18
June 2019 - 11:09 am IST

Download Our Mobile App

Flash News
Archives

Cricket

siraj-replaced-with-bumrah-for-one-day-match-and-new zealand-tour

ബും​റ​യ്ക്ക് വി​ശ്ര​മം; സി​റാ​ജി​ന് അ​വ​സ​രം

Published:08 January 2019

ഫോ​മി​ലു​ള്ള പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലും ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലും വി​ശ്ര​മം അ​നു​വ​ദി​ച്ചു.

സി​ഡ്നി: ഫോ​മി​ലു​ള്ള പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് ഓ​സ്ട്രേ​ലി​യ​യു​മാ​യു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലും ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലും വി​ശ്ര​മം അ​നു​വ​ദി​ച്ചു. ഓ​സീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ശേ​ഷം ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് ബും​റ​യെ മാ​റ്റി​നി​ർ​ത്തി​യ​ത്. ബും​റ​യ്ക്ക് പ​ക​രം മു​ഹ​മ്മ​ദ് സി​റാ​ജി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലെ മൂ​ന്ന് ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ പ​ഞ്ചാ​ബി പേ​സ​ർ സി​ദ്ധാ​ർ​ത്ഥ് കൗ​ളി​നും ഇ​ടം ന​ൽ​കി. 

ജോ​ലി​ഭാ​രം പ​രി​ഗ​ണി​ച്ച്, ഓ​സ്ട്രേ​ലി​യ​യു​മാ​യി സ്വ​ന്തം നാ​ട്ടി​ൽ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യ്ക്കു മു​ൻ​പ്  ബും​റ​യ്ക്ക് വി​ശ്ര​മം‌ അ​നു​വ​ദി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു തോ​ന്നി- ബി​സി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഓ​സി​സി​നെ​തി​രെ അ​വ​രു​ടെ നാ​ട്ടി​ൽ ആ​ദ്യ​മാ​യി ഇ​ന്ത്യ ടെ​സ്റ്റ് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ബും​റ നി​ർ​ണാ​യ​ക സം​ഭാ​വ​ന​യാ​ണ് ന​ൽ​കി​യ​ത്. 21 പേ​രെ പു​റ​ത്താ​ക്കി​യ ബും​റ ന​താ​ൻ ല​യോ​ണി​നൊ​പ്പം വി​ക്ക​റ്റ് വേ​ട്ട​യി​ൽ ഒ​ന്നാ​മ​തെ​ത്തി. ബും​റ​യും മു​ഹ​മ്മ​ദ് ഷ​മി​യും ഇ​ശാ​ന്ത് ശ​ർ​മ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റും ഉ​മേ​ഷ് യാ​ദ​വും ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ പേ​സ് നി​ര എ​ക്കാ​ല​ത്തെ​യും മൂ​ർ​ച്ച​യു​ള്ള സം​ഘ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സി​ഡ്നി ടെ​സ്റ്റി​നു​ശേ​ഷം പേ​സ​ർ​മാ​ർ​ക്ക് വി​ശ്ര​മം ന​ൽ​കു​ന്ന​കാ​ര്യം ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും സൂ​ചി​പ്പി​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top