല​ഭി​ക്കും.
   
ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ജ​ന​റ​ല്‍ മാ​നെ​ജ​ര്‍മാ​ര്‍ അം​ഗ​ങ്ങ​ളാ​യ 15 അം​ഗ ഉ​പ​സ​മി​തി​യാ​ണ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​ത്. പ്രൈ​മ​റി സം​ഘ​ങ്ങ​ളെ നി​ല​വി​ലു​ള്ള ത്രി​ത​ല സ​മ്പ്ര​ദാ​യ​ത്തി​ല്‍നി​ന്ന് ദ്വി​ത​ല സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക് മാ​റ്റി​യാ​ണ് കേ​ര​ള ബാ​ങ്ക് യാ​ഥാ​ര്‍ഥ്യ​മാ​കു​ക. ഇ​തി​നാ​യി സ​ഹ​ക​ര​ണ​നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി അ​ടു​ത്ത നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കും.
   
ജി​ല്ലാ, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പേ​രു​ക​ള്‍ പ​രാ​മ​ര്‍ശി​ക്കു​ന്ന​തും ത്രി​ത​ല​സ​മ്പ്ര​ദാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ളി​ലു​മ​ട​ക്കം മാ​റ്റം ആ​വ​ശ്യ​മാ​ണ്. നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍ച്ച ചെ​യ്തു​ത​ന്നെ നി​യ​മ​ഭേ​ദ​ഗ​തി വ​രു​ത്തു​ക എ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍ക്കാ​ര്‍. സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ പ്ര​ത്യേ​ക പൊ​തു​യോ​ഗം വി​ളി​ച്ചു​ചേ​ര്‍ത്ത് ല​യ​ന​ത്തി​നു​ള്ള പ്ര​മേ​യം പാ​സാ​ക്കേ​ണ്ട​തു​ണ്ട്. ഈ ​ന​ട​പ​ടി​ക​ളെ​ല്ലാം സ​മ​വാ​യ​ത്തോ​ടെ ഈ ​മാ​സം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക. 

ഒ​പ്പം മാ​നെ​ജ്മെ​ന്‍റ് ഘ​ട​ന, മ​നു​ഷ്യ​വി​ഭ​വ ശേ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍, ആ​സ്തി​ബാ​ധ്യ​ത​ക​ളു​ടെ കൈ​മാ​റ്റം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​രും സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്കും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും ധാ​ര​ണ​പ​ത്രം അം​ഗീ​ക​രി​ക്കും. സം​സ്ഥാ​ന, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ കി​ട്ടാ​ക്ക​ട​ങ്ങ​ള്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍പ്പാ​ക്ക​ലി​ലൂ​ടെ​യും, വാ​യ്പ​ക​ള്‍ സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു​കൊ​ണ്ടും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top