18
June 2019 - 10:05 am IST

Download Our Mobile App

Flash News
Archives

Football

wolves-liverpool-fa-cup-updates

റെ​ഡ്സ് ഔ​ട്ട്

Published:08 January 2019

ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യോ​ടേ​റ്റ തോ​ൽ​വി​ക്ക് പി​ന്നാ​ലെ ലി​വ​ർ​പൂ​ളി​ന് മ​റ്റൊ​രു ഷോ​ക്ക്.‌ എ​ഫ്എ ക​പ്പി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ൽ വോ​ൾ​വ്സ് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് റെ​ഡ്സി​നെ അ​ട്ടി​മ​റി​ച്ചു.

ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യോ​ടേ​റ്റ തോ​ൽ​വി​ക്ക് പി​ന്നാ​ലെ ലി​വ​ർ​പൂ​ളി​ന് മ​റ്റൊ​രു ഷോ​ക്ക്.‌ എ​ഫ്എ ക​പ്പി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ൽ വോ​ൾ​വ്സ് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് റെ​ഡ്സി​നെ അ​ട്ടി​മ​റി​ച്ചു. റൗ​ൾ ജി​മെ​ന​സ് (38ാം മി​നി​റ്റ്), റൂ​ബ​ൻ നെ​വ​സ് (55) എ​ന്നി​വ​ർ വോ​ൾ​വ്സി​ന്‍റെ ഗോ​ളു​ക​ൾ പ​ങ്കി​ട്ടു. ഡി​വോ​ക് ഒ​റി​ഗി (51) ലി​വ​റി​ന്‍റെ സ്കോ​റ​ർ. 

സി​റ്റി​യോ​ടു ക​ളി​ച്ച ടീ​മി​ൽ ഒ​മ്പ​തു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ലി​വ​ർ​പൂ​ൾ വോ​ൾ​വ്സി​നെ നേ​രി​ടാ​ൻ ഇ​റ​ങ്ങി​യ​ത്. ഒ​ന്നാം പ​കു​തി​യി​ൽ അ​ല​സ​മാ​യി​രു​ന്നു ലി​വ​റി​ന്‍റെ പ​ന്തു ത​ട്ട​ൽ. അ​തി​ന​വ​ർ ശി​ക്ഷ​യേ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. ജ​യിം​സ് മി​ൽ​ന​റി​ൽ നി​ന്ന് പ​ന്തു ത​ട്ടി​യെ​ടു​ത്ത ഡീ​ഗോ ജോ​റ്റ ഫാ​ബീ​ഞ്ഞോ​യെ മ​റി​ക​ട​ന്ന് മു​ന്നേ​റി. ജോ​റ്റ മ​റി​ച്ച പ​ന്ത് ലി​വ​റി​ന്‍റെ വ​ല​യി​ലേ​ക്ക് ജി​മെ​ന​സ് അ​ടി​ച്ചു​ക​യ​റ്റി (1-0).  എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ലി​വ​ർ​പൂ​ൾ ക​ണ​ക്കു​തീ​ർ​ത്തു.

അ​തു​വ​രെ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്ന ഒ​റി​ഗി ബോ​ക്സി​ന് അ​രു​കി​ൽ നി​ന്ന് ലി​വ​റി​നു​വേ​ണ്ടി ഫി​നി​ഷ് ചെ​യ്തു (1-1). എ​ന്നാ​ൽ ആ ​സ്കോ​ർ നി​ല അ​ധി​ക​നേ​രം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ റെ​ഡ്സി​നാ​യി​ല്ല. നാ​ലു മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷം ഒ​റി​ഗി​യെ ക​ട​ത്തി​വെ​ട്ടി​യ ഗോ​ളി​ലൂ​ടെ നെ​വ​സ് വോ​ൾ​വ്സി​നെ വി​ജ​യ​ത്തേ​രേ​റ്റി. സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ മു​ഹ​മ്മ​ദ് സ​ല​യെ​യും റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ​യെ​യും ക​ള​ത്തി​ലെ​ത്തി​ച്ച് വോ​ൾ​വ്സി​ന്‍റെ ജ​യം ത​ട​യാ​ൻ ലി​വ​ർ​പൂ​ൾ പ​ണി​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. 


വാർത്തകൾ

Sign up for Newsletter



top